മുത്തശ്ശിക്കഥ

212

ഒരു കഥ പറയട്ടെ…
തുടയില്‍നിന്നു മീറ്റ് കട്ട്ചെയ്തു കൊടുത്ത കിങ്ങ്, ശിപിയുടെ സ്റ്റോറിയല്ലേ,

ഐ ഹാവ് ഹേര്‍ഡ് ഇറ്റ് ഹണ്ഡ്രഡ് റ്റൈംസ്

വേറൊന്നായാലോ…

കോച്ചിന് തംബ് കട്ട്ചെയ്ത് കൊടുത്ത ക്രേസിബോയ്, വാട്ട്സ് ഹിസ് നേം, ഏകലവ്യന്‍,

അയാളുടേതാണെങ്കില്‍ വേണ്ട

മറ്റൊന്നു പറയാം….

കഥ ന്യൂ ജനറേഷന്‍ ആയിരിക്കണം, സംത്തിങ് യൂസ്ഫുള്‍

കുട്ടി പറയുന്നതു പറയാം…

ലവറിനു കട്ട്ചെയ്തു കൊടുത്ത മൈറ്റി ഗേളിന്‍റെ കഥ കേള്‍ക്കാം, റ്റെല്‍ മി ദി വേ ,ഷീ കട്ട് ഇറ്റ്

അതേതാ കഥ…
ദി ഫീമെയില്‍ ഫ്രം കോട്ടയം 22 ഇയേര്‍സ്
ലിംഗവും പ്രായവും സ്ഥലവും പേരിലുള്ള കഥ ഓള്‍ഡ് ലേഡിക്കറിയില്ല
മുത്തശ്ശി സുല്ലിട്ടു.