01

ഒറ്റയ്ക്ക് ആളൊഴിഞ്ഞ ഒരു സ്ഥലത്ത്, ഏത് പകലിലും രാത്രിയിലും ഒരു സ്ത്രീ സുരക്ഷിതയല്ല !!! അപായം അവളെ കാത്തിരിക്കുന്നു…ഇവിടെ സംഭവിച്ചത് മറ്റൊന്നല്ല, ഇന്ത്യപോലൊരു വലിയ രാജ്യത്ത്, ആവശ്യത്തിനു മൂത്രപ്പുരകളൊ മറ്റു അത്യാവശ്യ സൗകര്യങ്ങളൊ ആവശ്യത്തിനു ഇല്ല എന്ന് പറഞ്ഞാല്‍ അതിനു ഒരു എതിര്‍ അഭിപ്രായം പറയാന്‍ ആരും വരില്ല. സംഗതി സത്യം ആണ്. ഇങ്ങനെ ഉള്ള ഒരു രാജ്യത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ മുത്രപ്പുര അന്വേഷിച്ചു ഇറങ്ങി,പിറ്റേന്ന് ലോകം കണ്ടത് പിച്ചി ചീന്തിയ നിലയില്‍ ഉപേക്ഷിക്കപ്പെട്ട അവരുടെ ശരീരങ്ങള്‍ ആണ്.

അവര്‍ക്ക് പറ്റിയതിനെ കുറിച്ച് സംസാരിക്കും മുന്‍പ് അവര്‍ക്ക് എന്ത് കൊണ്ട് ഈ അവസ്ഥ ഉണ്ടായി എന്ന് നാം മനസിലാക്കണം. ഒരുപാട് ചേരികളും വീടുകളും ഉള്ള ഇന്ത്യ മഹാരാജ്യത്ത് ആവശ്യത്തിനു മുത്രപുരകള്‍ ഇല്ല, കുളിമുറികള്‍ ഇല്ല, എന്തിനു പലപ്പോഴും വെള്ളവും വെളിച്ചവും ഇല്ല !!! ഇവിടെയാണ് ആദ്യം മാറ്റം വരേണ്ടത്..2.5 കോടി ആളുകളുടെ ദുരിതങ്ങള്‍ക്ക് ആണ് ഇവിടെ ഉത്തരം നല്‍ക്കേണ്ടത്.

നോര്‍ത്ത് ഇന്ത്യ ഭാഗത്തെ 95% റേപ്പുകളും സംഭവിക്കുന്നത് ഇങ്ങനെ പെണുങ്ങള്‍ ശങ്ക അകറ്റാന്‍ ഒരു സ്ഥലം തേടി ഇറങ്ങുമ്പോള്‍ ആണ്. ഇതു ഒരു ഇന്ത്യന്‍ പ്രോബ്ലം മാത്രമല്ല, പല വിദേശ രാജ്യങ്ങളുടെയും അവസ്ഥ ഇതിലും പരിതാപകരം ആണ്. ചില ആഫ്രിക്കന്‍ രാജ്യങ്ങളുടെ ആവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം.

ഇപ്പോള്‍ യു.എന്‍ അടക്കം പല അന്താരാഷ്ട്ര സംഘടനകളും ഇതിനു ഒരു പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ട്. നമ്മുടെ രാജ്യവും ഈൗ പ്രശനം ഉടനടി പരിഹരിക്കും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം..

Advertisements
സിനിമ, രാഷ്ട്രീയം എന്നിവ ലഹരിയാക്കിയ കേരളത്തിലെ ഒരു പാവം ബ്ലോഗ്ഗര്‍