Featured
മുമ്പേ പറന്ന പ്രണയനിലാക്കിളി
മാമൂലുകളുടെ തടവറയില്‍ ഒതുങ്ങി കഴിഞ്ഞ മലയാള സാഹിത്യത്തെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ മലയാള സാഹിത്യം നേടിയ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് നിദാനമായത് മഹാരഥന്മാരായ അനേകം സാഹിത്യകാരന്മാരുടെ ലോകോത്തര നിലവാരത്തിലുള്ള സൃഷ്ടികള്‍ ആണെങ്കില്‍, അവസാനപാദത്തില്‍ നമ്മുടെ ഭാഷയുടെ സ്ഥാനം ലോക ഭൂപടത്തില്‍ രേഖപ്പെടുത്തിയവരുടെ മുന്‍നിരയില്‍ മാധവിക്കുട്ടിക്ക് സ്ഥാനം ഉണ്ട്.
232 total views

മാമൂലുകളുടെ തടവറയില്‍ ഒതുങ്ങി കഴിഞ്ഞ മലയാള സാഹിത്യത്തെ ആധുനികതയിലേക്ക് കൈപിടിച്ച് നടത്തിയ സാഹിത്യകാരിയാണ് മാധവിക്കുട്ടി. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ മലയാള സാഹിത്യം നേടിയ അഭൂതപൂര്‍വമായ വളര്‍ച്ചക്ക് നിദാനമായത് മഹാരഥന്മാരായ അനേകം സാഹിത്യകാരന്മാരുടെ ലോകോത്തര നിലവാരത്തിലുള്ള സൃഷ്ടികള്‍ ആണെങ്കില്‍, അവസാനപാദത്തില്‍ നമ്മുടെ ഭാഷയുടെ സ്ഥാനം ലോക ഭൂപടത്തില്‍ രേഖപ്പെടുത്തിയവരുടെ മുന്‍നിരയില്‍ മാധവിക്കുട്ടിക്ക് സ്ഥാനം ഉണ്ട്.
സ്ത്രീകള്‍ക്ക് മൃദു റൊമാന്റിക് കാല്പനികതയിലോ ദാര്ശനികതയിലോ ഒതുങ്ങി നിന്ന് മാത്രം എഴുതാന്‍ അനുമതി ലഭ്യമായിരുന്ന ഒരു കാലഘട്ടത്തില്‍, ബാലാമണിയമ്മ, സിസ്റ്റര്‍ മേരി ബനീഞ്ഞാ, ലളിതാംബികാ അന്തര്‍ജ്ജനം, ആനി തയ്യില്‍ തുടങ്ങി വിരലില്‍ എണ്ണാവുന്ന സ്ത്രീകള്‍ ഒരു പുരുഷമേധാവി സമൂഹം കല്‍പ്പിച്ചുകൊടുത്ത ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ചില സംഭാവനകള്‍ നല്കിയെങ്കില് പോലും; സമകാലീനരായ സാഹിത്യകാരന്മാരുടെ പ്രഭയില്‍ അവരുടെ സൃഷ്ട്ടികള്‍ അത്രയൊന്നും പ്രകാശം പരത്തിയതായി തോന്നുന്നില്ല.

ലളിതാംബികാ അന്തര്‍ജനം
ലളിതാംബികാ അന്തര്‍ജനമോ, കെ സരസ്വതി അമ്മയോ സമൂഹത്തിലെ അനാചാരങ്ങളെ ചെറിയ തോതില്‍ വെല്ലുവിളിക്കാന്‍ ശ്രമിച്ചിട്ടുണ്ടാവാം എങ്കിലും, ആ കാലഘട്ടത്തില്‍ കേരളത്തില്‍ ഉണ്ടായ വലുതായ സാമൂഹ്യ പരിവര്‍ത്തനങ്ങളില്‍ സ്ത്രീകളായ എഴുത്തുകാര്‍ ഉളവാക്കിയ സ്വാധീനം തുലോം ചെറുതായിരുന്നു.
