മുഹമ്മദ് സലാം
ഇന്നലെ ബര്‍ദുബായില്‍ ഒരു പഴയ കൂട്ടുകാരന്റെ മുറിയില്‍ പോയപ്പോള്‍ അല്പം കപ്പ പുഴുങ്ങിയതും കിട്ടി ..!കൊല്ലം കുറച്ചായി അത് കഴിച്ചിട്ട് ..ഏതായാലും ആ കപ്പ കിഴങ്ങിന്റെ മണവും നിറവും തന്നെ എന്നെ പഴയ സ്കൂള്‍ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി
ഹൈ സ്കൂള്‍ കാലത്ത് അധികം കൂട്ടൊന്നുമുണ്ടായിരുനില്ല .പൊറ്റക്കാടും എംടീയും ബഷീറും മുന്നേ അടുപ്പം സ്ഥാപിച്ചത് കൊണ്ട് പ്രായത്തിന്റെ തിമിര്‍പ്പ് അതികം ബാധിച്ചില്ല എന്നും പറയാം.
105 total views

ഇന്നലെ ബര്‍ദുബായില്‍ ഒരു പഴയ കൂട്ടുകാരന്റെ മുറിയില്‍ പോയപ്പോള്‍ അല്പം കപ്പ പുഴുങ്ങിയതും കിട്ടി ..!കൊല്ലം കുറച്ചായി അത് കഴിച്ചിട്ട് ..ഏതായാലും ആ കപ്പ കിഴങ്ങിന്റെ മണവും നിറവും തന്നെ എന്നെ പഴയ സ്കൂള്‍ കാലത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി
ഹൈ സ്കൂള്‍ കാലത്ത് അധികം കൂട്ടൊന്നുമുണ്ടായിരുനില്ല .പൊറ്റക്കാടും എംടീയും ബഷീറും മുന്നേ അടുപ്പം സ്ഥാപിച്ചത് കൊണ്ട് പ്രായത്തിന്റെ തിമിര്‍പ്പ് അതികം ബാധിച്ചില്ല എന്നും പറയാം.
അക്ഷരങ്ങള്‍ക്ക് അങ്ങനെ കൂടി ഒരു പ്രത്യേകത ഉള്ള കാര്യം എന്റെ മാത്രം കണ്ടു പിടുത്തമായിരിക്കുമോ !എട്ടാം ക്ലാസില്‍ പഠിക്ക്കുമ്പോള് മുഹമ്മദ് സലാം ആയിരുന്നു ഏറ്റവും അടുപ്പകാരന് ഒരു ബഞ്ചില്‍ ഒരുവര്‍ഷത്തെ ജീവിതമേ ഞങ്ങള്‍ പങ്കുവച്ചുള്ളൂവെങ്കിലും ചോരയില്‍ തോട്ട സൌഹൃദം.!മെലിഞ്ഞ സരീര പ്രകൃതം ആയിരുന്നു അവന് ..അതുകൊണ്ട് തന്നെ അവനെ ഞാനൊഴികെ മറ്റു സഹപടികള്‍ ‘കൊള്ളി ‘എന്നാണ് വിളിച്ചിരുന്നത് മിക്കവാറും എട്ടിലും ഒന്പതിലുമൊക്കെ എപ്പൊഴും ഓരോ ‘കൊള്ളി ‘ കല് വേറെയും ഉണ്ടായിരുന്നത് കൊണ്ട് കളിസ്ഥലത്ത് ചിലപ്പോള്‍ ‘കൊള്ളി സലാം ‘എന്ന മുഴുവന്‍ പേരും കേള്കാനുള്ള ഭാഗ്യം കിട്ടും …!!ഏക്കിട്ട പേരിലോന്നും അവനു പരാതി ഉണ്ടായിരുനില്ല ..
