Featured
മൂല്യച്യുതി ഇന്നലെയും ഇന്നും
പണം പണം സര്‍വത്ര
സ്നേഹമെവിടെ? സത്യമെവിടെ?
ജീവിത മൂല്യങ്ങളെവിടെ
ഭൂമിതന്‍ മക്കള്ലാം ഞങ്ങളെ
കാത്തുകൊള്ള ണെ ഭഗവാനെ
108 total views

പണം പണം സര്‍വത്ര
സ്നേഹമെവിടെ? സത്യമെവിടെ?
ജീവിത മൂല്യങ്ങളെവിടെ
ഭൂമിതന്‍ മക്കള്ലാം ഞങ്ങളെ
കാത്തുകൊള്ള ണെ ഭഗവാനെ
അച്ഛന് : മകനെ നിനക്ക് നന്നായി കൂടെ ? എന്തിനു നാടിനും വീടിനും ബുദ്ധിമുട്ടായി ഇങ്ങനെ നടക്കുന്നു. പോയി നാലു കാശു സമ്പാദിച്ചുവാ എങ്ങനെയെങ്കിലും
മാഷ് : എടാ നീയെങ്ങാനും തോറ്റാല്‍ ! എങ്ങനെയെങ്കിലും ജയിച്ചോണം ഞങ്ങള്‍ക്ക് നൂറു ശതമാനമാണ് പ്രധാനം .
അമ്മ : മോനെ നീ ഒന്നിലും ഇടപെടരുത്. ന്യായവും അന്യായവും ഒന്നും നീ ശ്രെദ്ധിക്കേണ്ട.’ സ്വന്തം’ കാര്യം നോക്കി പൊന്നോണം .
നേതാവ് : നമുക്ക് പാര്‍ട്ടി ആണ് പ്രധാനം. പാര്‍ട്ടിക്ക് എതിരായി അച്ഛന് പറഞ്ഞാല്‍ പോലും ‘അവനെ’ വെട്ടിക്കോണം .
മുതിര്‍ന്നവര്‍ : ദെ തള്ളെ അവിടെ അടങ്ങി ഒതുങ്ങി കഴിന്ന്ജോണം എന്റെയും എന്റെ മക്കടെ കാര്യത്തിലും ഇടപെട്ടാല്ലുണ്ടല്ലോ വച്ചേക്കില്ല .
കാമുകി : ചേട്ടന് എന്നെ വിളിക്കാതിരുന്നപ്പോള്‍ എനിക്ക് ‘സ്നേഹം തരാന്‍ അവനെ ഉണ്ടായിരുന്നുള്ളു . എന്നെ കൂടുതല്‍ സ്നേഹിച്ച ആളുടെ കൂടെ ഞാന്‍ പോവുകയാണ്.
ഇതൊക്കെ കേട്ടു വളരുന്ന ഞങ്ങള്‍ ഇന്നത്തെ തലമുറ
നന്നാവണം എന്നു യുക്തി നിങ്ങള്‍ പരിശോധിച്ചാല്‍ കൊള്ളാം. മൂല്യശോഷണം സംഭവിച്ച തലമുറ എന്നു നിങ്ങള്‍ ഞങ്ങളെ വിശേഷിപ്പിക്കുമ്പോള്‍ അതിനു കാരണക്കാര്‍ നിങ്ങള്‍ തന്നെയല്ലേ ? മനുഷ്യബന്ധങ്ങളുടെയും പരോപകരത്തിന്റെയും നന്മ ദര്ഷിക്കേണ്ട പ്രായത്തില്‍ ആരെ എങ്ങനെ പറ്റിച്ചു കാശുണ്ടാക്കാം എന്നു നിങ്ങള്‍ കാണിച്ചു തരുന്ന പാതയിലുടെ അല്ലെ ഞങ്ങളും സഞ്ചരിക്കു. വെള്ളിയാഴ്ചകളില്‍ നോമ്പു നോറ്റാലും, പൂജകള്‍ മാറിമാറി ചെയ്താലും നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കണ്ടല്ലേ ഞങ്ങള്‍ പഠിക്കു. ദൈവങ്ങള്‍ ഏതു പരിധി വരെ ഞങ്ങളെ നന്നാക്കും .പണത്തിനു പിന്നാലെ പരക്കം പായുന്ന നിങ്ങള്‍ ഓര്‍ക്കുക , മാതാപിതാക്കളും ഗുരുസ്ഥാനീയരും പറഞ്ഞു തരുന്ന നല്ല വാക്കുകള്‍ ഓര്‍ക്കാനാണ് ഞങ്ങള്‍ ഇഷ്ടപെടുക . സ്വന്തം മാതാവിനെ മുന്നിലിട്ട് ചവിട്ടുന്നത് കണ്ടു വളരുന്ന കുട്ടികളില്‍ നിന്നും നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത് ?
