Featured
മെക്സിക്കോയില്‍ ഉയരുന്നു, ആളുകള്‍ ഇല്ലാത്ത ഒരു ഹൈടെക്ക് നഗരം
ആധുനിക സങ്കേതങ്ങള്‍ പരീക്ഷിച്ച് നോക്കുവാന്‍ മനുഷ്യവാസം ഇല്ലാത്ത ഒരു നഗരം കെട്ടിപ്പടുക്കുന്നു.
106 total views

സിം സിറ്റി ഏറെ പ്രശസ്തി നേടിയ ഒരു വീഡിയോ ഗെയിമാണ്. അതിനെ അനുകരിച്ചു അതെ വിഭാഗത്തില്‍ പെടുത്താവുന്ന അനേകം വീഡിയോ ഗെയിമുകള്‍ പിന്നീട് പുറത്ത് വരികയും ചെയ്തു. ഒരു നഗരം നിര്‍മിക്കുക എന്നതാണ് സിം സിറ്റിയിലെ അടിസ്ഥാന ദൗത്യം. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഏറ്റവും ക്രിയാത്മകമായി വേണം അതുണ്ടാക്കുവാന്‍. ഇത് ഗെയിമിലെ കാര്യം. ഇതുപോലെ ഒരു നഗരം ഉണ്ടാകുവാന്‍ ശരിക്കും ഒരു അവസരം കിട്ടിയാലോ?
മെക്സിക്കോയിലെ ഒരു പറ്റം ആളുകള്‍ക്ക് അങ്ങനെ ഒരു അവസരം കിട്ടി. കിട്ടി എനാല്ല, അവര്‍ ഉണ്ടാക്കിയെടുത്തു എന്ന് തന്നെ പറയണം. മനുഷ്യവാസമില്ലാത്ത ഒരു നഗരം 15 ചതുരശ്ര മൈല്‍ സ്ഥലത്ത് ഉണ്ടാക്കിയെടുക്കുവാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് ഇവര്‍. മനുഷ്യന് താമസിക്കുവാന്‍ അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇത്തരം ഒരു പദ്ധതി എന്നാവും ഇപ്പോള്‍ ചിന്തിക്കുന്നത്. പറഞ്ഞു തരാം.
ഡ്രൈവര്‍ ഇല്ലാത്ത കാറുകളും നൂതനമായ വൈദ്യുതി ഗ്രിഡുകളും ഡ്രോണുകളുമൊക്കെയുള്ള ഒരു ആധുനിക നഗരത്തെക്കുറിച്ച് നാം സ്വപ്നം കാണുവാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. പക്ഷെ, ഇത്തരം സങ്കേതങ്ങള്‍ ഒക്കെ വികസിപ്പിച്ചെടുത്തെങ്കിലും അവ നമ്മുടെ അനുദിന ജീവിതത്തില്‍ ഉപയോഗിക്കാവുന്ന ഒരു സ്ഥിതിയിലേയ്ക്ക് വളര്‍ത്തിക്കൊണ്ടുവരുവാന്‍ ഇതുവരെയും നമ്മുക്ക് കഴിഞ്ഞിട്ടില്ല. ഇതിനു പ്രധാന പ്രശ്നമായി കണക്കാക്കുന്നത്, മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഇവ പരീക്ഷിച്ചു നോക്കുവാന്‍ ഉള്ള ബുദ്ധിമുട്ടാണ്. ആളുകളെ ഒഴിപ്പിച്ചു പരീക്ഷണം നടത്തുന്നത് പ്രായോഗികം അല്ല താനും. ഈ സാഹചര്യത്തിലാണ് ഇവ പരീക്ഷിക്കുന്നതിന് വേണ്ടി മാത്രമായി എല്ലാ സജ്ജീകരണങ്ങളോടും കൂടിയ ഒരു നഗരം ഇവര്‍ വിഭാവനം ചെയ്തത്. കാലക്രമേണ മനുഷ്യരെയും കൂടി ഉള്‍ക്കൊള്ളിച്ചു ഇവിടെ പരീക്ഷണങ്ങള്‍ നടത്താനാവും എന്നാണു ഇവരുടെ പ്രതീക്ഷ.
107 total views, 1 views today