എങ്കിലും ഞാന്‍ ഒരികലും അവനെ കൊള്ളിയെന്നു വിളിച്ചില്ല …!എന്ന് മാത്രമല്ല അവന്റെ പാവ ത്തരം മുതലെടുത്ത് വല്ലവനും കളി കൂടുതലാക്കുമ്പോള്‍ ഇടപെടാനും ഞാനുണ്ടാവും ..പക്ഷെ എന്ത് മാത്രം അടുപ്പകാരനാണെങ്കിലും അവനൊരിക്കലും എന്നെ വീട്ടിലേക്കു വിളിചിരുനില്ല .സ്കൂളിനു സമീപം തന്നെ ആയിരുന്നു അവന്റെ വീട് വയല്‍ കര ..!പച്ച പാടത്തിന്റെ മറുകരെ എന്റെ വീടും വളരെ വലിയ പാട സേകരം ആയതു കൊണ്ടാവാം രണ്ടു കരയിലും ഉള്ള ഞങ്ങള്‍ ഹൈ സ്കൂളില്‍ എത്തിയ ശേഷമേ അടുപ്പകരായുള്ളൂ ഒരിക്കല്‍ ഞാനവനെ നിര്‍ബന്ധിച്ചു വീട്ടിലേക്കു കൊണ്ട് പോയി ..അവനാകെ ചൂളിപിടിച്ചാണ് അന്ന് കോലായിലിരുന്നു ഭക്ഷണം കഴിച്ചു തീര്‍ത്തത് …അരുത്താത്തതെന്തോ ചെയ്യുന്ന ഒരു മട്ടിലായിരുന്നു അവന്റെ പെരുമാറ്റം ..!
അതിനുള്ള കാരണം എനിക്ക് അന്നു മനസ്സിലായില്ല (പിന്നീടു ഇല്ലായ്മകള്‍ നമ്മില്‍ ആദ്യം ഉണ്ടാകുന്ന മാനസികാവസ്ഥ കുറ്റബോതതൊലമെത്തുന്ന അപകര്‍ഷതാ ബോധമാനെന്നു എനിക്ക് പിടികിട്ടി …)പിന്നീടൊരു ദിവസം എന്റെ നിര്‍ബന്ധ ബുദ്ധിക്കു മുന്നില്‍ അവ്നെന്നെ സ്വന്തം വീട്ടിലേക്കും കൂട്ടേണ്ടി വന്നു .!വയലില്‍ നിന്നും വീട്ടു പറമ്പിലേക്ക് കയറാന്‍ ഒരു തെന്ങ്ങിന് തടി പാലമായി ഇട്ടിട്ടുണ്ടായിരുന്നു .അതും കടന്നു വീട്ടു മുറ്റത്തേക്ക് കടക്കുമ്പോള്‍ അവനു ലജ്ജയും പരിബ്രമവും എല്ലാം കൂടി കുഴഞ്ഞ ഒരു അവസ്ഥയിലായിരുന്നു .ചെറുതായിരുന്നു ആ വീട് .ഓടുമേഞ്ഞ രണ്ടു മുറി വീട് .ഞാന്‍ വീടിന്റെ ചെറിയ വരാന്തില്‍ ! കാലെടുത്തു വച്ചതും അവന് ‘ഉമ്മാ …’എന്ന് നിലവിളിക്കും പോലെ ഒച്ച വച്ച് കൊണ്ട് അകത്തേക്ക് കയറിഓടി ..ഉമ്മയെ കൂടി അവന് ത്ടിരിച്ചു വന്നു അവനെ പോലെ തന്നെ കൊള്ളി കണകായ മെലിഞ്ഞ ഉമ്മ ..!ചിരിച്ചു കൊണ്ട് അവര്‍ എന്നോട് പറഞ്ഞു ‘ഇമ്മോനെ നമ്മല് നല്ലോണം അറിയും ..!..