മൂലക്കുരു അഥവ പൈല്‍സ്..

0
1643

Untitled-1

മലദ്വാരത്തിലും അതിനു മുകളിലുള്ള നീല നാഡികളില്‍ ഉണ്ടാകുന്ന രക്ത സമ്മര്‍ദ്ദം മൂലം അവയുടെ ചില ഭാഗങ്ങള്‍ വികസിച്ചു ഉന്തി നില്‍ക്കുന്നതിനെ മൂലക്കുരു എന്ന് വിളിക്കപ്പെടുന്നു. ഇങ്ങിനെ വികസിക്കുന്ന നാഡിക്കു ‘ഹാമറോയിഡല്‍ വെയിന്‍ എന്ന് വിളിക്കുന്നു. ഈ തടിപ്പുകള്‍ മലദ്വാരത്തില്‍ ചുകന്നു മാംസ കട്ടകളായി കട്ടി പിടിച്ചിരിക്കുന്നു. ചില അവസരങ്ങളില്‍ ഇവയുടെ പുറമെയുള്ള തൊലി പൊട്ടി ചോര വാര്‍ന്നു കൊണ്ടിരിരക്കും. നാഡിയിന്മേലുള്ള രക്ത സമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചലുകള്‍ക്കനുസൃതമായി കുരുക്കളുടെ വലിപ്പം ചെറു പയറിന്റെ വലിപ്പം മുതല്‍ ഒരു നെല്ലിക്കയുടെ വലിപ്പം വരെ വരാം. ചിലയവസരങ്ങളില്‍ മുന്തിരിങ്ങാ കുല പോലെ മലദ്വാരത്തിനു ചുറ്റും കാണറുണ്ട്.

മലദ്വാരത്തിനു ഉള്ളിലായി കാണപ്പെടുന്ന കുരുക്കളെ Internal piles എന്നും പുറമെയായി കാണുന്ന കുരുക്കളെ External piles എന്നേം അറിയപ്പെടുന്നു. പുറമെയുള്ള കുരുക്കള്‍ ത്വക്ക് കൊണ്ടും, ഉള്ളിലുള്ള കുരുക്കള്‍ കഫനീര്‍പാടകള്‍ കൊണ്ടും മൂടപ്പെട്ടിരുക്കുന്നു. മലശോധന നടത്തുമ്പോള്‍ ചില അവസരങ്ങളില്‍ ഇതിന്റെ മേലെയുള്ള കഫ നീര്‍പാട പൊട്ടി രക്തം വാര്‍ന്നൊഴുകാറുണ്ട്. അമിത രക്ത സ്രാവമുള്ളവരില്‍ ക്ഷീണം അനുഭവപ്പെടാം. രക്തം പോകാത്ത തരത്തിലുള്ള കുരുക്കള്‍ക്ക് Blind Piles എന്ന് വിളിക്കുന്നു. ഇത്തരം കുരുക്കളില്‍ രക്തം അധികം കെട്ടി പഴുപ്പുണ്ടാകാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അസഹ്യമായ വേദന ഉണ്ടാകുകയും, നടക്കുന്നതിനോ, ഇരിക്കുന്നതിനോ ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്യാറുണ്ട്. ഇത് രോഗിക്ക് ഭയങ്കര അസ്വസ്ഥതയുണ്ടാക്കുന്നു. ഇങ്ങിനെ പല പ്രാവശ്യം രക്തം കട്ടകൂടുന്നതുമൂലം ആ ഭാഗത്തുള്ള കഫ നീര്‍പാടക്കും, പേശിക്കള്‍ക്കും നീര്‍ക്കോളും, കനവും ഉ ണ്ടാകും. മലവാഹിനിയിലുള്ള കഫനീര്‍പട കട്ട പിടിച്ച് അതില്‍ നിന്ന് ദശ വളരാന്‍ തുടങ്ങും. ഇതു പഴുത്തു പൊട്ടി അതില്‍ നിന്ന് കൊഴുത്ത ചലം ഒലിച്ചു വരും. ഇതിനെ White Haemorrhoid എന്ന് അറിയപ്പെടുന്നു.

കാരണങ്ങള്‍: ഹാമറോയിഡല്‍ വെയിനിന് ഒരു കവാടം ഇല്ലാത്തതിനാല്‍ മുകളിലോട്ടുള്ള രക്തത്തിന്റെ ഭാരം മുഴവന്‍ ഈ നീല നാഡിയില്‍ വരുന്നു. ഈ നാഡിയില്‍ രക്താവരോധം അധികമാകുമ്പോള്‍ അതിനെ താങ്ങുവാനുള്ള ശക്തിയില്ലാതെ ആ നാഡിയുടെ ചില ഭാഗങ്ങള്‍ വീര്‍ക്കുന്നു. പാതി ഊതി വീര്‍പ്പിച്ച ഒരു ബലൂണ്‍ ഞെക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവം പോല.. നീല നാഡിയില്‍ രക്താവരോധം ഉണ്ടാകുവാന്‍ പല കാരണങ്ങളുണ്ട്. 1. അടിവയറ്റല്‍ വല്ല മുഴകളുണ്ടായി നാഡികളെ കീഴോട്ട് സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍. 2. ഗര്‍ഭധാരണം കൊണ്ട് മേല്‍ പറഞ്ഞ സംഗതി വന്നാല്‍. 3. കരളിനുണ്ടാകുന്ന അസുഖം മൂലം രക്ത സഞ്ചാരത്തിനു വ്യതിയാനം സംഭവിച്ചാല്‍. 4. ഹൃദയത്തിന്റേയോ, ശ്വാസകോശത്തിന്റേയോ തകരാറുമൂലം രക്ത സഞ്ചാരത്തിന് വ്യതിയാനം സംഭവിച്ചാല്‍. 5. മദ്യവും കാപ്പിയും അമിതമായി ഉപയോഗിക്കുകയും, സാധാരണ ഇരുന്നു ജോലി ചെയ്യുകയും ചെയ്താല്‍. 6. വസ്ത്രം ക്രമത്തിലധികം മുറുക്കി എടുക്കുന്നതിനാല്‍ രക്ത സഞ്ചാരത്തില്‍ വരുന്ന വ്യതിയാനം കൊണ്ട്.. കാപ്പി, മദ്യം, കുരുമുളക്, മസാല തടങ്ങി രൂക്ഷ പദാര്‍ത്ഥങ്ങള്‍ പരിപൂര്‍ണ്ണമായും ഉപേക്ഷിക്കുക.