fbpx
Connect with us

Featured

മെയില്‍ ഷോവെനിസ്റ്റ് മാലാഖമാരും ഈഡിപ്പല്‍ കോംപ്ലെക്സും

മെയില്‍ ഷോവെനിസ്റ്റ് [പുരുഷ മേധാവി] എന്ന പദവും അതിനെ സാധൂകരിക്കുന്നത്‌ എന്ന് വിചാരിക്കപെടുന്ന പെരുമാറ്റവും ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന സമൂഹമാണ് മലയാളിയുടെത്. മലയാളിയെ ഒന്നടങ്കം ഈ ലേബലിന്റെ കീഴില്‍ വരുത്തുമ്പോള്‍ ഒന്നുകൂടി പറയാതെ വയ്യ. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രേതങ്ങള്‍ക്കു ശക്തി കൂടും എന്നും, പാല മരത്തിന്റെ ചുവട്ടില്‍ അവര്‍ പൂര്‍വാധികം ശക്തി പ്രാപിക്കും എന്നും പറയുന്നത് പോലെ, അധികാരമോ അന്ഗീകാരമോ കൈവരുംപോഴും; കേരളത്തിനകത്ത്‌ നില്‍ക്കുമ്പോഴും മലയാളിയുടെ ഈ പുരുഷമേധാവിത്വ സംസ്കാരം ഉച്ചസ്ഥായിയില്‍ എത്തുന്നു. കേരളത്തിന്‌ പുറത്തുകടന്നാല്‍, ഈ സ്വയം പ്രഖ്യാപിത മെയില്‍ ഷോവെനിസ്റ്റ് മാലാഖമാര്‍ സ്ത്രീകളുടെ കാലുതിരുമ്മിയും പാവാട കഴുകിയും കാലക്ഷേപം കഴിക്കുന്നതില്‍ ഒരു അപമാനവും കാണുന്നില്ല.

 61 total views

Published

on

മെയില്‍ ഷോവെനിസ്റ്റ് [പുരുഷ മേധാവി] എന്ന പദവും അതിനെ സാധൂകരിക്കുന്നത്‌ എന്ന് വിചാരിക്കപെടുന്ന പെരുമാറ്റവും ഒരു അലങ്കാരം ആയി കൊണ്ടുനടക്കുന്ന സമൂഹമാണ് മലയാളിയുടെത്. മലയാളിയെ ഒന്നടങ്കം ഈ ലേബലിന്റെ കീഴില്‍ വരുത്തുമ്പോള്‍ ഒന്നുകൂടി പറയാതെ വയ്യ. ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും പ്രേതങ്ങള്‍ക്കു ശക്തി കൂടും എന്നും, പാല മരത്തിന്റെ ചുവട്ടില്‍ അവര്‍ പൂര്‍വാധികം ശക്തി പ്രാപിക്കും എന്നും പറയുന്നത് പോലെ,  അധികാരമോ അന്ഗീകാരമോ കൈവരുംപോഴും;  കേരളത്തിനകത്ത്‌ നില്‍ക്കുമ്പോഴും  മലയാളിയുടെ  ഈ പുരുഷമേധാവിത്വ സംസ്കാരം ഉച്ചസ്ഥായിയില്‍ എത്തുന്നു. കേരളത്തിന്‌ പുറത്തുകടന്നാല്‍, ഈ സ്വയം പ്രഖ്യാപിത മെയില്‍ ഷോവെനിസ്റ്റ് മാലാഖമാര്‍ സ്ത്രീകളുടെ കാലുതിരുമ്മിയും പാവാട കഴുകിയും കാലക്ഷേപം കഴിക്കുന്നതില്‍ ഒരു അപമാനവും കാണുന്നില്ല.

രാഷ്ട്രീയ രംഗത്തായാലും, സാംസ്കാരിക രംഗത്തായാലും സ്ത്രീ പുരുഷന്റെ ഒരുപടി പിന്നിലാണെന്നും, ആഭാസകരങ്ങള്‍ ആയ  നാമകരണങ്ങളിലൂടെയും, അശ്ലീലം കലര്‍ന്ന അംഗ വിക്ഷേപങ്ങളിലൂടെയും അവളെ അപമാനിച്ചു നിര്‍ത്തേണ്ടത് ആണെന്നും രാഷ്ട്രീയരംഗത്തും സാംസ്കാരികരംഗത്തും ഉള്ള ആചാര്യന്മാര്‍ നമ്മെ പഠിപ്പിചിട്ടുണ്ടല്ലോ !! അങ്ങനെ നിരന്തരം സ്ത്രീകളെ വാക്കാലും പ്രവൃത്തിയാലും  അപമാനിച്ചു കയ്യടി വാങ്ങുന്നവര്‍ തന്നെയാണ് സ്ത്രീ സംരക്ഷണത്തിന് മൊത്തമായി കൊട്ടേഷന്‍ എടുത്തിട്ടുള്ളതും എന്ന് നാം അറിയുന്നു.

