fbpx
Connect with us

Featured

മൂക രക്തസാക്ഷി – ധ്യാനകേന്ദ്രത്തില്‍ പോകാനിറങ്ങിയവന്‍ രക്തസാക്ഷി ആയ കഥ

അന്നൊരു വിദ്യഭ്യാസ ബന്ദായിരുന്നു സാശ്രയ സമരം കൊണ്ട് പിടിച്ചു നടക്കുന്ന സമയം. സാധാരണ സമരം ഉണ്ടെന്നു അറിഞ്ഞാല്‍ കോളജില്‍ പോകതിരിക്കുകയാണ് പതിവ് പക്ഷെ അന്നൊരു ആദ്യ വെള്ളിയായിരുന്നു. സമരം ആണെങ്കില്‍ നീ ഐ എം എസ് ധ്യാനഭാവനില്‍ പോയി ആരാധന കൂടെടാ എന്നാ അമ്മച്ചിയുടെ സ്‌നേഹ പൂര്‍വ്വം ഉള്ള ഉപദേശം മാനിച്ചാണ് ഒരുങ്ങി കെട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആലപ്പുഴ ഇരട്ടകുളങ്ങര ബസ് ഇപ്പോഴും തന്നെ തിരക്കാണ് പക്ഷെ ഇന്ന് ഒരു തിരക്കും ഇല്ല. എസ് എഫ് ഐ വിദ്യാഭ്യസ ബന്ദു നടത്തുന്നത് കൊണ്ട് തന്നെ ആവും ആരും കോളജില്‍ പോകാന്‍ മിനക്കെടാത്തത്. കണ്ട്രോള്‍ റൂമിന് മുന്‍വശം പാര്‍ക്ക് ചെയ്ത കെ എം എസ് ബസില്‍ കയറി പിന്‍ സീറ്റില്‍ ഇരുന്നു ബസ് രണ്ടു മിനിട്ട് അവിടെ നിര്‍ത്തിയിടും.

 95 total views

Published

on

അന്നൊരു വിദ്യഭ്യാസ ബന്ദായിരുന്നു സാശ്രയ സമരം കൊണ്ട് പിടിച്ചു നടക്കുന്ന സമയം. സാധാരണ സമരം ഉണ്ടെന്നു അറിഞ്ഞാല്‍ കോളജില്‍ പോകതിരിക്കുകയാണ് പതിവ് പക്ഷെ അന്നൊരു ആദ്യ വെള്ളിയായിരുന്നു. സമരം ആണെങ്കില്‍ നീ ഐ എം എസ് ധ്യാനഭാവനില്‍ പോയി ആരാധന കൂടെടാ എന്നാ അമ്മച്ചിയുടെ സ്‌നേഹ പൂര്‍വ്വം ഉള്ള ഉപദേശം മാനിച്ചാണ് ഒരുങ്ങി കെട്ടി വീട്ടില്‍ നിന്നും ഇറങ്ങിയത്. ആലപ്പുഴ ഇരട്ടകുളങ്ങര ബസ് ഇപ്പോഴും തന്നെ തിരക്കാണ് പക്ഷെ ഇന്ന് ഒരു തിരക്കും ഇല്ല. എസ് എഫ് ഐ വിദ്യാഭ്യസ ബന്ദു നടത്തുന്നത് കൊണ്ട് തന്നെ ആവും ആരും കോളജില്‍ പോകാന്‍ മിനക്കെടാത്തത്. കണ്ട്രോള്‍ റൂമിന് മുന്‍വശം പാര്‍ക്ക് ചെയ്ത കെ എം എസ് ബസില്‍ കയറി പിന്‍ സീറ്റില്‍ ഇരുന്നു ബസ് രണ്ടു മിനിട്ട് അവിടെ നിര്‍ത്തിയിടും.

പുറപ്പെടാന്‍ ഡബിള്‍ ബെല്ലടിച്ചതും നാലഞ്ചു പേര്‍ ചാടികയറി ആദ്യം കയറിയവന്റെ കൈയില്‍ ഒരു ഹോക്കീ സ്റ്റിക്ക് പിന്നാലെ വന്നവര്‍ ശൂന്യമായ കൈകളാണ്. അതില്‍ രണ്ടു മൂന്ന് പേര്‍ എന്റെ ഇരു വശങ്ങളിലുമായി ഇരുന്നു എന്റെ കൈയില്‍ ബുക്ക് കണ്ടതും ഒരുത്തന്‍ ഭീക്ഷണി സ്വരത്തില്‍ ചോദിച്ചു എങ്ങോട്ടാടാ രാവിലേ? കോളജിലേയ്ക്ക് എന്ന് പറഞ്ഞാല്‍ അടിയോ ചീത്തയോ ഉറപ്പാണ്. സമരമാണെങ്കില്‍ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതാ വിറച്ചു കൊണ്ട് ഞാന്‍ പറഞ്ഞു. ഹോക്കീ സ്ടിക് കൈയിലുണ്ടാരുന്നവന്‍ എന്റെ ബുക്ക് വാങ്ങി കൈയില്‍ വെച്ചിട്ട് സ്റ്റിക്ക് എന്റെ കൈയില്‍ തന്നു. ഞങ്ങള്‍ക്ക് ആള് കുറവാ സമരം കഴിഞ്ഞു നീ പള്ളിയില്‍ പൊക്കോ അതുവരെ ഇത് പിടിച്ചു ഞങ്ങളുടെ കൂടെ നില്‍ക്കൂ. ദൈവമേ അടി എന്ന് പേപ്പറില്‍ എഴുതിയിട്ടാല്‍ വീട്ടിലെത്തുന്ന ഞാന്‍ ആണ്, പെട്ട് പോയി കൈയും കാലും ഓട്ടന്‍ തുള്ളല്‍ നടത്തുന്നവരെ പോലെ വിറക്കുകയാണ്.