എത്തിര വട്ടം ഞാന്‍ വീട്ടില്‍ വന്നിടുണ്ട് ..മോന്റെ അമ്മേടെ കൂടെ ..നിങ്ങളെ പോലെ ഞമ്മളും ഒന്നിച്ചു പഠിച്ചതാ ….!’അതെനികൊരു പുത്യ അറിവായിരുന്നു ..!അമ്മയോട്ടു പറഞ്ഞിട്ടുമില്ല ….അതിക സമയം അവര്‍ സംസാരിക്കാന്‍ നിന്നില്ല ..അകത്തേക്ക് പോവുമ്പോള്‍ പറഞ്ഞു ..:’ഞാന്‍ മോന് ബെല്ല കാപ്പി ഉണ്ടാക്കി തരാം കുടിച്ചിട്ട് പോയാ മതി ..!സലാമേ നീ പേരക്ക പറിച്ചു കൊടുക്ക് ചങ്ങായിക്ക് ..’വീട്ടു പറന്പില് കുറെ അധികം പേരക്ക മരമുല്ല കാര്യം എനിക്ക് മുന്നേ തന്നെ അവന്റെ സ്നേഹ സമ്മാനങ്ങലിലൂടെ അറിയാവുന്ന കാര്യമാണ് .ഞങ്ങള്‍ പറമ്പിലുള്ള നാല് പേരക്ക മരങ്ങളും തപ്പി പറിച്ചു …
പിന്നെ വയലിലേക്കു ഇറങ്ങി കൂരാച്ചി യെ തപ്പി ..വയലറ്റ് നിറമുള്ള കാക്ക പൂവ് വെറുതെ താളാം ചപ്പില് പറിച്ചെടുത്ത്
;;’ഗുലുഗ്ള് …..’എന്ന ശബ്ധമുണ്ടാക്കികൊണ്ട് ഒഴുകി പോവുന്ന കണ്ണാടി പോലെ തെളിഞ്ഞ വെള്ളമുള്ള ചെറിയ വയലാന്‍ തോട്ടിലേക്ക് ഒഴുക്കി വിട്ടു ..വീട്ടിലേക്കു തിരിച്ചു നടക്കുമ്പോള്‍ സലാം എന്റെ ചങ്ങാതി മാത്രം ആയി മാറിയിരുന്നു .വിരുന്നു കാരന് എന്ന ഔപചാരികത അവന് മറന്നു പോയികഴിഞ്ഞിരുന്നു !ഉമ്മ കാതിരികുന്നുണ്ടായിരുന്നു ,വരാന്തയില്‍ ഉള്ള കാലാടുന്ന മരബെഞ്ചു കുറ്റിയാരത്തിനോട് (അര ഭിത്തി )ചേര്‍ത്തിട്ടു കാപ്പിയും പലഹാരവും കുറ്റിയാരത്തില് വച്ച് തന്നു കാപ്പി എടുത്തു കുടികുമ്പോള്‍ ഉമ്മ പറഞ്ഞു :’ഇവന് അക്കരെ വന്നു ചോരുണ്ട കാര്യം ഒക്കെ അന്നന്നെ നമ്മളോട് പരണ്ജിരുന്നു …’ഞാനപ്പോള്‍ പറഞ്ഞതാ മോനെയും ഇങ്ങോട്ടൊന്നു ബിളി ചെക്കാ ന്നു ..! …എബടെ ബിളിക്കാനാ ഇബന് ..ഭയങ്കര നാണക്കാരനല്ലേ ..നീ അവന്റെ കൊട്ടാരം കണ്ടാ അവനല്ലേ നാണക്കേടു ../അല്ലേടാ സലാമേ ..! സലാം ഒച്ചയെടുത്തു ‘ഈ ഉമ്മാകെന്നാ ..?ഞാന്‍ പറഞ്ഞിട്ടല്ലേ ഇവനിപ്പം വന്നത് .ചോയ്ചാട്ടെ ..നിങ്ങള്‍ ..’
