മുയലുകള്‍ക്ക് വേണ്ടി മാത്രമായൊരു ദ്വീപ്‌ – വീഡിയോ

104

0bf57d73fb7eac86b8653f055836de85

മനുഷ്യരുമായി ഏറ്റവും അടുത്ത് ഇണങ്ങുന്ന ഒരു ജീവിയാണ് മുയല്‍. ഈ മുയലുകള്‍ മാത്രം വസിക്കുന്ന ഒരു ദ്വീപുണ്ട് ജപ്പാനില്‍. രണ്ടാം ലോകമഹാ  യുദ്ധകാലത്ത് വിഷവാതകങ്ങള്‍ നിര്‍മ്മിച്ചിരുന്ന ഒരു ഫാക്റ്ററിയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഒക്നോഷിമ എന്ന ദ്വീപാണ് ഇപ്പോള്‍ മുയലുകളുടെ മാത്രം ആവസകെന്ദ്രമായ ആ ദ്വീപ്‌. ജപ്പാന്റെ കിഴക്കന്‍ പ്രവിശ്യയിലാണ് ഈ ദ്വീപ്‌ സ്ഥിതിചെയ്യുന്നത്.

കാടുകളില്‍ കാണുന്ന മുയലുകള്‍ മനുഷ്യരുമായി അധികം ഇണങ്ങാറില്ലെങ്കിലും നേരെ മറിച്ചാണ് ഈ ദ്വീപിലെ സ്ഥിതി. മുയലുകള്‍ അവിടുത്തെ സന്ദര്‍ശകരുമായി നന്നായി ഇണങ്ങിയിരിക്കുന്നു. അവ സഞ്ചാരികള്‍ കൊടുക്കുന്ന ഭക്ഷണം അടുത്ത് വന്നു പേടി കൂടാതെ കഴിക്കുകയും ചെയ്യുന്നു.

ദ്വീപില്‍ പഴകാല പ്രൌഡിയേ ഓര്‍മ്മിപ്പിക്കാനെന്നവണ്ണം ആ പഴ വിഷവാതക ഫാക്റ്ററി ഒരു മ്യൂസിയമാക്കി മാറ്റിയിരിക്കുന്നു. ഒപ്പം താമസത്തിനുള്ള സൌകര്യങ്ങളും ഇവിടെയുണ്ട്.

ഇനി ആ ദ്വീപിലെ ചില കാഴ്ചകള്‍ ഒന്ന് കണ്ടുനോക്കൂ..

മുയലുകള്‍ക്ക് ദ്വീപ്‌ ഉള്ളതുപോലെ ജപ്പാനില്‍ പൂച്ചകള്‍ക്കും ഒരു ദ്വീപുണ്ട്. അവിടുള്ള കാഴ്ചകള്‍ ഒന്ന് കണ്ടു നോക്കൂ..