മുന്‍ഭാര്യയ്ക്ക് പണി കൊടുക്കാന്‍ ഒരു പബ് ഉടമ ചെയ്ത് വെച്ചത് കാണണോ?

0
208

01

മുന്‍ഭാര്യയോട് അതിനു മാത്രം വിദ്വേഷം വെച്ച് പുലര്‍ത്തുന്ന ഒരു പബ് ഉടമ അവള്‍ക്ക് നല്ലൊരു പണി കൊടുക്കുവാന്‍ തന്നെ ഉദ്ദേശിച്ചു കൊണ്ടാണ് അവളുടെ വീടിനടുത്ത് തന്നെ ഒരു വീട് സ്വന്തമാക്കിയത്. അലന്‍ മാര്‍ക്കോവിറ്റ്‌സ് എന്ന് പേരുള്ള ഈ കക്ഷിയുടെ ഭാര്യ മറ്റൊരാളുടെ കൂടെയായിരുന്നു ആ വീട്ടില്‍ താമസിച്ചിരുന്നത്. അവള്‍ വീട്ടില്‍ നിന്നും പുറത്തേക്ക് നോക്കിയാല്‍ കാണുന്ന വിധത്തില്‍ ഒരു നടുവിരല്‍ ചിഹ്നം സ്ഥാപിച്ചാണ് അലന്‍ തന്റെ ദേഷ്യം തീര്‍ത്തത്.

മുന്‍ഭാര്യയും മകളും

മുന്‍ ഭാര്യ ലീ ടൌഹി തന്നെയാണ് ഈ ചിത്രം എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്. എന്തായാലും മുന്‍ ഭാര്യയ്ക്ക് എന്നും നല്ല കണിയാണ് ലഭിക്കുന്നത് എന്ന്‍ ഉറപ്പാണ്.