മേല്‍പ്പറഞ്ഞ സാഹിത്യകാരികള്‍ ലൈംഗികതയെയും, വിവാദമായേക്കാവുന്ന വിഷയങ്ങളെയും തീണ്ടാപ്പാടകലെ നിര്‍ത്തുവാന്‍ പ്രത്യേകം ശ്രദ്ധിച്ചതിനാല്‍ ആവണം സമൂഹം അവര്‍ക്ക് സാഹിത്യ ലോകത്ത് തുടരാന്‍ അനുവാദം നല്‍കിയത്. യാഥാസ്ഥിതിക സമൂഹത്തെ വെല്ലുവിളിച്ചു എഴുതിയ രാജലക്ഷ്മിയാകട്ടെ മുപ്പത്തഞ്ചാം വയസ്സില്‍ സാഹിത്യ ലോകത്ത് തുരടരാന് ആവാത്ത വിധമുള്ള സമ്മര്‍ദ്ദത്താല്‍ അത്രേ സ്വജീവന്‍ ഒടുക്കുകയും ഉണ്ടായി.
അങ്ങനെ സ്ത്രീകളുടെ സ്വതന്ത്രാവിഷ്കാരത്തിന് പരിമിതി കല്‍പ്പിച്ച ഒരു സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ആയിരത്തി തൊള്ളായിരത്തി എഴുപത്തി അഞ്ചില്‍ ‘എന്റെ കഥയുമായി’ മാധവിക്കുട്ടി കടന്നുവന്നപ്പോള്‍ ആവിഷക്കാര സ്വാതന്ത്ര്യത്തിന്റെ വലിയൊരു വാതായനം മലയാളത്തിലെ സ്ത്രീ എഴുത്തുകാര്‍ക്ക് മുന്പില് തുറക്കപ്പെട്ടു. പോസ്റ്റ് മോഡേണ്‍ സാഹിത്യത്തിന്റെ മുഖമുദ്രയായ വിമത ലൈംഗികത, ആത്മകഥാംശം തുളുമ്പി നില്ക്കുന്ന ഭ്രമാത്മകമായ കാല്പനികത തുടങ്ങി മലയാളി പെണ്‍കൊടികള്‍ അന്നുവരെ സഞ്ചരിക്കാത്ത പാതകള്‍ മാധവിക്കുട്ടി പിന്ഗാമികള്ക്കായി വെട്ടിത്തുറന്നു. ഫെമിനിസം എന്ന മുദ്ര ചാര്ത്തികൊടുത്തും, പെണ്ണെഴുത്തിന്റെ തലതൊട്ടമ്മ എന്ന് നാമകരണം ചെയ്തും ചിലര്‍ മാധവിക്കുട്ടിയുടെ രചനകളുടെ പ്രാമുഖ്യം കുറച്ചു കാണിക്കാന്‍ ശ്രമിക്കാറുണ്ട് എങ്കിലും, മാതളപ്പൂപോലെ നനുത്ത സ്ത്രൈണ ഭാവങ്ങളും, പ്രണയനിലാവ് കിനിയുന്ന മനോഹാരിതയും തൊട്ടെടുക്കാന്‍ ആവുന്ന ഒരു പിടി രചനകള്‍ നമുക്കായി അവശേഷിപ്പിച്ചു കടന്നുപോയ ആ പ്രതിഭയുടെ ഓര്‍മയ്ക്ക് മുന്പില് നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.
മാധവിക്കുട്ടിയുടെ മൂന്നാം ചരമ വാര്‍ഷിക വേളയില്‍ മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരികള്‍, അവരെ ബൂലോകം ഡോട്ട് കോമിലൂടെ അനുസ്മരിക്കുന്നു.
ബൂലോകം മാധവിക്കുട്ടി സ്പെഷ്യല്‍ പതിപ്പില്‍ പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങള്‍.
- ബൂലോകം മാധവിക്കുട്ടി സ്പെഷ്യല്‍ പതിപ്പ് ഇവിടെ വായിക്കാം
- ബൂലോകം മാധവിക്കുട്ടി സ്പെഷ്യല്‍ പതിപ്പ് എഡിറ്റോറിയല്‍ – ഡോക്ടര്‍ അരുണ്‍ കൈമള്‍ എഴുതുന്നു
- നാവിക വേഷം ധരിച്ച കുട്ടി – ഇന്ദു മേനോന് എഴുതുന്നു
- കമലാ, നീ ഇനിയും പിറക്കുക – പദ്മ എഴുതുന്നു
- ആ മുറിവേറ്റ പക്ഷി കൂടൊഴിഞ്ഞ് പറന്നകന്നിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം : ഷീബ രാമചന്ദ്രന് എഴുതുന്നു
- മാധവിക്കുട്ടി ഒരു അനുസ്മരണം : ഗ്രേസി എഴുതുന്നു
- മാധവിക്കുട്ടി, പ്രണയത്തിന്റെ തെളിനീരുറവ : ഷേയ എഴുതുന്നു
233 total views, 1 views today