മുസ്ലീങ്ങളെല്ലാം തീവ്രവാദികളല്ല : മാര്‍പാപ്പ.!

  221

  pop

  മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിനായ് തുര്‍ക്കിയിലെത്തിയ മാര്‍പാപ്പയുടെ വചനങ്ങള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.

  മുസ്ലീങ്ങളെ മുഴുവന്‍ തീവ്രവാദികളായി മുദ്രകുത്തരുതെന്നും തീവ്രവാദത്തെ ഇസ്‌ളാം മതവുമായി ബന്ധപ്പെടുത്തി സംസാരിക്കുന്നത് തെറ്റാണെന്നും മാര്‍പാപ്പ പറഞ്ഞു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മുസ്ലീം നേതാക്കള്‍ അപലപിച്ചു കൊണ്ട് ഈ തെറ്റിദ്ധാരണ നീക്കണമെന്നും മാര്‍പ്പാപ്പ ആവശ്യപ്പെട്ടു.

  ഇസ്ലാമിനെ എല്ലായ്‌പ്പോഴും തീവ്രവാദവുമായി ബന്ധിപ്പിക്കാനാണ് പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമംമെന്നും ഇസ്ലാം എന്ന വാക്കിന്‍റെ അര്‍ഥം സമാധാനമാണ് എന്നും അല്ലാതെ തീവ്രവാദം എന്നല്ല എന്നും അദ്ദേഹം പറഞ്ഞു.

  ഐഎസിനെ പോലുള്ള ഭീകരവാദികള്‍ ആഗോളതലത്തില്‍ തന്നെ ഈ ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാണെന്ന ധാരണ ഇല്ലാതാക്കാന്‍ കഴിയും.