Featured
മൂവി റിവ്യു “മണിരത്നത്തിന്റെ വെള്ളിമൂങ്ങ..” – ഇജാസ് ഖാന്..
ബിജിബാലിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയ്ക്ക് നല്കുന്ന പിന്തുണ വളരെ വലുതാണ് ..
140 total views

[review]
ഇന്നലെ കണ്ട രണ്ടു സിനിമകള്‍ അതിനെ കുറിച്ചുള്ള എന്റെ വ്യക്തിപരമായ അഭിപ്രായമാണ് ചുവടെ . സമയമുള്ളവര്‍ക്കു വായിക്കാം .അല്ലാത്തവര്‍ക്ക് എന്തേലും ചെയ്യാം..
മണിരത്നം
ഒരു ദിവസം നടക്കുന്ന കഥ ,രണ്ടു ദിവസം മുന്‍പ് നടന്ന കഥ, ഒരു ബന്ധവുമില്ലാത്ത കുറച്ചു പേരുടെ ജീവിതത്തില്‍ ഒരേ സമയം ഉണ്ടാകുന്ന പരസ്പര ബന്ധമുള്ള വിഷയത്തിന്റെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന കഥ, അങ്ങനെ നോണ്‍ലീനിയര്‍ വക ഭേധത്തില് പെടുത്താവുന്ന ഒട്ടനവധി സിനിമകള്‍ കണ്ട് നമ്മള് മടുത്തു തുടങ്ങി .. ആ ശ്രേണിയിലേക്ക് മറ്റൊരു ചിത്രം കൂടി, മണിരത്നം…
എടുത്തു പറയാന്‍ യാതൊരു പുതുമയുമില്ലാത്ത അവതരണ രീതി ,എന്നാല്‍ മോശം സിനിമയാണെന്ന് പറയാനും സാധിക്കില്ല .. ട്രാഫിക് മുതല്‍ ഗോഡ്സ് ഓണ്‍ കണ്ട്രി വരെയുള്ള ഇമ്മാതിരി സിനിമകള്‍ കണ്ടിട്ടും മടുക്കാത്തവര്‍ക്ക് വേണ്ടിയുള്ളതാണ് മണിരത്നം..
ഫഹദ് തന്നെ ഇതുപോലുള്ള കുറെ സിനിമകളില്‍ ഇതുവരെ അഭിനയിച്ചിട്ടുണ്ട് .. ‘ ഇനിയും മടുത്തില്ലേ ? ‘ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതിശയപ്പെടെണ്ട.. എന്തിരുന്നാലും ഫഹദെന്ന നടനെ എടുത്തു കാട്ടുന്ന കുറച്ചു മുഹൂര്‍ത്തങ്ങള്‍ നമ്മുക്ക് സിനിമയില്‍ കാണാന്‍ കഴിയും .. പ്രശാന്ത് പിള്ളയുടെ സംഗീതം കുറച്ചൊക്കെ സിനിമയ്ക്ക് മുതല്‍കൂട്ടാകുന്നുണ്ട്.. രണ്‍ജി പണിക്കരും ജോജോയും സിനിമയെ ഒരു മുഴുനീള ബോറടി ആക്കി മാറ്റുന്നതില്‍ നിന്ന് രക്ഷിക്കുന്നുണ്ട്.. ചളിയന്മാരായ ബഹുഭൂരിപക്ഷം വരുന്ന ഇപ്പോഴത്തെ ഹാസ്യ നടന്മാരെ അപേക്ഷിച്ച് നോക്കുംപ്പോള്‍ ജോജോ ഒരു ആശ്വാസമാണ്..
https://www.youtube.com/watch?v=PO_Q2ezSa1w
olo :’ വെറുതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം ‘
വെള്ളി മൂങ്ങ
ഒരു പക്ഷെ ഈ വര്‍ഷത്തെ അപ്രതീക്ഷിത ബോക്സ് ഓഫീസ് വിജയമായിരിക്കും ഈ ചിത്രം.. അതിന്റെ മുഴുവന്‍ ക്രെഡിറ്റ്ഉം സംവിധായകാനായ ജിബു ജേക്കബിനും ബിജു മേനോനും അവകാശപ്പെട്ടതാണ് … ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത നല്ലൊരു ഹാസ്യ ചിത്രം പ്രേക്ഷകര്‍ക്ക് നല്കാന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട് .. അത്രയ്ക്ക് വാണിജ്യ മൂല്യമില്ലാത്ത ഒരു നടനെ വെച്ച് തന്റെ ആദ്യ സിനിമ പ്ളാന്‍ ചെയ്ത് പ്രേക്ഷകന്റെ പ്രശംസ പിടിച്ചു പറ്റാന്‍ സംവിധായകന് സാധിച്ചു എന്നുള്ളത് അഭിനന്ധാര്ഹാമാണ് ..
ബിജിബാലിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും സിനിമയ്ക്ക് നല്കുന്ന പിന്തുണ വളരെ വലുതാണ് .. ബിജു മേനോനും അജു വര്‍ഗീസും തുടങ്ങി എല്ലാ അഭിനേതാക്കളും അവരവരുടെ മികച്ചത് തന്നെയാണ് സിനിമയ്ക്ക് നല്‍കിയിരിക്കുന്നത് ..നല്ല കുറെയേറെ frame കളുമായി വിഷ്ണു നാരായണന് സംവിധായകന് മികച്ച പിന്തുണ നല്‍കുന്നുണ്ട്..
olo : ‘നമ്മടെ ലീഫ് വാസുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍
‘ മൂങ്ങ നല്ല പടം ‘….
[olo:one line opinion]
141 total views, 1 views today