Arsha Pradeep
ചില സിനിമകൾ മനസ്സിൽ ഉണ്ടാക്കുന്ന ഒരു തണുപ്പ് ഒരു കുളിർമ അത് അനുഭവിക്കുക വല്ലാത്തൊരു ഫീൽ ആണ്. അത് നാം അനുഭവിച്ച , നാം കടന്നു പോന്ന സാഹചര്യങ്ങളും, അനുഭവിച്ച കാര്യങ്ങളും ഒക്കെയാണെങ്കിലോ അത് ഒരുപാട് ഹൃദയസ്പർശിയാകും. കുട്ടിക്കാലത്തെ, ഗൃഹാതുരത്വത്തിന്റെ കുത്തൊഴുക്ക്. ഇപ്പോൾ ഉള്ള പുതിയ തലമുറയിൽ വരുന്ന കുട്ടികൾക്ക് പലതും നഷ്ടപ്പെട്ടു , ഒരിക്കലും അനുഭവിക്കാൻ സാധിക്കില്ലാത്ത ഗൃഹാതുരത്വം. അവർ മാവിൽ കല്ലെറിഞ്ഞിട്ടുണ്ടാകില്ല, പുഴയിൽ ചാടി കുളിച്ചിട്ടുണ്ടാകില്ല, മരം കയറിയിട്ടുണ്ടാകില്ല, ഒരുമിച്ച് മണ്ണിൽ കളിച്ചട്ടുണ്ടാകില്ല, തടാകത്തിൽ മീൻ പിടിക്കാൻ പോയിട്ടുണ്ടാകില്ല, പട്ടം പറത്തിയിട്ടുണ്ടാകില്ല , സൈക്കിൾ ചവിട്ടി അറിയാത്ത പല വഴിയിലൂടെയും പോയി എക്സ്പ്ലോർ ചെയ്തട്ടുണ്ടാകില്ല, വേനൽ മഴയിൽ പറമ്പിലെ ചെളിയിൽ ചാടി കളിചിട്ടുണ്ടാകില്ല, വേനൽ അവധിയിൽ എല്ലാവരും ഒത്തുകൂടി കിടന്നിട്ടുണ്ടാകില്ല ഒരുമിച്ച് പഠിച്ച് വളർന്നിട്ടുണ്ടാകില്ല.കേവലമായ സൗകര്യങ്ങളുടെ പരിമിധിക്കുള്ളിൽ നിന്നുകൊണ്ട് അന്നത്തെ തലമുറയിൽ ഉണ്ടായിരുന്ന കുട്ടികൾ അനുഭവിച്ച കാര്യങ്ങളും , വികാരങ്ങളും , ആഘോഷങ്ങളും അനുഭവിച്ചവർക്ക് പോലും മതിയാകാത്ത ഒന്നായിരിക്കും.
സിനിമ : Mukhsin
ഡയറക്ടർ : Yasmin Ahmad
വർഷം : 2006
ഭാഷ : മലെയ്
10 വയസ്സുള്ള ടോംബോയ് ഓർക്കെഡ് , ഗ്രാമത്തിലെ പുതുമുഖം, 12 വയസ്സുള്ള മുഖ്സിൻഇവരാണ് സിനിമയിലെ പ്രധാ കഥാപാത്രങ്ങൾ. 90 കളുടെ തുടക്കത്തിൽ, യുവത്വത്തിന്റെ വാതിൽക്കൽ നിന്നുകൊണ്ട് ഉള്ള ആദ്യ പ്രണയത്തിന്റെ കഥയാണ് ഇത്. മുഖ്സിൻ തന്റെ ജ്യേഷ്ഠനും അമ്മായിക്കും ഒപ്പം സ്കൂൾ അവധിക്കാലം ചെലവഴിക്കാൻ വരുന്നു. അമ്മയാൽ ഉപേക്ഷിക്കപ്പെട്ടതും സഹോദരനാൽ അവഗണിക്കപ്പെട്ടതുമായ മുഖ്സിൻ തന്റെ ഉറ്റ സുഹൃത്തിനോടുള്ള വികാരങ്ങൾ മനസ്സിലാക്കാൻ പാടുപെടുന്നു. സ്നേഹത്തിന്റെ സമൃദ്ധിയിൽ പെയ്തിറങ്ങുന്ന ഓർക്കെഡ് മുഖ്സിൻ്റെ സ്നേഹബന്ധങ്ങൾ വിസ്മരിക്കുന്നതായി തോന്നുന്നു. ആർദ്രതയും വേദനയും അതിനിടയിലുള്ള എല്ലാ കാര്യങ്ങളും പര്യവേക്ഷണം ചെയ്യുമ്പോ കാണുന്ന പ്രേക്ഷകരിലേക്ക് അത് സംവദിക്കുകയല്ല ചെയ്യുന്നത് പകരം സ്വന്തം വികാരങ്ങളായി അനുഭവിച്ച് തിരിച്ചറിയുന്നു.
ചിത്രം യുട്യൂബിൽ
എത്ര മനോഹരമായാണ് ഒരു ഗ്രാമത്തെ അല്ലെങ്കിൽ ഒരു പ്രദേശത്തെ പ്രേക്ഷകരിലേക്ക് തുറന്നു കാണിച്ചിരിക്കുന്നത്. ഒരിക്കൽ എങ്കിലും പോകാൻ തോന്നും വിധം , നമ്മുടെയൊക്കെ ആ പഴയ കാലത്തിലേക്ക് മാടിവിളിക്കും വിധം. ഗൃഹാതുരതത്തിന്റെ അതിപ്രസരം ചിത്രത്തിൽ ഒരുപാട് ഉണ്ട്. ആ ഒരു ഒഴുക്കിൽ ആണ് സിനിമ മുഴുവൻ. ആ ഒരു വേഗതയിലും.. മലേഷ്യൻ സംസ്കാരത്തെ തൊട്ടറിയുന്നതോടൊപ്പം നല്ലൊരു ഫീൽ ഗുഡ് സിനിമ കണ്ട സംതൃപ്തി !! ലളിതമായ സംഭാഷണങ്ങളിലും ഹൃദ്യമായ കഥാപാത്രങ്ങളിലൂടെയും കഥ പറയുന്നതിനാൽ ഒരു സ്ഥലത്തും നിരാശപ്പെടുത്തിയില്ല,..