Narmam
മുഖ്യമന്ത്രി രാജി വെക്കണം
‘എന്താ അവന് എത്താനിത്ര താമസം ‘…
..കേളുവശാന് വിങ്ങി പൊട്ടുമെന്നവസ്തയായി…
..’ പരവശം കൊള്ളല്ല കേളുവേട്ടാ അവനിപ്പെമിങ്ങേതും ‘ രാമന് സമാദാനിപ്പിക്കാന്‍ ശ്രമിച്ചു ……
‘രാമ നിനക്ക് അങ്ങിനെയൊക്കെ പറയാം എന്റെ ചന്ഘിലെ തീ നിനക്ക് അറിയോ ‘
131 total views

‘എന്താ അവന് എത്താനിത്ര താമസം ‘…
..കേളുവശാന് വിങ്ങി പൊട്ടുമെന്നവസ്തയായി…
..’ പരവശം കൊള്ളല്ല കേളുവേട്ടാ അവനിപ്പെമിങ്ങേതും ‘ രാമന് സമാദാനിപ്പിക്കാന്‍ ശ്രമിച്ചു ……
‘രാമ നിനക്ക് അങ്ങിനെയൊക്കെ പറയാം എന്റെ ചന്ഘിലെ തീ നിനക്ക് അറിയോ ‘
‘നല്ല മഴ കാറ് കാണുന് …. ഇനി വല്ല അപകടം ‘ ….രാമന് പറഞ്ഞു തിരുന്നതിനു മുമ്പ് കിട്ടി ആശാന്റെ വക ശകാരം
..’ശുംഭാ നിര്‍ത് നിന്റെ വല്യ വാഴിലെ വര്‍ത്താനം ‘ കേളുവാശന് ശബ്ദം ഉച്ചത്തിലായി ..
രാമന് മെല്ലെ പിറകിലേക്ക് മാറി നിന്നു അല്ലെ അടി ഉറപ്പാ
ദൂരെ ഒരു ചൂട്ടി ന്റെ വെളിച്ചം … ഓടി ചെന്ന് നോക്കി … കുട്ടന് നായരായിരുന്നു….
‘എന്താ ആശാനെ പ്രശ്നം ‘
‘കുട്ടന് നായരേ ഉണ്ണി ഇതു വരെ എത്തിയിട്ടില ‘
‘ആശാനെ ഇപ്പൊ എന്താ ചെയ്യാ . ഇ രാത്രിയില്‍ ഇനി എവിടെ പോകും ‘
‘എന്റെ നായരേ എനിക്ക് കിടന്നാല്‍ ഉറക്കം വരില്ല ‘
പുറത്തു നിന്നു രാമന്റെ ഉച്ചത്തിലുള്ള വിളി ” അങ്ങുന്നെ ഉണ്ണി വരുനുണ്ട്’
രണ്ടുപേരും പുറത്തേക്കു വന്നു ……..
‘എന്താ കുട്ടിയെ ഇത്ര താമസിച്ചേ , പോയകാര്യം എന്തായി ‘ കിട്ടിയോ ”
‘മുത്തശ്ശ അവ്ടെന്നു കിട്ടിയില്ല , സാദനം സ്റ്റോക്ക് ഇല്ലത്രെ ‘
ഇതു കേട്ടതും കേളുവശാന് ആകെ പരവശനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി ….
‘രാമാ ‘ ആ വിളി എന്തിനാണെന്ന് രാമന് നന്നായി അറിയാം …….
വിറയ്ക്കുന്ന കൈകളില്‍ രണ്ടു ഗ്ലാസും വെള്ളവുമായി രാമനെത്തി
‘ എടാ ഇന്നലത്തെ അച്ചാര്‍ ബാക്കി യുണ്ടായിരുന്നോട.
.’.ഇല്ല അങ്ങുന്നെ ‘ രാമന് പതിഞ്ഞ ശബ്ദത്തില്‍ മറുപടി പറഞ്ഞു ..
‘ഇതാ പറയുന്നേ മുന്നാലെണ്ണം സ്റ്റോക്ക് വെക്കണം എന്ന്”
‘നായരേ ഇന്നിനി തോട്ടുകുട്ടാനില്ലാതെ കുടിക്കുന്ന കാര്യം ആലോചിച്ചിട്ട് ,,
ആ എന്ത് ചെയ്യാന്‍ ഒടുക്കത്തെ ഹര്‍ത്താല്‍ കാരണം അച്ചാറു ,, തൊട്ടു വെള്ളമടിക്കാന്‍ പറ്റില്ലാന്നു വന്നാല്‍ ..ഇവന്മാരുടെ തലയില്‍ ഇടിതീ വിഴും അല്ലേലും നമ്മള് പാവങ്ങള്‍ ഇതൊക്കെ ആരോട് പറയാന്‍ …ഒറ്റ ഒരണ്ണം ശരിയില്ല ഇവരെയൊക്കെ ആരാ പിടിച്ചു മന്ത്രി യാക്കിയത് രാജി വെപ്പിക്കണം എല്ലാത്തിനെയും . ഇല്ലേല് ഈ ആശാന് വെപ്പിക്കും … ആ എന്നോടാ കളി .. ഇവന്മാര്ക്കെന്താ ഒരു രൂപ അരിയുടെ കൂടെ …. പത്തു പേക്ക് അച്ചാര്‍ കൂടി തന്നുടെ …. അല്ലെ പോട്ടെ നായരേ ഇവരെന്തിനാ അരി തരുന്നേ നമ്മുക്ക് അരി എന്തിനാ പുയുങ്ങി തിന്നാനോ …ആ അത് ശരി അരി പുഴുങ്ങിയ തന്നെ തിന്നുന്നത് … ആ അതാ അപ്പോള്‍ പ്രശ്നം
അച്ചാര്‍ താ …… അച്ചാറില്ലാതെ എന്താഘോഷം …ബാ …ബ.. ബആ …മന്ത്രി രാജി വെക്കണം ……രാമാ ….മന്ത്രി യേ വിളിയെടാ …ഓക്കേ …. നായരേ ,,,, ഉണ്ണി വാ പോവാം ……മന്ത്രി ……മന്ത്രി …….രാജി വേക്ക … പിടിയെടാ ….
….. മുഖ്യമന്ത്രി രാജി വെക്കണം ‘……..
132 total views, 1 views today