മുരളി വിജയന് പിഴ; അതും പേരിനിത്തിരി നീളം കൂടി പോയതിന്

260

vijay-fined-for-two-logo-bat-in-test-match

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മാസ്മരികമായ ബാറ്റിംഗ് പ്രകടനം നടത്തിയ മുരളി വിജയ്ക്ക് പിഴ. അതും ഒരു ബാറ്റ് ഉപയോഗിച്ചതിന്.

മാച്ച് ഫീയുടെ 25 ശതമാനം ആണ് പിഴയായി അടക്കേണ്ടത്. ബാറ്റില്‍ സ്പോണ്‍സരുടെ പേരിന്‍റെ നീളം കൂടി പോയതാണ് പിഴയ്ക്ക് കാരണം. ഐസിസിയുടെ ചട്ടങ്ങള്‍ അനുസരിച്ച് 9 ഇഞ്ച്‌ നീള്ളതില്‍ മാത്രമേ സ്പോണ്‍സരുടെ പേര് ബാറ്റില്‍ പതിപ്പിക്കാവു. മുരളി വിജയുടെ ബാറ്റില്‍ ഇത് 11 ഇഞ്ച്‌ ആയി പോയി.

തന്റെ പേരും സ്പോണ്‍സരുടെ പേരിന്‍റെ കീഴില്‍ ചെര്‍ത്തതോടെയാണ് ഇതിന്‍റെ നീളം കൂടിയത്. എന്തായാലും ഒരു പേരിന്‍റെ പേരില്‍ പിഴ ഒടുക്കുന്ന ആദ്യ കളിക്കാരന്‍ വിജയ്‌ ആയിരിക്കും.