Youth
മുഖവും മുഖഭാവവും
ഈ കഥയും കഥാപാത്രങ്ങളും വെറും സാങ്കല്പ്പികം മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദ്ര്ശ്യം തോന്നുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തലയില്‍ ദൈവം ‘ക്ഷ,ണ്ണ ,ത്ത ,ട്ട ,മമ ‘വരച്ചുപടിച്ചത് കൊണ്ട് മാത്രമാണ്.
210 total views

ഈ കഥയും കഥാപാത്രങ്ങളും വെറും സാങ്കല്പ്പികം മാത്രം. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ എന്തെങ്കിലും സാദ്ര്ശ്യം തോന്നുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തലയില്‍ ദൈവം ‘ക്ഷ,ണ്ണ ,ത്ത ,ട്ട ,മമ ‘വരച്ചുപടിച്ചത് കൊണ്ട് മാത്രമാണ്.
ഞാന്‍ ഇന്നും ഓര്‍ക്കുന്നു അവളുടെ മുഖവും മുഖ ഭാവവും.എന്റെ ജാഡ കൊണ്ടാണോ എന്നെനിക്കറിയില്ല ഞാന്‍ ഒന്നോ?രണ്ടോ?മുറി വാക്കുകള്‍ അല്ലാതെ മറ്റൊന്നും അവളോട് സംസാരിച്ചിട്ടുമില്ല..
കഥ ഇത്തിരി പഴയതാണ്. ക്ലാസിലെ ചുള്ളന്മാര് മാത്രമല്ല ചേട്ടന്മാരും ചുണ്ടയുമായ് അവളുടെ പിന്നാലെ നടക്കുന്ന കാലം.
ഒന്നോ?രണ്ടോ?അതിലേറെ എന്റെ സുഹുര്ത്തുക്കള് പറഞ്ഞു ‘അവള് മുറ്റാട’
ഈ സീനില്‍ ഞാന്‍ നല്ല വെള്ളത്തില്‍ താമരയേക്കാള്‍ പോങ്ങിനിക്കുന്ന സമയം,അത് മാത്രമോ നല്ല വൃത്തിയായ് ഒതേനന് വട്ടച്ചുവടും വെച്ച് ഞെരിഞ്ഞമര്‍ന്നു ചാടി വെട്ടിയതിനെക്കാള്‍ വല്യ ഒരു വാള് നമ്മുടെ പ്ലന്റെര്മാരുടെ മുറിയില്‍ വെച്ച് വെടിപ്പായി നിക്ക്കുന്ന സമയം എന്നുവേണേ വ്യക്തമായ് പറയാം..
ക്ലാസില്‍ വല്ലപ്പോഴും മാത്രം കയറി ഇറങ്ങുന്ന ഞാന്‍ കത്തി അമരുന്ന സിഗേരെട്ടുമായ് നില്ക്കുമ്പോള് ആരോ ഒരാള്‍ അവളുടെ കഥപറഞ്ഞു …. (വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന തിരുമോഴിക്കു നന്ദി )
നമ്മുടെ വട്ടവിള ഷാജു അവളുടെ ഫോട്ടോ സ്വന്തം ക്യാമറയില്‍ പകര്‍ത്താന്‍ നോക്കി അവളുടി തിരുമൊഴി കേട്ട് കീഴടങ്ങി എന്നും,, പരസ്യത്തിലൊക്കെ പരയുംപോലെ ‘മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി..’ഞാന്‍ പിന്നൊന്നും ആലോചിച്ചില്ല നമ്മുടെ സ്വന്തം പണക്കാരന് അബ്കാരിയുടെ രൂപാ 18000 വരുന്ന ഫോണില്‍ ക്ലാസ്സില്‍ കയറി നല്ലതുപോലങ്ങു പകര്‍ത്തി അവളുടി മുഖം.സംഭവം വേറൊന്നുമല്ല അവളോടൊന്ന് സംസാരിക്കണം..(ദൈര്യമായ് തന്നെ പറയാം പ്രെമമം പോട്ടിമുളചിട്ടോന്നുമല്ല..)നല്ല വെട്ടിതിരിച്ച മുഖവുമായ് നടന്നു പോയി അവള്.പോക്രിത്തരം കാണിച്ചതിന്റെ ദുഖമോന്നും അപ്പൊ തോന്നിയില്ല..എന്നാലും പോകും വഴി വൈക്കം ചേര്‍ത്തല ബോട്ട് യാത്രയില്‍ മനസ്സില്‍ എവിടേയോ തോന്നി വേണ്ടായിരുന്നു എന്ന്..
അങ്ങനെ മണികുറുകള് കഴിഞ്ഞു ഞാന്‍ വീട്ടില്‍ എത്തി പതിവുപോലെ ആല്‍ത്തറയില്‍ പോയ് പരദൂഷണം പറയുകയും കേള്‍ക്കുകയും ചെയുന്ന സമയം.അപ്പോഴതാ വരുന്നു നായകന്റെ ഫോണ്‍ വിളി..
നായകന്: ഋഷി ആണോ ..?
വില്ലന്‍ : അതെ,..ഇതാരാ ?
നായകന്:ഞാന്‍ ഷാജി (യദാര്‍ത്ഥ പേരല്ല)
വില്ലന്റെ(എന്റൈ ) മനസ് കിടുകിടാന്നു വിറയ്ക്കാന്‍ തുടങ്ങി കാരണം മറ്റൊന്നുമല്ല ഷാജിന്ന പെരുകെട്ടലെ അറിയാം ഗുണ്ടയാണെന്ന്..
എന്നാലും നമ്മുടെ ഷാജി അണ്ണന് ഒരു ‘പെപ്പരപ്പേ’ ആണെന്ന് എനിക്ക് പണ്ടേ അറിയാം
കോളേജിലെ ചേട്ടന്മാരുടെ പട്ടികയിലാണ് ഷാജി എങ്കിലും, ഷാജിസര്ന്റെ ക്ലാസിലെ വില്ലെന്മാരുമായ് നല്ല ഗ്ലാസ് ബന്ധം ഉണ്ടായ്ര്!ന്നു എനിക്ക്.
ആ ഉറപ്പില്‍ നമ്മുടെ ആല്ത്തറബോയ്സ്നോട് ഷൂൂൂ പറഞ്ഞു.
മറുതലയ്ക്കല്‍ ഏതോ ഒരു പെണ്ണാണെന്ന് കരുതി എല്ലാവരും നിശബ്ദദ..
വില്ലന്‍: ന്ഹ് പറയു..
നായകന്:നീ ഇന്നു കോളേജില്‍ വന്നിരുന്നോ ?
വില്ലന്‍: മ് വന്നിരുന്നു
നായകന്:നീ എന്റെ ലൗവെര്ന്റെ ഫോട്ടോ എടുത്തു നെറ്റില്‍ പബ്ലിഷ് ചെയ്തൂന്നറിഞ്ഞു..
വില്ലന്‍:അല്ല ഈ ലൗവെര് എന്ന് ഉദ്ദേശിച്ചത്?
നായകന് ഇതു കേള്‍ക്കേണ്ട താമസം അവളുടെ പേരും,വീട്ടുപേരും,അംശവും,താലൂക്കും ഒക്കെ ഭീഷണി സ്വരത്തില്‍ പറഞ്ഞു,ഇതു കേള്‍ക്കേണ്ട താമസം ആല്ത്തറബോയ്സ് ഒരു പെഗ്അടിച്ച സുഖത്തില്‍ ഒരു പൊട്ടിച്ചിരി
കാര്യം മറ്റൊന്നുമല്ല അവന്റെ ഭീഷണിയില്‍ ഒരു 10 വയസുകാരനെ പോലെ തോന്നി.