ബസ് കോളജു കവലയില്‍ എത്തി വലിയ വായില്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടു സഖാക്കള്‍ ചാടിയിറങ്ങി. ഇറങ്ങാതെ ഞാന്‍ ഒന്ന് പതുങ്ങി, ഇറങ്ങെടാ താഴെ മൂത്ത സഖാവിന്റെ അലര്‍ച്ചകേട്ടു ഞാന്‍ ചാടി താഴെ ഇറങ്ങി. ഹോക്കീ സ്ടിക്കുമായി മുന്‍ നിരയില്‍ തന്നെ എന്നെ നിര്‍ത്തി അമ്പലപ്പുഴ തകഴി ഭാഗത്ത് നിന്നും വന്ന കുട്ടിസഖാക്കളും ഞങ്ങളും ഒരുമിച്ചു കൂടി മുദ്രാവാക്യം വിളികളുമായി അകത്തേക്ക്. പ്രിന്‍സിപാളിന്റെ ഓഫീസിനെ ലക്ഷ്യമാക്കിയാണ് ഞങ്ങളുടെ പ്രകടനം പ്രിന്‍സിപ്പല്‍ താഴെവെച്ചു തന്നെ കോളെജിനു അവധി കൊടുത്ത വിവരം നേതാവിനെ അറിയിച്ചു. എനിക്ക് സന്തോഷമായി അടിയും ബഹളവും ഇല്ലാതെ എല്ലാം കഴിഞ്ഞിരിക്കുന്നു. ഹോക്കീ സ്റ്റിക്ക് ഞാന്‍ പതിയെ കൈമാറാന്‍ ശ്രമിച്ചു ആരും അത് വാങ്ങുന്നില്ല പ്രകടനം വീണ്ടും റോഡിലേയ്ക്ക് നീങ്ങുകയാണ്.

പാലക്കാട്ടെ പട്ടന്മാര്‍ക്കും കോഴിക്കോട്ടെ കൊയമാര്‍ക്കും വിദ്യാഭ്യാസം അടിയറവെച്ച യു ഡി എഫിന്‍ സര്‍ക്കാരെ ……

പ്രകടനം എ വി ബി പി യുടെ കൊടിമരത്തിനു അടുത്തെത്തിയപ്പോള്‍ ഒരു സഖാവിനു വീര്യം കൂടി മുളയില്‍ നാട്ടിയ കൊടിമാരത്തിനിട്ടൊരു ചവിട്ടു. ചവിട്ടിന്റെ ഊക്കു കൊണ്ടോ മുളയുടെ ബാലമില്ലായ്മകൊണ്ടോ കൊടിമരം നടുവേ ഒടിഞ്ഞു താഴെ, ഇത് കാണേണ്ട താമസം അകത്തെ സൈക്കിള്‍ ഷെഡില്‍ ഇരുന്ന എ വി ബി പി ക്കാരും പുറത്തെ ഷെഡില്‍ ഇരുന്ന ബി എം എസ് കാരും കല്ലും വടിയുമായി ഞങ്ങളുടെ നേരെ. കര്‍ത്താവേ എന്തൊരു പരീക്ഷണമാണ്. വല്ല പള്ളിയിലും ഇരുന്നു നിന്റെ വചനം കേള്‍ക്കേണ്ട ഞാന്‍..

Advertisement



കണ്ണടച്ച് തുറക്കും മുന്‍പ് നല്ല വിളഞ്ഞ കാറ്റാടി കമ്പിന്റെ കഷണം കൊണ്ട് തല വെട്ടി പിളര്‍ക്കും പോലൊരു തല്ലു കിട്ടി, പിന്നെ ഓര്മ വരുന്നത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ കട്ടിലില്‍ വെച്ചാണ്. പിറ്റേന്നത്തെ ദേശാഭിമാനിയില്‍ പടം സഹിതം വാര്‍ത്ത വന്നു വഴിയെ പോയ എന്നേം പിടിച്ചവര് രക്തസാക്ഷി ആക്കി. അത് കഴിഞ്ഞു രണ്ടോ മൂന്നോ തവണ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു പക്ഷെ പിന്തുടര്‍ന്നതോ പഴയ സര്‍ക്കാരുകളുടെ അതെ നയങ്ങള്‍. ഇന്നും എല്ലാവര്‍ഷവും സ്വാശ്രയ കച്ചവടത്തെ പറ്റി വാര്‍ത്ത കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ തലയിലെ മായാത്ത മുറിപാടില്‍ വിരലോടിക്കും. സ്വാശ്രയ സമരത്തിന്റെ പേരില്‍ വീഴ്ത്തപ്പെട്ട ചോരയില്‍ ഒരു ലിറ്റര്‍ എങ്കിലും സംഭാവന നല്കാന്‍ കഴിഞ്ഞതിനെ ഓര്‍ത്തു അഭിമാനം കൊണ്ട് വിജ്രുംബിതന്‍ ആകും.

 96 total views,  1 views today

Advertisement
Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement