മുട്ട കൊണ്ട് ഇതാ ഒരു പുതിയ അടിപൊളി വിഭവം

1098

egg_brulee_boolokam
മുട്ട എങ്ങനെയൊക്കെ പാചകം ചെയ്യാം എന്ന ചോദ്യം തന്നെ ഒരു അനാവശ്യമാണ്. മുട്ടക്കറി, മുട്ട റോസ്റ്റ്, മുട്ട വറുത്തത്, ഓംലറ്റ്, ബുള്‍സ് ഐ, ബുര്‍ജി, മുട്ട പുഴുങ്ങിയത്, മുട്ട വാട്ടിയത്….. അങ്ങനെ നീളുകയാണ് മുട്ട കൊണ്ടുള്ള വിഭവങ്ങളുടെ പേരുകള്‍. ഇതാ ആ നിരയിലേയ്ക്ക് ഒരു പുതിയ അംഗം കൂടി എത്തുന്നു. ഇവന്റെ പേരാണ് ബ്രൂലി. ബ്രൂസ്‌ലി അല്ല, ബ്രൂലി.

അമേരിക്കയിലെ ‘എഗ് സ്ലട്ട്’ എന്ന സ്ഥാപനത്തിലെ ഒരു പാചകക്കാരന്‍ ആണ് ഈ കിടിലന്‍ മുട്ട വിഭവം കണ്ടുപിടിച്ചത്. നമ്മുടെ സാധാരണ മുട്ട വിഭവങ്ങള്‍ പോലെയല്ല ഈ ആശാന്‍. അതുകൊണ്ട് വീട്ടില്‍ ഉണ്ടാക്കിയെടുക്കാന്‍ അല്‍പ്പം പാടുപെടേണ്ടിവരും. ഏതായാലും എങ്ങനെയാണ് എഗ് ബ്രൂലി ഉണ്ടാക്കുന്നത് എന്ന് നമ്മുക്ക് കണ്ടുനോക്കാം. ഇനി എവിടെയെങ്കിലും മെനുവില്‍ എഗ് ബ്രൂലി എന്ന് കണ്ടാല്‍ ഒന്ന് പരിശോധിക്കുകയും ആവാം.