Untitled-1

കേരളത്തിന്റെ വിനീതനായ ഭരണാധികാരി ബഹു .ഉമ്മന്‍ണ്ടി സാറിനോട് ആദരപൂര്‍വ്വം ചില സംശയങ്ങള്‍ ഇവിടെ കുറിക്കുകയാണ് .കേരളത്തിലെ മുഖ്യമന്ത്രിമാരുടെ സ്ഥാനത്ത് അങ്ങയുടെ സ്ഥാനം (ഗ്രാഫ്) ഉയര്‍ന്നു നില്ക്കുന്നു എന്നുള്ളത് വളരെ സന്തോഷം നല്കുന്ന ഒന്നാണ് . ഈ ഭരണ കാലയളവിനുള്ളില്‍ അങ്ങ് ചെയ്ത ഭരണ നേട്ടങ്ങളെ എല്ലാം നിഷ്പ്രഭമാക്കുന്ന ചില വിവാദങ്ങള്‍ ഉണ്ടായിട്ടുപോലും അതിനെ ഒരു വിലയും കല്പിക്കാതെ ജനോപകാര പ്രവര്‍ത്തനങ്ങളുമായി സവിദം അങ്ങ് മുന്നോട്ടു പോകുന്നു എന്നുള്ളതും ഒരു നല്ല ഭരണകര്‍ത്താവിന്റെ ക്വാളിറ്റിയായി ഞാന്‍ കാണുന്നു ,

ജനോപകാര പ്രദമായ പ്രവര്‍ത്ത നങ്ങള്‍ അങ്ങ് നടത്തുമ്പോയും ചില വിവാദങ്ങള്‍ അങ്ങയുടെ ഇമേജിനെ കളങ്കപെടുത്തിയിരുന്നു എന്നുള്ളത് ഒരു നഗ്‌ന സത്യം തന്നെയാണ്.എന്നാല്‍ ഈ അടുത്തായി അങ്ങെടുത്ത ഒരു ആര്‍ജ്ജവമുള്ള തീരുമാനത്തോട് കൂടി ആ കളങ്കം മായ്ക്കപ്പെടുകയും കേരളത്തിലെ അമ്മമാരുടെ ഹൃദയങ്ങളില്‍ ദൈവ തുല്യസ്ഥാനം നേടിത്തരികയുമുണ്ടായി .

കേരളത്തിനെ കാര്‍ന്നുതിന്നു കൊണ്ടിരിക്കുന്ന ഒരു മഹാ വിപത്തില്‍ നിന്നും ഭാവി തലമുറയെ രക്ഷിക്കാന്‍ ഉതകുന്നതും മദ്യ മുതലാളിമാരുടെ ഉറക്കം കെടുത്തുന്നതുമായ തീരുമാനം സര്‍ക്കാറിന്റെ നിലനില്‍പിനു തന്നെ ഭീഷണിയായിരുന്നിട്ടു പോലും അതിനെ എല്ലാം സധൈര്യം നേരിട്ട് (ഘട്ടം ഘട്ടമായുള്ള മദ്യ നിരോധനവും ബാറുകള്‍ അടയ്ക്കുന്നതുമായ )അങ്ങ് എടുത്ത ആ തീരുമാനം കേരള സമൂഹം ആവേശത്തോടെയാണ് എതിരെറ്റത്. ഇതോടെ ജനങ്ങളുടെ ഹൃദയത്തില്‍ അങ്ങേക്കുണ്ടായിരുന്ന സ്ഥാനം ഒരു മുന്‍ മുഖ്യ മന്ത്രിമാര്‍ക്കും അവകാശപ്പെടാന്‍ കഴിയാത്ത അത്ര ഉന്നതിയിലയിരുന്നു ….
പക്ഷെ ആ ജനോപകാര പ്രദമായ തീരുമാനം നടപ്പിലാക്കാന്‍ അങ്ങു കാണിക്കുന്ന അമാന്തം (അങ്ങേക്കുണ്ടാകുന്ന സമ്മര്‍ധ ഫലമാവം ) ജനങ്ങള്‍ക്ക് അങ്ങയോടുള്ള ആദരവും വിശ്വാസവും ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ് ….അതല്ല ചില പൊടി കൈകള്‍ നടത്തി കേരളത്തിലെ ജനസമൂഹത്തിന്റെ വിശ്വാസ്യത നേടാനാണ് അങ്ങു ശ്രമിക്കുന്നതെങ്കില്‍ ഇന്നത്തെ ജനസമൂഹം അതു തിരിച്ചറിയുമെന്നു അങ്ങു മനസ്സിലാക്കുന്നത് നല്ലതാണ് …അല്ലാത്ത പക്ഷം അങ്ങയുടെ സ്ഥാനം ചവറ്റു കൊട്ടയിലായിരിക്കും ……