എണ്ണത്തിലും വിദ്യാഭ്യാസത്തിലും സ്ത്രീകള്‍  മുന്‍പന്തിയില്‍ ഉള്ള കേരളത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന അംഗീകാരം എന്താണ് ? നമ്മുടെ രാഷ്ട്രീയം എടുത്തു നോക്കിയാല്‍  ഇടതു-വലതു ഭേദമില്ലാതെ പെണ്ണായിപ്പിറന്നു എന്ന കാരണം  ഒന്നുകൊണ്ടുമാത്രം വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍  കൊണ്ടും എത്രയോതവണ അപമാനിക്കപ്പെട്ടവര്‍ ആണ് നമ്മുടെ പ്രഗത്ഭ രാഷ്ട്രീയ നേതാക്കള്‍. കെ ആര്‍ ഗൌരിയമ്മയില്‍ തുടങ്ങി, സരോജിനീ ബാലാനന്ദന്‍, സുശീലാ ഗോപാലന്‍, ശോഭനാ ജോര്‍ജ്, ലതികാ സുഭാഷ്, സിന്ധു ജോയ് ഇങ്ങനെ എണ്ണമില്ലാതെ  ആ പട്ടിക നീളുമ്പോള്‍, സ്ത്രീയായി ജനിച്ചവള്‍  രാഷ്ട്രീയത്തില്‍ ഇറങ്ങി എന്ന കാരണത്താല്‍ ഇവര്‍ എതിരാളികളില്‍ നിന്നും എന്തൊക്കെ കേള്‍കേണ്ടി വന്നിട്ടുണ്ട് എന്നതിന് പുറമേ അധികാരത്തില്‍ നിന്നും ഇവരെയൊക്കെ  എത്ര പ്രാവശ്യം സ്വന്തം പാര്‍ട്ടികളിലെ മെയില്‍ ഷോവെനിസ്റ്റ് മാലാഖമാര്‍ മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. കേരള രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്ന ഇവര്‍ക്കൊക്കെ ഈ ഗതിയാണെങ്കില്‍, സമൂഹത്തിലെ മറ്റു തുറകളില്‍ ഉള്ള സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ വര്‍ണ്ണിക്കെണ്ടതുണ്ടോ?

അശരണരും ആലംബഹീനരും ആയ ജനവിഭാഗത്തിന്റെ സംരക്ഷണം സമൂഹത്തിന്റെ ബാധ്യതയായി ആധുനിക സമൂഹം  കരുതുമ്പോള്‍, അത് സംരക്ഷിക്കപ്പെടാന്‍ തങ്ങളാല്‍ ആയതെല്ലാം ചെയ്തു എന്ന്  പരിഷ്കൃത സമൂഹം ഉറപ്പു വരുത്തുമ്പോള്‍, നമ്മുടെ സമൂഹത്തില്‍ മാത്രമെന്തേ സ്ത്രീകളുടെയും  കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ അവര്‍ തന്നെ രംഗത്ത് ഇറങ്ങേണ്ടി  വരുന്നു ?.  സ്ത്രീകള്‍ക്കെതിരെ ഉള്ള അക്രമങ്ങള്‍ക്ക് പൊതുവേ കാരണഭൂതരായ പുരുഷസമൂഹത്തിലെ ഒരു ന്യൂനപക്ഷം പോലും  അതവസാനിപ്പിക്കാന്‍ രംഗത്ത് എത്തുന്നില്ല എന്നത് മാത്രമല്ല, തങ്ങളുടെ വാക്കുകളിലൂടെ നേരിട്ടല്ലെങ്കില്‍ പോലും സ്ത്രീയെ ചവിട്ടി താഴ്ത്താന്‍ സമൂഹത്തിനു പ്രചോദനം കൊടുക്കുകയല്ലേ  ചെയ്യുന്നത് ? സൂപ്പര്‍ താരങ്ങളുടെ സിനിമകളിലെ തട്ടുപൊളിപ്പന്‍ ഡയലോഗുകളില്‍ പെണ്ണുങ്ങളുടെ നേരെ  കൈചൂണ്ടി ‘കൂത്തിച്ചി ‘എന്നും ‘പൊലയാടി’ എന്നും അലറിക്കൂവുന്ന സൂപ്പര്‍ നായകനും, അതുകേട്ടു കയ്യടിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടെയുള്ള  ഉള്ള വര്‍ഗ്ഗവും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍  ഉണ്ട്. മെയില്‍ ഷോവെനിസ്റ്റ് എന്ന വാക്ക് പത്തരമാറ്റ് തങ്കം പോലെ വിലപ്പെട്ടതാണെന്ന് കരുതി തന്റെ വ്യക്തിത്വത്തില്‍ ചാര്‍ത്തി നടക്കുന്ന  രാഷ്ട്രീയ-സാംസ്കാരിക നേതാക്കളും, അവരുടെ വാക്കിനു കയ്യടിക്കുന്ന പുരുഷമേധാവികള്‍ എന്ന് അഭിമാനിക്കുന്ന പിണിയാളുകളും ഈ സ്വഭാവവിശേഷം തങ്ങളുടെ ശുഷ്കമായ വ്യക്തിത്വത്തിന്റെയും, അതിനാലുളവാകുന്ന ചില വൈകല്യങ്ങളുടെയും പരിണിത ഫലമാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

