‘മൃഗീയം പൈശാചികം’
‘മൃഗീയം പൈശാചികം’ ഈ രണ്ടു വാക്കുകള്‍ കേള്‍ക്കാത്ത മലയാളികള്‍ ബൂലോകത്തുണ്ടാവില്ല. അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവര്‍ മലയാളികള്‍ തന്നെയാണോ എന്നു പരിശോദിക്കണം. മലയാള നിഘണ്ടുവില്‍ ‘മൃഗീയം പൈശാചികം’പണ്ടെ ഉണ്ടെങ്കിലും മുന്‍പത്തെ മുഖ്യന് ശ്രീ ആന്റണി സാര്‍ ആണു ഇത്രയും പ്രജാരം നേടിക്കൊടുത്തത്.
181 total views
‘മൃഗീയം പൈശാചികം’ ഈ രണ്ടു വാക്കുകള്‍ കേള്‍ക്കാത്ത മലയാളികള്‍ ബൂലോകത്തുണ്ടാവില്ല. അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവര്‍ മലയാളികള്‍ തന്നെയാണോ എന്നു പരിശോദിക്കണം. മലയാള നിഘണ്ടുവില്‍ ‘മൃഗീയം പൈശാചികം’പണ്ടെ ഉണ്ടെങ്കിലും മുന്‍പത്തെ മുഖ്യന് ശ്രീ ആന്റണി സാര്‍ ആണു ഇത്രയും പ്രജാരം നേടിക്കൊടുത്തത്. പക്ഷെ ആന്റണി സാര്‍ പലപ്പോഴും അസ്ഥാനത്താണ് ഈ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ ഉപയോഗിച്ചത്. നമ്മളും പലപ്പോഴും ഉപയോഗിക്കുന്നതും അസ്ഥാനത്തു തന്നെ! അതില്‍ നമ്മളെയോ ആന്റണി സാറിനെയൊ കുറ്റം പറഞ്ഞു കാര്യമില്ല, കാരണം നമ്മള് അങ്ങനെ ആയിപ്പോയി.
നമ്മള് എന്തെങ്കിലും തെറ്റുകള്‍ ചെയ്ത് മൃഗങ്ങളുടെ അല്ലെങ്കില്‍ പിശാചിന്റെ പേരില്‍ കെട്ടിവെക്കുന്ന പരിപാടി. അല്ലെങ്ങിലും മലയാളികള്‍ അങ്ങനയാണു എല്ലാം മറ്റുള്ളവന്റെ തലയില്‍ കെട്ടിവെച്ച് അതി സമര്‍ഥമായി തലയൂരും ഇവിടെയും അതു തന്നെ സംഭവിച്ചു! പൈശാചികത്തെ കുറിച്ച് പിന്നീടൊരിക്കല്‍ പറയാം. ഇവിടത്തെ വിശയം ഇപ്പോള്‍ ‘മൃഗീയം’ മാത്രമാണ്.
‘മാതാവിനെ മൃഗീയമായി തലക്കടിച്ചു മകന് കൊലപ്പെടുത്തി’
‘രണ്ടു വയസ്സുകാരിയെ അറുപതുകാരന് മൃഗീയമായി പീടിപ്പിച്ചു കൊന്നു’
‘യുവതിയെ മൃഗീയമയി ബലാല്സഘം ചെയ്തു കൊന്നു’
‘നാലു വയസ്സുകാരിയെ എട്ടു വയസ്സുകാരന് പീടിപ്പിച്ചു മൃഗീയമയി കൊലപ്പെടുത്തി’
‘വീട്ടമ്മയെ മൃഗീയമായി കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു’
‘ വളര്‍ത്തു മൃഗത്തെ ലൈഗികമായി പീടിപ്പിച്ചു കൊന്നു’ ശൊ!!മൃഗീയം തന്നെ’ !!
‘സ്വവര്‍ഗ പീടനം ആണ് കുട്ടിയെ മൃഗീയമായി കൊലപ്പെടുത്തി’
മുകളില്‍ ഈ കാണുന്നതൊക്കെ നമ്മുടെ അറിവുള്ള മാധ്യമങ്ങള്‍ വിളമ്പിയ അറിവു കേടുകള്‍!!
