മുസ്ലീം വേഷത്തില്‍ തീവ്രവാദി ; ഗുജറാത്ത്‌ പോലീസിന്റെ മോക്ക് ഡ്രില്‍ വിവാദമാകുന്നു.!

  0
  284

  surat_mock_drill_part_2_360_635556514221753391_0

  മോഡിയുടെ നാടായ ഗുജറാത്തില്‍ നിന്നും വീണ്ടും പ്രകോപനപരമായ ഒരു വാര്‍ത്ത‍ ഉയര്‍ന്നു വന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ഗുജറാത്ത് പോലീസ് അവതരിപ്പിച്ച മോക്ക് ഡ്രിലില്‍ തീവ്രവാദിയായി വേഷമിട്ട കക്ഷി ഒരു മുസ്ലീം തൊപ്പി വച്ചതാണ് പുതിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നത്.

  സൂറത്ത് പൊലീസ് ശനിയാഴ്ച നടത്തിയ മോക് ഡ്രില്ലാണ് വിവാദമായത്. രക്ഷപ്പെടാനായി ശ്രമിക്കുന്ന രണ്ട് തീവ്രവാദികളെ പിടികൂടുന്ന രംഗമാണ് മോക് ഡ്രില്ലിലുണ്ടായിരുന്നത്.
  തീവ്രവാദികളായി അഭിനയിച്ച രണ്ടു പൊലീസുകാരും മുസ് ലിംകള്‍ ധരിക്കുന്ന വെള്ളത്തൊപ്പി കൊണ്ട് തല മറച്ചിരുന്നു. ഏറെനേരം നീണ്ട പോരാട്ടത്തിനൊടുവില്‍ രണ്ടു തീവ്രവാദികളെയും ഗുജറാത്ത് പൊലീസ് കീഴ്‌പ്പെടുത്തി.

  സംഭവത്തില്‍ ബി.ജെ.പി ഗുജറാത്ത് ന്യൂനപക്ഷ സെല്‍ അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തത്തെി.