ഇന്ത്യ ട്രാഫിക് നിയമങ്ങളെ ഏറ്റവും കൂടുതല്‍ ലംഘിക്കുന്ന രാജ്യങ്ങളിലൊന്നാണ്. എന്നാല്‍ ഇത് തിരുത്താനായി ഡാന്‍സ് ചെയ്താലോ ? ഡാന്‍സ് ചെയ്തിട്ടു എന്തു പ്രയോജനം എന്ന് ചോദിക്കരുത്,കാരണം ഡാന്‍സ് ചെയ്യുന്നത് ട്രാഫിക് പോലീസുകാരനാണെങ്കിലോ ?
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരമായ ഇന്‍ഡോറിലെ ഒരു ട്രാഫിക് പോയന്റില്‍ നിന്നുള്ള ദൃശ്യമാണിത്. ഡാന്ദ് ചെയ്ത് കൊണ്ട് ട്രാഫിക് നിയന്ത്രിക്കുന്ന പോലീസുകാരന്. വെറും ഡാന്‍സല്ല ബ്രേക്ക് ഡാന്‍സ്. രഞ്ജീത് സിങ്ങെന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഞാന്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നത് കാണുമ്പോള്‍ നിയമങ്ങള്‍ പാലിക്കുവാന്‍ അവര്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നാണ് അയാള്‍ പറയുന്നത്.
എന്തായാലും ആ ട്രാഫിക് ഡാന്‍സ് ഒന്ന് കണ്ട് നോക്കു