അതു വായിച്ച് പാവം നാല്കാലി മൃഗങ്ങളെ മൃഗീയമായി നോക്കിയ ഇരു കാലി മനുഷ്യരാണു നാം.
ലോകത്തു ഒരു മൃഗം പോലും മറ്റു ജീവികളെ ബലാല് സഘം ചെയ്ത് കൊന്നതായി ഇത്രയതികം ശാസ്ത്രത്തില്‍ പുരോഗതി നേടിയ മനുഷ്യ മൃഗത്തിനു കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.അതു പൊലെ ‘കാമവെറി’ തീര്‍ക്കാന്‍ വേണ്ടി സ്വന്തം ജീവി വര്‍ഗത്തിലെ ഒരു ജീവിയെ പോലും ഈ മനുഷ്യ മൃഗം പറയുന്നതു പൊലെ ‘മൃഗീയമായി’ ഒരു മൃഗം പോലും കൊലപ്പെടുത്തിയതായി നാം അറിഞ്ഞിട്ടില്ല.
സ്വന്തം നൊന്തു പെറ്റമാതവിനെ ഒരു ബുദ്ധി ഇല്ലാത്ത മൃഗം പൊലും കടിച്ചു കീറി ‘മൃഗീയമായി’ കൊന്നതായി നാം അറിഞ്ഞിട്ടില്ല.
ഒരു മൃഗം പോലും സ്വന്തം വര്‍ഗത്തിലെ സ്വന്തം ലിങ്കത്തില്‍ പെട്ട മൃഗത്തെ സ്വവര്‍ഗ രതിക്കു വേണ്ടി കൊന്നതായി സര്‍വ ജ്ഞാനി ആയ ഒരു മനുഷ്യന് പൊലും അറിഞ്ഞിട്ടില്ല.
ഈ ഭൂമിക്കു കോടിക്കണക്കിനു വര്‍ശത്തെ പഴക്കമുണ്ട്.അതിനര്‍ഥം അത്ര തന്നെ പാ!രമ്പര്യം ഭൂമിക്കൂണ്ട് എന്ന്.
ഈ കാലയളവിനിടയില്‍ ഒരു മൃഗം പൊലും ചെയ്യാത്ത കാര്യങ്ങളാണു മുകളില്‍ കൊടുത്തത്.
എന്നിട്ടൂം അതി സമര്‍ഥമായി മനുഷ്യന് എന്ന ഇരുകാലി മൃഗം പാവം മിണ്ടാപ്രാണിയായ മൃഗങ്ങളുടെ പേരില്‍ എത്ര കൂര്‍മ്മ ബുദ്ധിയോടെ കെട്ടിവെക്കുന്നു !!
മൃഗങ്ങളെ നിങ്ങള്‍ നിരപരാതികളാണു അതില്‍ നിങ്ങള്‍ക്കു അഭിമാനിക്കാം!!
മൃഗാധിപത്യം വന്നാല്‍ : നിങ്ങളില്‍ വല്ല മൃഗവും കാമസക്തി കൊണ്ടു അക്രമം കാണിച്ചാല്‍ തീര്‍ച്ചയായും നിങ്ങള്‍ക്കു ‘മനുഷീയ്യം’ എന്ന പുതിയ വാക്ക് ഉദാഹരണ സഹിതം ഉപയോഗിക്കാം.
നമ്മുടെ മലയാളം നിഘണ്ടുവില്‍ Animal എന്ന വാക്കിനു കൊടുത്ത അര്‍ഥം നോക്കുക!!
Animal
ജന്തു
മല്ഷ്യനല്ലാത്ത ജന്തു
മൃഗങ്ങളില്‍നിന്നു ലഭിക്കുന്ന
ജീവി
ജന്തുസഹജമായ
കാമസക്തമായ
അപരിഷ്കൃതന്
മൃഗം
പ്രാണി
മൃഗത്തെ സംബന്ധിച്ച
ശാരീരികമായ
ഭൗതികമായ
മൃഗതുല്യമായ
മൃഗീയമായ
182 total views, 1 views today