അങ്ങേക്ക് മേല്‍ ഉരുണ്ടുകൂടുന്ന മുഴുവന്‍ സമ്മര്‍ദ്ധങ്ങളെയും തട്ടി മാറ്റി കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കണ്ണുനീരും ഭാവിതലമുറയുടെ രക്ഷയും ഓര്‍ത്ത് അങ്ങെടുത്ത ‘ ആ ‘ തീരുമാനം ആര്‍ജ്ജവത്തോടു കൂടി നടപ്പിലാക്കി കേരളത്തിനെ മഹാ വിപത്തില്‍ നിന്നും കരകയറ്റണമെന്നു അഭ്യര്‍ദ്ധിക്കുകയാണ്. മദ്യനിരോധനത്തോടുകൂടി കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന 75/ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാവുമെന്നതും……. നമ്മുടെ വിദ്യാര്‍ത്ഥി സമൂഹം ആ വിപത്തിലേക്ക് നടന്നടുക്കുന്നതും…. കണ്ടില്ലെന്നു നടിച്ചു ഈ ഒരു നല്ല അവസരത്തെ ഉപയോഗപ്പെടുത്താതിരുന്നാല്‍ ഭാവി തലമുറ അങ്ങയെ ഏറ്റവും ദുര്‍ബലനായ ഭരണാധികാരിയെന്നു മുദ്രകുത്തപ്പെടുകയും നാടിന്റെ ഈ അവസ്ഥക്ക് കാരണം അങ്ങേയുടെ ദുര്‍ബലമായ തീരുമാനമായിരുന്നു എന്നും വിലയിരുത്തപ്പെടും ….

മദ്യം എന്ന വലിയവിപത്തില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ ഒരു പരിധിവരെ അങ്ങയുടെ മദ്യ നിരോധനം എന്ന തീരുമാനം കൊണ്ട് സാധിക്കും… സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കുക വഴി മദ്യം മൂലം കഷ്ട്ടത അനുഭവിക്കുന്ന ഓരോ അമ്മമാരുടെയും പ്രാര്ത്ഥന അങ്ങേക്കുണ്ടാവുകയും കേരളത്തിന്റെ എക്കാലത്തെയും മുഖ്യമന്ത്രി മാരില്‍ 1ആം സ്ഥാനത്ത് അങ്ങയുടെ പേര് തങ്കലിപികളാല്‍ എഴുതപ്പെടുകതന്നെ ചെയ്യും …..മദ്യ വിമുക്ത കേരളം എന്ന സ്വപ്നത്തിനു ജനങ്ങള്‍ ഒന്നടങ്കം കാത്തിരിക്കുന്നു അസ്തമിക്കാത്ത പ്രത്യാശയോടെ …….

നിയാസ് കലങ്ങോട്ട്
കൊടിയത്തൂര്‍

You May Also Like

ഫേസ്ബുക്കിലും ഗൂഗിളിലും നിങ്ങളുടെ സ്വകാര്യത കാക്കാന്‍ ക്രോം എക്സ്റ്റന്‍ഷന്‍

ഫേസ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള വെബ്സൈറ്റുകളില്‍ നിങ്ങള്‍ കൊടുത്തിരിക്കുന്ന സ്വകര്യ വിവരങ്ങള്‍ പരസ്യ ഏജന്‍സികള്‍ക്കും മറ്റും ചോര്‍ന്നു പോകുന്നതിനെ തീര്‍ച്ചയായും നിങ്ങള്‍ ഭയപ്പെടുന്നുണ്ടാവും. ഇതെങ്ങനെ തടയാം എന്ന് ചിന്തിച്ച് ഫേസ്ബുക്കിലും മറ്റും ഉള്ള പ്രൈവസി സെറ്റിങ്ങ്സില്‍ കയറി ഒന്നും മനസ്സിലാവാതെ ഭ്രാന്തായി ഇരിക്കുന്നവരും ആകാം നമ്മളില്‍ പലരും. ഇതെല്ലാം ഒന്ന് സിമ്പിള്‍ ആക്കി പറഞ്ഞു തന്നിരുന്നെകില്‍ എത്ര നന്നായിരുന്നു എന്ന് കരുതി ഇരിക്കുന്നവരും ആകാം നിങ്ങള്‍ . അതിനായി ഒരു ക്രോം എക്സ്റ്റന്‍ഷന്‍ ഇറങ്ങിയിരിക്കുകയാണ്.

പ്രവാസികളെ തട്ടിപ്പിനിരയാക്കുന്ന ഇമെയില്‍ തട്ടിപ്പുസംഘം ഉമ്മുല്‍ഖുവൈനില്‍ പിടിയിലായി..

ഇത്തരത്തില്‍ നിരവധി പേര്‍ തട്ടിപ്പിനിരയായതായി സി.ഐ.ഡി. ഡയറക്ടര്‍ കേണല്‍ ഹുമൈദ് മത്താര്‍ അജീല്‍ വ്യക്തമാക്കി. ഇത്തരക്കാരുടെ കെണിയില്‍ ചെന്നുപെടാതിരിക്കാന്‍ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി അയ്മനം…

ഡോക്ടര്‍മാര്‍ തങ്ങളുടെ തന്നെ നിര്‍ദ്ദേശം ഫോളോ ചെയ്യാറില്ലെന്ന് പഠന റിപ്പോര്‍ട്ട്‌

ഡോക്ടര്‍മാര്‍ തങ്ങള്‍ രോഗികള്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍ സ്വന്തം കാര്യം വരുമ്പോള്‍ അനുസരിക്കാറില്ലെന്നു പഠനത്തില്‍ കണ്ടെത്തല്‍ . ആര്‍ക്കും അത്ഭുതം ഉളവാക്കുന്ന ഈ കണ്ടെത്തല്‍ പുറത്തു കൊണ്ട് വന്നിരിക്കുന്നത് റേഡിയോലാബ്‌ ആണ്. റേഡിയോലാബിന് വേണ്ടി ജോണ്‍ ഹോപ്കിന്‍സിലെ ജോസഫ്‌ ഗാലോ എന്നയാളാണ് ഈ പഠനം നടത്തിയത്.