..ആണോ ന്നാ പിന്നെ നമ്മള് വിട്ടു . ‘പിന്നെ ബെല്ല കാപ്പിയോടൊപ്പം കൊണ്ട് വന്ന ‘പലഹാരം ‘ ഒന്ന് കൂടി എന്റെ മുന്നിലേക്ക് നീക്കി വച്ച് പറഞ്ഞു ‘ഇത് കഴിച്ചോ കുട്ടീ ..ചൂടോടെ വറ്റി ചെടുത്തതാ ..!ഞാന്‍ അപ്പോളാണ് ‘പലഹാരം ‘നോക്കുന്നത് ! അല്പം മഞ്ഞ നിറമുള്ള കപ്പ പുഴുങ്ങിയത് .!ഒരു കഷണം എടുത്തു വായില്‍ വച്ച് ,പ്ലേറ്റ് മെല്ലെ സലാമിന്റെ മുന്നിലേക്ക് നീക്കി വച്ചു ..സലാം ഒരു കഷണം എടുകുമ്പോള്‍ ഉമ്മ പറഞ്ഞു അവനതു തീരെ പിടികില്ല ..എന്നും കഴികുന്നതല്ലേ …അത് കൊണ്ട് കാണുമ്പോള്‍ തന്നെ എന്നെ തിന്നാന്‍ വരും.നമ്മളെന്തു ചെയ്യാനാ കുട്ടി ..’അവര്‍ സലാമിനൊടു ചെര്നിരുന്നു കൊണ്ട് പറഞ്ഞു ..’ഇവന്റെ ഉപ്പ മരിക്കും വരെ ബെസമം നമ്മള് അറിഞ്ഞിറ്റില്ലാരുന്നു ..പിന്നെ കുറച്ചു കഷ്ട പാടായി ..ഇവന് മനസ്സി പിടികുന്നത് ഉണ്ടാക്കി കൊടുക്കാന്‍ നമ്മക്കും ആശയിണ്ട് ..നടകണ്ടേ …?അഴച്ചയ്ല് മൂന്ന് ദിവസോം ഇവന് കപ്പ കിഴങ്ങാ ഉച്ച ഭക്ഷണം..’ഉമ്മ ആ പറഞ്ഞത് കേട്ടപ്പോള്‍ ഞാന്‍ വായിലിട്ട കപ്പ കഷണം കായ്കുന്നതു പോലെ തോനി പോയെനിക്ക് …!ആഴ്ചയില്‍ മൂന്ന് ദിവസം ..?അപ്പോള്‍ ആ മൂന്ന് ദിവസമാണ് അവന് എല്ലാവരും കഴിച്ചു തീരും വരെ നോട്ടും എഴുതി സമയം കലയുനത് ..ഒടുവില്‍ എല്ലാവരും കളിക്കാന്‍ പുരതെക്കൊടുമ്പോള് മനസിലാ മനസ്സോടെ അലൂമിനിയ പാത്രം തുറക്കുന്ന സലാമിനെ ഞാന്‍ അപോഴാനു മനസ്സു കൊണ്ട് കണ്ടത് ..!കപ്പ കഷണം തൊണ്ടക്ക് കുടുങ്ങി പോയെനിക്ക് …ഉമ്മ വെള്ളമെടുകാന് പോയി ഞാന്‍ അവന്റെ മുഖത്തേക്കും അവന് താഴെ ചാണകം തേച്ച നിലത്തേക്കും കുറ്റ ബോതതോടെ നോക്കിയിരുന്നു ..പിന്നെ.!മടങ്ങുമ്പോള്‍ ഞാന്‍ അതെ കുറിചോന്നും അവനോടു സംസാരിച്ചില്ല ..!അവനു അതൊരു ആശ്വാസമായി കോട്ടെ ..!എങ്കിലും ഇതെങ്കിലും എനിക്ക് പറയാതെ കഴിയിലായിരുന്നു ..’ഉമ്മ ഉണ്ടാകുന്നത് പോലെ കപ്പ മുളകിട്ടത് ഇത്ര രസമായ എന്റെ വീട്ടില്‍ ഉണ്ടാകാറില്ല ….ഞാന്‍ മനസ്സില്‍ മറ്റൊന്നും കൂടി പറഞ്ഞു ‘ഇനി നീ കപ്പ ഒറ്റയ്ക്ക് തട്ടാമെന്നു കരുതണ്ടാ ..!കപ്പയുടെ വീതം എനിക്ക് വേണം നീ വേണേല്‍ ചോറുണ്ണാന്‍ കൂടിക്കോ …!!’മനസ്സിലാണ് പറഞ്ഞതെങ്കിലും ആ വാക്കുകള്‍ പോലും എന്റെ തൊണ്ടയില്‍ കുടുങ്ങി പോയത് കൊണ്ടാവാം എന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു ..!!നീ ഉണ്ണാ തിരിക്കുമ്പോള്‍ ഞാന്‍ വയറു നിറയെ ഉണ്ടുപോയല്ലോ കൂട്ടുകാരാ ….!’മുന്നില്‍ കയ്യും വീശി നടക്കുന്ന സലാമിനെ ഞാന്‍ കോലറ യില്‍ പിടിച്ചു വലിച്ചു നിര്‍ത്തി ..ചീത്ത വിളിക്കാന്‍ തുടങ്ങി ‘കൊള്ളീ …….കൊള്ളി സലാമേ ….നിന്നെ ഞാന്‍ കൊല്ലും ..നിന്നെ ഞാന്‍ കൊല്ലും ….’
106 total views, 1 views today
