മുപ്പത് ലക്ഷത്തിലേറെ ആളുകള്‍ കണ്ട ആദ്യ ഇന്ത്യന്‍ ലെസ്ബിയന്‍ പരസ്യം !

0
829

ഒരു പരസ്യം….

‘ദ വിസിറ്റ്‘ എന്നാണ് പരസ്യത്തിന്റെ പേര്

ഫേസ്ബുക്കും യൂട്യൂബും ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങുകളില്‍ ഇതുവരെ ആകെ മുപ്പത് ലക്ഷത്തിലേറെ പേര്‍ ഇത് കണ്ടുകഴിഞ്ഞു…

എന്റെ അമ്മോ..ഇത്രയ്ക്ക് ഈ പരസ്യത്തില്‍ എന്തിരിക്കുന്നു എന്ന് ചോദിച്ചാല്‍….

ഇന്ത്യയിലെ ആദ്യ ലെസ്ബിയന്‍ പരസ്യമാണ് സോഷ്യല്‍ മീഡിയ വഴി വൈറലായി മാറുന്നത്..!

സ്വവര്‍ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികളെ പ്രമേയമാക്കി ഒരുക്കിയതാണ് ഈ പരസ്യചിത്രം . ഒരു ഫാഷന്‍ പോര്‍ട്ടലിന്റെ പരസ്യത്തിലാണ് ലെസ്ബിയന്‍ പെണ്‍കുട്ടികളെ കഥാപാത്രമാക്കിയിരിക്കുന്നത്.

ഒരുമിച്ചു ജീവിക്കുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാപിതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി തയ്യാറെടുക്കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. ഇവര്‍ക്കിടയിലെ ബന്ധത്തിന്റെ ആഴവും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളുമെല്ലാം രണ്ടര മിനിറ്റിലേറെ നീളുന്ന പരസ്യത്തില്‍ അവതരിപ്പിക്കുന്നു.