മുച്ചക്രങ്ങള്‍ നേര്‍വഴിക്ക് ഓടുന്നു..
കഴിഞ്ഞ ആഴ്ചയിലെ മലയാള മനോരമയുടെ, കൊച്ചിയിലെ ചില ഓട്ടോക്കാര് യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിനെ കുറിച്ചുള്ള ലേഖനവും തുടര്‍ന്നുണ്ടായ പോലീസ് ഇടപെടലും ഫലം കണ്ടു തുടങ്ങി. ഓട്ടോകള്‍ നേര്‍വഴിക്ക് ഓടിത്തുടങ്ങിയിരിക്കുന്നു..
112 total views

കഴിഞ്ഞ ആഴ്ചയിലെ മലയാള മനോരമയുടെ, കൊച്ചിയിലെ ചില ഓട്ടോക്കാര് യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നതിനെ കുറിച്ചുള്ള ലേഖനവും തുടര്‍ന്നുണ്ടായ പോലീസ് ഇടപെടലും ഫലം കണ്ടു തുടങ്ങി. ഓട്ടോകള്‍ നേര്‍വഴിക്ക് ഓടിത്തുടങ്ങിയിരിക്കുന്നു..
കൊച്ചിയിലെ ഒരു ഐടി സ്ഥാപനത്തില്‍ സോഫ്റ്റ്വെയര് എഞ്ചിനീയര്‍സ് ആയ എനിക്കും കൂട്ടുകാര്‍ക്കും വീട്ടിലേക്ക് എത്തിപ്പെടാന്‍ സ്ഥിരമായ് ഓട്ടോക്കാരെ ആശ്രയിക്കേണ്ടതുണ്ട്. പത്രത്തില്‍ പറഞ്ഞതിനേക്കാള്‍ കഷ്ടമാണ് ചില നേരങ്ങളിലെ ‘ഇന്റര്‍വ്യൂ’. ഫെയര്‍ മീറ്റര്‍ ഇടുന്ന പ്രശ്നമേയില്ല. ഒരു റേറ്റ് അങ്ങ് പറയും, സൗകര്യമുണ്ടെങ്കില്‍ കേറിയാല്‍ മതിയെന്ന ഭാവം.
പക്ഷെ ഒരാഴ്ച കൊണ്ടു കാര്യങ്ങള്‍ മാറിത്തുടങ്ങി. സിറ്റി പോലീസ് ഇടപെട്ടതോടെ ഓട്ടോകള്‍ ‘ജനമൈത്രി ഓട്ടോകള്‍’ ആവാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് പോവാന്‍ വേണ്ടി കടവന്ത്ര നില്‍ക്കുമ്പോഴാണ് സംഭവം.
ട്രെയിന്‍ എറണാകുളം സ്റ്റേഷന് വിടാന്‍ കഷ്ടിച്ച് ഇരുപത് മിനിറ്റ്.. ട്രെയിന്‍ പോകുമെന്ന് ഏകദേശം ഉറപ്പ്.. എന്നാലും നമ്മുടെ റെയില്‍വേ ആയതുകൊണ്ട് പ്രതീക്ഷ ബാക്കി, ട്രെയിന്‍ ലേറ്റ് ആകുന്നത് ഒരു പുതിയ സംഭവമല്ലല്ലോ, ബസില്‍ പോകാനുള്ള സമയമില്ല, ഓട്ടോ വിളിക്കാം.. അപ്പോഴാണ് ഓട്ടോ വിളിച്ച് അവിടെ എത്താന്‍ ആദ്യം അവരുടെ ഇന്റര്‍വ്യൂ പാസ് ആവണമല്ലോ എന്നോര്‍ത്തത്.. എങ്കിലും മറ്റു വഴിയില്ലാത്തത് കൊണ്ട് നേരെ മുന്നില്‍ കണ്ട ഓട്ടോക്കാരനോട് ചോദിച്ചു ”ചേട്ടാ, ഒന്ന് പെട്ടെന്ന് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു വിടാമോ?”..
‘റെയില്‍വേ സ്റ്റേഷന്?? ഇപ്പോ പറ്റില്ല, റോഡ് ബ്ലോക്ക് ഉള്ള സമയമാ, നടക്കില്ല..’ഈ ഉത്തരം ആവശ്യത്തിനു കേട്ട് പരിചയമുള്ളത് കൊണ്ട് തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയപ്പോള്‍…. ..
‘ചേട്ടാ, പിന്നെന്താ പോവല്ലോ, ചേട്ടന് വന്നു കേറിയേ..’ പുറകില്‍ നിന്ന ചെറുപ്പക്കാരന് ഓട്ടോ െ്രെഡവര്‍ ഓടി വന്നു, വണ്ടിയിലേക്ക് കേറാന്‍ ബഹുമാനത്തോടെ ആഗ്യം കാണിച്ചു..സലിം കുമാര്‍ സിനിമയില്‍ പറഞ്ഞ പോലെ ‘ ഈശ്വരാ, എനിക്ക് വട്ടായതാണോ അതോ നാട്ടാര്‍ക്ക് മൊത്തം വട്ടായതാണോ !! ‘
‘എന്റെ പൊന്നു ചേട്ടാ, ഓട്ടം വിളിച്ചാല്‍ പോവാതിരിക്കല്ലേ, പണി കിട്ടും, പത്രമൊന്നും വായിക്കാറില്ലേ? ‘ ഓട്ടം പോകാന്‍ മടിച്ച സഹപ്രവര്ത്തകന് ചെറുപ്പക്കാരന്റെ ഫ്രീ അഡ്വൈസ്..!!
പിന്നെ കണ്ടത് ട്രാഫിക്ബ്ലോക്കിനും മറ്റു തിരക്കിനിടയിലും കൂടെ ഓട്ടോ വെടിയുണ്ട പോലെ പയുന്നതാണ്..ട്രെയിന്‍ അനൌണ്സ്മെന്റ് മുഴങ്ങും മുന്‍പ് ഓട്ടോ റെയില്‍വേ സ്റ്റേഷനില്‍ ഹാജര്‍ !! ഓട്ടോക്കൂലി മീറ്ററില്‍ കണ്ടത് മതിയെന്നും കൂടി പറഞ്ഞപ്പോള്‍ ഞാന്‍ ഫ്ലാറ്റ് !!
മറ്റു ഓട്ടോക്കാര് കൂടി ഈ ‘പണി’ കിട്ടുമെന്ന പേടിയില്‍ എങ്കിലും യാത്രക്കാരോട് ഇത് പോലെ മര്യാദ കാണിച്ചിരുന്നെങ്കില്‍ കൊച്ചി എന്നേ ഡീസന്റ് ആയേനെ..താങ്ക്സ് ടു മീഡിയ..
113 total views, 1 views today