നായകന്:നീ എന്താടാ സ്പീക്കര്‍ ഫോണ്‍ ഇട്ടു കളിയാക്കുവാണോ?
നീ നാള കോളേജില്‍ വാടാ..!
കോള്‍ കട്ടായി..
പല കമന്റ്സും ആല്‍ത്തറയില്‍ പൊങ്ങി വന്നെങ്കിലും..മനസ്സില്‍ ഒരു ഉള്‍ഭയം,ഇനി അബ്കാരി എങ്ങന പണി പാളിച്ചോ??
ഒരു നിമിഷം കളയാതെ അബ്കരിയെ വിളിച്ചു..അവനന് ആകെ തകര്‍ന്നു കാരണം ഇതു കേട്ടതും,തലയില്‍ ഒരു പെണ്ണ് കേസ് മാത്രമോ 800 രൂപ മുടക്കി വാങ്ങിയ നെപ്പോളിയന്റെ കിക്കും പോയ്.രണ്ടും കൂടി ആയപ്പോ എന്നെ നാലു ചീത്തവിളിച്ചു കാള്‍ കട്ട് .
പിന്നീടതാ അബ്കാരി വീണ്ടും വിളിച്ചു ഏതോ ഒരു ബാറിന്റെ മൂട്രപുരയില് നിന്ന്..’അളിയാ ഞാന്‍ അങ്ങനൊന്നും ചെയ്തിട്ടില്ലടാ..,ഞാന്‍ അങ്ങനെ ചെയ്യോടാ..’10 മിനുട്ട് സമയം അങ്ങനെ പോയ്..നാളെ കോളേജില്‍ കാണാംന്നു പറഞ്ഞു കാള്‍ കട്ട്.
വീട്ടില്‍ വന്നു മുറി അടച്ചു കിടന്നു..എന്നിട്ടും ഒരു സമാദാനം കിട്ടുന്നില്ല..ഇനി ‘ഞാന്‍ കാരണം ????????’ എന്ന ചോദ്യചിന്നം മനസ്സില്‍,അതിനൊപ്പം വീട്ടുകാര്‍ പോലും കൂട്ട് നില്‍ക്കില്ല എന്ന ഉറച്ച വിശ്വാസവും..മറ്റെതു കേസ് ആണേലും കുഴപ്പമില്ല..
പിറ്റേദിവസം നേരത്തെ തന്നെ കോളേജില്‍ എത്തി, ചേട്ടന്റെ കടയില്‍ നിന്ന് ഒരു വില്ല്സും വാങ്ങി കത്തിച്ചു തീര്‍ത്തു നേരെ ക്ലാസ്സിലേക്ക്..മനസ്സില്‍ പല പേടിയും ഉണ്ടായിരുന്നെങ്കിലും..യാതൊന്നും സംഭവിച്ചില്ല.പതിവ് പോലെ തന്നെ രശ്മി മിസ്സ് ക്ലാസ്സ് എടുക്കുന്നു..’ദൈവമേ ഇന്നും താമസിച്ചോ..’ ഇടയില്‍ ആരുടെയോ കമ്മന്റ് ഞങ്ങള്‍ 5 പേര് കയറിപറ്റി അതിനിടയില്‍ രശ്മി മിസ്സിന്റെ ചോദ്യങ്ങള്‍ ഒന്നും എന്റെ മനസ്സില്‍ കയറുന്നില്ല നേരെ ലാസ്റ്റ് ബഞ്ചിലേക്ക്,ഇരിക്കും മുന്‍പ് പെണ്‍കുട്ടികളുടെ ഭാഗത്ത് രണ്ടാമത്തെ ബെഞ്ചിന്റെ ഇടത്തേ അറ്റത്തേക്ക് ഒന്ന് നോക്കി..അവള് തീരെ രോക്ഷകുലയായ് എന്നെ നോക്കാതെ ഇരിക്കുന്നു,എന്നാലും അവളുടെ കൂട്ടുകാരി എന്നെ അടിമുടി നോക്കി കൃത്യമായ വിവിരങ്ങള്‍ പറഞ്ഞുകൊടുക്കുനുണ്ട്..ഇന്റര്‍വെല്‍ സമയത്ത് നമ്മുടെ നായികാ എന്നോട് നേരിട്ട് ചോദിച്ചോട്ടെ എന്ന് കരുതി കോറിഡോറില്‍ ഞാന്‍ നിന്നു..എന്നിട്ടും അവള് ദേഷ്യ ഭാവത്തില്‍ വെട്ടി തിരിച്ചു നടന്നു..അപ്പോഴതാ മറുവശത്ത് നമ്മുടെ ഹീറോ വരുന്നു..മണ്ണും ചാരി നിന്നവന് പെണ്ണും കൊണ്ട് പോയെന്ന പോലെ..ഞാന്‍ തൂണില്‍ ചാരി നിന്നു..