‘കണ്ടോ പണ്ടവന് എങ്ങനെ നടന്നാല്‍ എന്താ ഇപ്പോള്‍ അവന് നാലു കാശു സംബാധിക്കുന്നത് കണ്ടോ. നീ ഇവിടെ വല്ല്യ സത്യസന്ധനായിട്ടു നടന്നോ !’ ഇവിടെ ശെരിക്കും അധപതിച്ചത് ആരാണ് ? ഒരു തലമുറയെ അടിച്ചക്ഷേപിക്കാനല്ല ഞാന്‍ പറയുന്നത്.
കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ എല്ലാ മേഖലഗളിലും അനിവാര്യമാണ് . പ്രത്യേകിച്ചും ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യയില്‍ . പക്ഷെ നമ്മള് ഓരോ കാര്യങ്ങള്‍ നേടുമ്പോഴും അവ നേടാന്‍ നമ്മള് തിരഞ്ഞെടുക്കുന്ന പാത എത്രമാത്രം സത്യസന്ധവും നീതിനിഷ്ടവും അണെന്നു നമ്മള് സ്രെദ്ധിക്കെണ്ടാധുണ്ട് .’ ലെക്ഷ്യമാണ് പ്രധാനം മാര്‍ഗ്ഗം ഏതുമാകാം’ എന്നു പറയുമ്പോഴും നാളത്തെ തലമുറ കണ്ടു വളരുന്നത് ഈ മാര്‍ഗ്ഗവും കൂടിയാണ് .നാളെ അവന് ഒരു ലെക്ഷ്യം മുന്നില്‍ കാണുമ്പോള്‍ അവന് അതില്‍ എത്തി ചേരാന്‍ മുന്‍ഗാമികളുടെ പാതയാണ് ഉദ്ധഹരണം ആയി എടുക്കുന്നത്. അവിടെ നമുക്ക് ചൂണ്ടികാണിക്കാന്‍ ഒരു ഗുണമേന്മയുള്ള തലമുറ അത്യന്താപേക്ഷിതമാണ്.
തെറ്റുകളും കുറ്റങ്ങളും ചെയ്യുക എന്നത് മനുഷ്യസഹജമാണ് . പക്ഷെ ചെയ്തു പോയ തെറ്റില്‍ കുറ്റബോധം തോന്നുക എന്നത് അവന് മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നത് കൊണ്ടാണു.പക്ഷെ ഇന്നു സംഭവിക്കുന്നത് എന്താണ് ? ചെയ്ത തെറ്റുകള്‍ തെറ്റാണെന്ന തോന്നല്‍ പോലുമില്ല . ഒരിക്കല്‍ എന്റെ അദ്ധ്യാപകന് പറഞ്ഞത് പോലെ ‘അവനവന്റെ മനസാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുക ‘. അതെ അങ്ങനെ ജീവിക്കാം പക്ഷെ നല്ലത് കേള്ക്കുക്കയും കാണുകയും ചെയ്യേണ്ട പ്രായത്തില്‍ അവ കേട്ടില്ലെങ്കില്‍ പകരം തെറ്റുകളുടെ ഒരു കൂമ്പാരമാണ് മനസ്സില്‍ കയറുന്നതെങ്കില്‍ അവിടെ നന്മ്മ തിന്മകള് മനസ്സില്ലക്കാനുള്ള ശേഷി നഷ്ട്ടപെടുകയാണ്.അതായതു അവന് ചെയുന്നത് അവന്റെ മനസാക്ഷിക്ക് ഒരു കുറ്റമായി തോന്നുകയില്ല.
