മുസ്ലീം സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനു ഇരയാക്കണമെന്ന് പറഞ്ഞ പ്രവാസിമലയാളിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

  154

  images

  ദോഹയില്‍ മുസ്ലീങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ മലയാളി യുവാവിനെ സഹപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് പിരിച്ചുവിട്ടു.

  റാസ്ലാഫാനിലെ ഗ്യാസ്കമ്പനിയില്‍ ഡ്രൈവര്‍ ആയി ജോലിനോക്കുകയായിരുന്നു ഈ യുവാവ്‌. ഹിന്ദുക്കള്‍ ഒന്നടങ്കം ഇറങ്ങിയാല്‍ മുസ്ലീമുകള്‍ പാകിസ്ഥാനിലേക്ക് പോകേണ്ടിവരുമെന്നും നിലയ്ക്ക് നിന്നില്ലെങ്കില്‍ മുസ്ലീം സ്ത്രീകളെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കണമെന്നും തരത്തിലുള്ള പരാമര്‍ശമാണ് ഇയാള്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ്‌ ഇട്ടത്.

  ഇതിനെതിരെ സഹപ്രവര്‍ത്തകര്‍ അടക്കം ഒട്ടേറെപേര്‍ ഇയാള്‍ക്കെതിരെ നടപടി എടുക്കണം എന്ന് ആവിശ്യപെട്ടു. അപകടം മണത്ത ഇയാള്‍ ഉടന്‍ തന്നെ ഈ പോസ്റ്റ്‌ പിന്‍വലിക്കുകയും ക്ഷമാപണം നടത്തുന്ന പുതിയ പോസ്റ്റ്‌ ഇടുകയും ചെയ്തു. അറിവില്ലായ്മ കൊണ്ടാണെന്നും ക്ഷമിക്കണം എന്നും അപേക്ഷിച്ചയിരുന്നു പുതിയ പോസ്റ്റ്‌.

  അന്യരാജ്യങ്ങളില്‍ നിന്നും മതവിരുദ്ധ പരാമര്‍ശം നടത്തുന്ന നടത്തുന്നവര്‍ക്ക്‌ ജോലി നഷ്ട്ടപെടുന്നത് ഇതാദ്യമല്ല. സമാനമായ രീതിയില്‍ നേരീതെ ഖത്തറില്‍ ഒരു മലയാളിക്ക് ജോലി നഷ്ട്ടമായിരുന്നു.