മൂന്നടിയുടെ വില
ഇങ്ങനേക്ക പറേണം എന്നെണ്ടാര്ന്ന്. എന്നാ ആ നേരത്ത് നാക്കീ വരണ്ടേ. വീട്ടീ വന്നിരുന്നപ്പളാ പറയാഞ്ഞെന്റ വിമ്മിട്ടം കേറി കേറി വന്നത്. നേരം ചെല്ലുന്തോറും നാക്ക് ചൊറിഞ്ഞങ്ങട് വെടക്കായി. ഇഞ്ഞിപ്പ വെച്ചോണ്ടിരിക്കാന് പറ്റൂല.
100 total views

ഇങ്ങനേക്ക പറേണം എന്നെണ്ടാര്ന്ന്. എന്നാ ആ നേരത്ത് നാക്കീ വരണ്ടേ. വീട്ടീ വന്നിരുന്നപ്പളാ പറയാഞ്ഞെന്റ വിമ്മിട്ടം കേറി കേറി വന്നത്. നേരം ചെല്ലുന്തോറും നാക്ക് ചൊറിഞ്ഞങ്ങട് വെടക്കായി. ഇഞ്ഞിപ്പ വെച്ചോണ്ടിരിക്കാന് പറ്റൂല.
യവനാരാണ് നുമ്മട മെക്കിട്ട് കേറാന്‍. കാശെണ്ടെങ്കി കോണാന്‍ വാലീകെട്ടി എറക്കം നീന്തട്ടെ, തണ്ട് നുമ്മളോടെടുക്കണ്ട. ഒന്നും രണ്ടും തവണെല്ല പോട്ടേ പോട്ടേന്ന് വെക്കണത്. പിന്നേം വെടക്കിന് വന്നാ നല്ലോണം ആട്ടാന്‍ നുമ്മക്കറിയാം…തൂ…
കാര്യം ശെരി കാശ് മേടിച്ചട്ടെണ്ട്. കൊടക്കാന്നു പറഞ്ഞ നേരത്ത് കൊണ്ടേ കൊടക്കാനോത്തില്ല. എന്നെരുതി കൊടക്കൂലെന്നു പറഞ്ഞില്ലെല്ല.
വെള്ളം കുടിച്ച് കളയാനോന്നല്ല നുമ്മള് കൈവായ്പ മേടിച്ചത്. നുമ്മള് വെള്ളോം കുടിക്കൂല ബീഡീം വലിക്കൂല. നുമ്മക്കൊക്ക പഞ്ഞപ്പാടാണേലും നുമ്മട മക്കളൊക്കെ നന്നായി കാണണംന്നല്ലേ ഒണ്ടാവൊള്ള്. അങ്ങന വെച്ച് തന്നേണ് നുമ്മട മോനെ ഐ ടി പഠിക്കാന്‍ ചേര്‍ത്തത്. അതിനൊള്ള കാശ് പോരാണ്ട് വന്നപ്പ യവന്റെ പെണ്ണും പിള്ളേന്റ പൊന്നും പണ്ടോം പണേം വെച്ച് കാശ് തന്നിട്ടോണ്ട്. അതിപ്പളും നമ്മ കൊട്ക്കൂലന്ന് പറഞ്ഞില്ല, എണ്ടാവുമ്പ കൊടക്കും.
കൊല്ലം അഞ്ചാറായി കാശും കാശുംന്ന് പറഞ്ഞ് പൊറകെ നടക്കണ, നുമ്മള നാറ്റിക്കാന്‍. തരാം തരാന്ന് പറഞ്ഞാ കേക്കാന്‍ പറ്റൂലല്ല. നുമ്മട കൈയീലൊത്താലല്ലേ കൊണ്ടോയ് കൊടക്കാന്‍ പറ്റണത്. വായ്പ മേടിച്ചെട്ടെണ്ടെന്ന് വെച്ച് കുടുമ്മത്തില് കഞ്ഞി വെക്കാണ്ടിരിക്കാന് പറ്റ്വാ. ഉടുക്കാന്‍ തുണി മേടിക്കാണ്ടിരിക്കാന് പറ്റ്വാ. പാടില്ലാണ്ടായാ മരുന്നിന് പോകാണ്ടിരിക്കാന്‍ പറ്റ്വാ. യവന് ദുപ്പ ചോദിക്കണേന്റെക്ക ഒത്തരം നുമ്മട നാക്കത്തൊണ്ട്.
കൊടക്കണോന്ന് തന്നേണ് കരുതീട്ടോള്ളത്, അതിന്റെടേല് ഓരോരോ മരാമത്ത് വന്നപ്പ നീണ്ടു നീണ്ടു പോയട്ടൊള്ളതാണ്. അതീപ്പിന്ന നുമ്മട മോന്റെ പഠിത്തം തീര്ന്നിട്ടമേരിക്കേല് പോകാന്‍ കാശെത്ര യായിന്നാ യവന്റ വെചാരം. അപ്പളും യവനയക്കണ കാശെട്ത്ത് നാട്ടാര്ട കടം വീട്ടണ തെണ്ടിത്തരം കാട്ടാന്‍ നുമ്മള് പോയിട്ടില്ല.
ഒള്ള കാലത്ത് ഒര് വണ്ടി മേടിച്ചാ വീട്ടീ കേറ്റാനൊള്ള വെട്ടുവഴി വേണോന്ന് തോന്ന്യ പൊന്നും വെലക്ക് മുന്പാരത്തെ കാലി പറമ്പ് മേടിച്ചത്. അതുപ്പ യവമ്പറേണ മാതിരി പൂത്തകാശ് കൈയിലൊണ്ടായിട്ടൊന്നല്ല. പിന്ന വളപ്പ് വല്തായപ്പ ഉമ്മറം ചെറ്തായിപ്പോയിന്ന് നാട്ടാര് പറഞ്ഞെണ്ടാക്കാണ്ടിരിക്കാനാണ് കെടപ്പാടം പൊളിച്ച് പൊക്കി പണിഞ്ഞിട്ടൊള്ളത്. അങ്ങനെക്കൊള്ള നേരത്ത് കാറൊരെണ്ണം ഒത്തു കിട്ട്യപ്പ അതൊന്ന് മേടിക്കാന്‍ നുമ്മ പെട്ട പാട് യവനൊക്കെ അറിയണാ..!
ഒടുക്കം ഇന്ന് വൈന്നേരം യവന് പെരുവഴീലിട്ട് നുമ്മള മോന്തക്കിട്ട് വീക്കി. മൂന്നാമത്തെ കീറ് മോന്തക്ക് വീണപ്പ എളകി പോയത് നുമ്മട പൊന്ന് കെട്ട്യ പല്ലാരുന്നെങ്കി ദൈവത്താണെ യവന് വെവരം അറിഞ്ഞേനെ. ചാകാന്‍ പോണ വേദനെക്കെണ്ടായിട്ടും അശൂത്രീ പോവാഞ്ഞതും പോലീസില്‍ കേസൊക്ക കൊടക്കാഞ്ഞതും യവനപ്പ പറഞ്ഞത് ചങ്കീ കേറീട്ടാണ്. തല്ല്യതില് വരവ് വെച്ച് കിട്ടാകടം യവന് എഴ്തി തള്ളേണ്ന്ന്. അപ്പറഞ്ഞവന്റ തഴമ്പന് കൈയോണ്ടുള്ള അട്യണേലും, ആ മൂന്നടീട ഒരു വെലെയ് !
101 total views, 1 views today