ജര്‍മ്മനി ആസ്ഥാനമായ ട്രന്സ്പെരെന്സി ഇന്റര്‍നാഷണല്‍ 2010 ല്‍ നടത്തിയ ആഗോള്ല അഴിമതി സര്‍വേയില്‍ 54 ശതമാനം ഇന്ത്യക്കാരുടെ ഇടയില്‍ അഴിമതി ഉറഞ്ഞു പോയിരിക്കുന്നു എന്നാണ് സ്ഥാപിച്ചിരിക്കുന്നത്. അതായതു എന്തെങ്ക്കിലും ആവശ്യം തോന്നിയാല്‍ നമ്മളറിയാതെ തന്നെ മനസ്സില്‍ ചോദിക്കുന്നത് ആരെ എങ്ങനെ കണ്ടാല്‍ നടക്കും, അല്ലെങ്കില്‍ ആര്‍ക്കു ക്യ്കൂലി കൊടുത്താല്‍ സാധിക്കും എന്നാണ് .വ്യക്തമയിപറഞാല് നമ്മുടെ മനസാക്ഷി അഴിമതിയുമായി സംതുലനം പ്രാപിച്ചിരിക്കുന്നു എന്നതാണ് .ഇപ്പോള്‍ നൂറു പേര് ഒരുമിച്ചു ഒരു തെറ്റിനെ പ്രോത്സഹിപിച്ചാല് ആ തെറ്റ് തെറ്റല്ലാതെ ആയി മാറും. അതുമാത്രമല്ല ജീവിതത്തില്‍ ആധര്ശമോ മൂല്യങ്ങളോ പിന്തുടരുന്നവന് ആണെങ്കില്‍ അവനെ പുചിച്ചു തള്ളുന്ന സമൂഹമാണ് ഇന്നുള്ളത് . അപ്പോള്‍ കുറച്ചു പേര് മൂല്യങ്ങളും ആധാര്ശങ്ങളും കേട്ടിപിടിചോണ്ടിരുന്നിട്ടു എന്ത് കാര്യം?
ഒരിക്കല്‍ സ്കൂള്‍ അസ്സെംബ്ലിയില്‍ പ്രധാന അധ്യാപകന് പറഞ്ഞു . നിങ്ങള്‍ കോപ്പി അടിച്ചു പാസ്സാകാന്‍ നോക്കേണ്ട റിസള്‍ട്ട് മോശമായാലും ജീവിതത്തില്‍ നിങ്ങള്‍ പരാജയപെടാന് ഞാന്‍ ആഗ്രഹിക്കുന്നില്ല . നിങ്ങള്‍ ജീവിതത്തില്‍ നെറിവിനും, അറിവിനും , നീതിക്കും പ്രാധാന്യം നല്കി വളരണം . അന്ന് വളരെ ലാഘവത്തോടെ കേട്ടിരുന്ന വാക്കുകള്‍ പക്ഷെ വളരെ നല്ലുകള് കഴിഞ്ഞും ഓര്‍ക്കുന്നു.ഇതുപോലെ അനുഭവങ്ങള്‍ പലര്‍ക്കും പലവിധത്തില്‍ ഉണ്ടാകാം.ഒരാള്‍ പറയുന്ന ഒരു വാക്ക് അല്ലെങ്കില്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തി അത് കാണുന്ന ഒരു വ്യക്തിയെ മാറ്റിയെടുത്തെക്കാം.പിന്നെ എന്തിനു നാം നല്ലത് ചെയ്യാന്‍ മടിക്കുന്നു.ചെയ്യുന്ന പ്രവര്‍ത്തിയുടെ ലാഭകനക്കും നഷ്ടകനക്കും നോക്കിയേ നമ്മള് ഇപ്പോള്‍ എന്തും ചെയ്യു.