‘എവിട..?????? അവിടുന്നും കിട്ടി നാഴി അരി എന്ന പോലെ നല്ലൊരു നോട്ടം..ആ നോട്ടത്തില്‍ ഞാന്‍ ഉരുകി ദഹിച്ചു താഴെവീണു ചമ്മന്തി പൊടിയായ്..അത് വാരി എടുത്തു പ്ലന്റെര്മാര് ഉപ്പുപോടിം വിതറി വെള്ളമടിക്കു ടച്ചിങ്ങ്സ് ആക്കി’
നാട്ടിലെ സ്കൂളുകളില്‍ നല്ല അഹങ്കാരത്തില്‍ എന്നാല്‍ ഒരു ചട്ടകൂടില്‍ വിഹരിച്ചിരുന്ന എന്നെ ഇതുവരെ ഒരു പെണ്‍കുട്ടിയുമായി ഉരസേണ്ടി വന്നിട്ടില്ല ഇപ്പോഴും നല്ല കൂട്ടുകാരായി തുടരുന്നുമുണ്ട്..
പക്ഷെ അന്നു ഞാന്‍ ആണോ എന്റെ ഉള്ളിലെ മദ്യമാണോ? ഈ കൊള്ളരുതായ്മ കാണിച്ചത് എന്നെനിക്കറിയില്ല.
വീണ്ടും പല സാഹചര്യങ്ങളില്‍ ആ കുട്ടിയുമായ് സംസാരിക്കാന്‍ അവസരം വന്നെങ്കിലും ഞാന്‍ ഒഴിഞ്ഞു മാറി എന്റെ ഉള്ളിലെ കുറ്റബോധമോ?ഒളിചോട്ടമോ എന്തും വിളിക്കാം.പിന്നീട് ഇന്നേ വരേ ഞാന്‍ സംസാരിച്ചിട്ടില്ല..ഉപദ്രവിചിട്ടുമില്ല..അവള് ചിലപ്പോള്‍ ഒരു നിമിത്തമായത് ആവാം ആ മുഖഭാവത്തില്‍ ഞാന്‍ എന്നില്‍ തന്നെ ഒരു ലക്ഷ്മണരേഖ വരച്ചതും ഒരു നിയന്ത്രണം വന്നതും അല്ലെങ്കില്‍ ചിലപ്പോള്‍ എന്റെ ചിന്തയും?????
‘പള്ളിയിലെ കുംഭസാരം പോലെ ഒരുമാതിരി @#@$%ഫ!#$$*&*% ക്ലൈമാക്സ് ആണെന്ന് എനിക്കറിയാം ദയവു ചെയ്തു മനസ്സില്‍ വരുന്ന തിരു മൊഴി കീ ബോര്‍ഡ് വഴി റിപ്ലെ ചെയ്യരുത്..
ചെയ്താലും ഞാന്‍ ചിരിച്ചുതന്നെ നിക്കൂ…’
211 total views, 1 views today