മൃഗങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്തു ഉറക്കുന്ന പെണ്‍കുട്ടി വൈറലാകുന്നു !

288

മനുഷ്യനെ ഹിപ്‌നോട്ടൈസ് ചെയ്യുന്നതുപോലെ മൃഗങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്താല്‍ എങ്ങനെയുണ്ടാകും?

മൃഗങ്ങളെ ഹിപ്‌നോട്ടൈസ് ചെയ്യുന്ന ഒരു എട്ടു വയസ്സുകാരിയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. നെറ്റില്‍ അപ്‌ലോഡ് ചെയ്ത് രണ്ട് ദിവസം കൊണ്ട് തന്നെ വീഡിയോ 7മില്ല്യണ്‍ ആളുകള്‍ കാണുകയും 270,000 ലധികം ഷെയറും ചെയ്യപ്പെട്ടു.

ചൈനയിലെ സിസിടിവി എന്ന ടെലിവിഷന്‍ ചാനലിലെ ഒരു റിയാലിറ്റി ഷോയിലാണ് എട്ട് വയസ്സുവരുന്ന പെണ്‍കുട്ടി മൃഗങ്ങളെ സുഖനിദ്രയിലാഴ്ത്തുന്നത്. പട്ടിക്കുട്ടിയും തവളയും, ഓന്തും, കോഴിയും മുയലുമെല്ലാം ഈ മിടുക്കി കുട്ടിയുടെ ഹിപ്‌നോട്ടൈസിനു വിധേയരാകുന്നു.