‘ഞാന്‍ ഇവിടെ അന്‍പതു രൂപ ക്യ്കൂലി വാങ്ങിച്ചതാ പ്രശ്നം സാറമാരൊക്കെ കോടികള്‍ വാങ്ങിച്ചാലും ഒരു പ്രശ്നവുമില്ല ‘ ഇന്ന് പൊതുവേ സ്വന്തം തെറ്റിനെ ന്യായീകരിക്കാന്‍ പറഞ്ഞു കേള്‍ക്കുന്ന വര്‍ത്തമാനമാണ് ഇത് . ഒരു കാര്യം മനസിലാക്കുക അമ്പതു രൂപക്കായാലും ഒരു കോടി രൂപക്കായാലും അമ്മയെ വില്കുന്നവന് അമ്മയെ വില്കുന്നവന് തന്നെയാണ് .
ഓര്‍ക്കുക നാളെ ഈ സമൂഹമാണ് നാളെ ഓരോ മേഖലകളിലും എത്തിപെടുക . അവര്‍ നമ്മുടെ മാധ്യമങ്ങള്‍ , ഗവണ്മെന്റ് സര്‍വിസുകള്‍ , സോഷ്യല്‍ ക്ലബ്ബുകള്‍ ,വിദ്യാലയങ്ങള്‍, മതങ്ങള്‍ ഇവയുടെ ഒക്കെ ഭരണസാരധികള് ആകുമ്പോള്‍ ഓര്‍ക്കുക ഒരു സമൂഹം മുഴുവന്‍ ‘ഭ്രാന്തലയങ്ങളിലേക്ക്’ നയിക്കപെടും .ഇന്ന് പ്രണയം ,ദാമ്പത്യം ,മാതാപിതാകളും മക്കളും , അധ്യാപകരും വിധ്യാര്ധികളും തമ്മിലുള്ള ബന്ധത്തിലും ഇവ ആഴത്തില്‍ വെരൂന്നിയിരിക്കുന്നു.
നാല്‍പ്പതു വയസ്സുള്ള സ്ത്രീ മകന്റെ പ്രായത്തിലുള്ള കാമുകനുമായി ഒളിചോടുന്നതിന്റെ വികാരമെന്താണ് ? സൌമ്യ എന്ന പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് വീണപ്പോള്‍ അത് നിര്‍ത്താന്‍ ശ്രെമിച്ച യുവാക്കളോട് കേരളത്തിലെ ജനത പ്രേതികരിച്ചതെങ്ങനെ ആണ് ?
അതുകൊണ്ട് മുതിര്‍ന്നവരും, അധ്യാപകരും , മാതാപിതാക്കളും കാണിക്കുന്ന നല്ല പ്രവര്‍ത്തികളും നല്ലുപധേശങ്ങളും ആയിരിക്കണം ഞങ്ങള്‍ക്ക് മാര്‍ഗദര്‍ശനം ആകേണ്ടത് . നൂറു ശതമാനം വിജയത്തിനല്ല പക്ഷെ നാളെ ,നെറിവിനും,നീതിക്കും പ്രാധാന്യം നല്കുന്ന നൂറു പേരില്‍ എന്റെ മക്കള്‍ അല്ലെങ്കില്‍ എന്റെ വിദ്ധ്യര്ധികള് കാണണം എന്ന ഉദ്ദേശ്യ ലക്ഷ്യത്തോടെ വേണം നിങ്ങള്‍ മുന്നോട്ടു പോകാന്‍ .
109 total views, 1 views today