Advertisementഇതിനെ സംബന്ധിച്ച് മനശാസ്ത്ര പരമായി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, വ്യക്തിയുടെ വളര്‍ച്ചയുടെ ആദ്യ പടവുകളില്‍ സംഭവിക്കുന്ന പരിഹരിക്കപ്പെടാത്ത മാനസിക ശുഷ്കത, അടിച്ചമര്‍ത്തപ്പെട്ട ലൈംഗിക വികാരങ്ങള്‍, സ്ത്രീകളില്‍ നിന്നും ഉണ്ടായ അപമാനത്താല്‍ വളര്‍ന്ന ശത്രുതാമനോഭാവം, എന്നിവയാണ് പില്‍ക്കാലത്ത്‌ മെയില്‍ ഷോവെനിസ്റ്റ് സ്വഭാവം ആയി ബഹിര്‍ഗമിക്കുന്നത് എന്നത്രേ. ഇതിനു പുറമേ മനശാസ്ത്രത്തിന്റെ പരമാചാര്യന്‍ എന്ന് അറിയപ്പെടുന്ന ഫ്രോയിഡ് നിര്‍വചിച്ച; ചെറുപ്പകാലങ്ങളില്‍  മാതാവിനോട് തോന്നുന്ന ലൈംഗികപരമായ അടുപ്പം അഥവാ ‘ഈഡിപ്പല്‍ കോമ്പ്ലെക്സ് ‘ വിട്ടൊഴിയാതെ നില്‍കുന്നതും, മനസ്സിലെ പുരുഷത്വത്തിനു ചെറുപ്പത്തില്‍ ഏറ്റ പ്രഹരങ്ങളും പില്‍ക്കാലത്ത്  മെയില്‍ ഷോവെനിസ്റ്റ് സ്വഭാവത്തെ ആളിക്കത്തിക്കുന്ന ഘടകങ്ങള്‍ ആയി കരുതുന്നു.

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കെനിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയ വന്ജാല വഫുല, സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രതിജ്ഞ എടുത്ത പുരുഷന്മാരുടെ ഒരു കൂട്ടായ്മയെപ്പറ്റിയും അവര്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളെപ്പറ്റിയും എഴുതിയിരുന്നു. അതുപോലുള്ള കൂട്ടയ്മയൊന്നും ഉണ്ടാക്കിയില്ലെങ്കില്‍ പോലും യുവാക്കളെ ‘പുരുഷമേധാവി പന്നിക്കൂട്ടം’ ആക്കി  മാറ്റുന്ന സംസ്കാര രൂപീകരണത്തില്‍ നിന്നും നമ്മുടെ നേതാക്കളും സാംസ്കാരിക നായകന്മാരും പിന്തിരിയെണ്ടതാണ്.

ഫ്രീ ഹിറ്റ്‌ : അടിച്ചു തളിക്കാര്‍ ഒക്കെ ഫെമിനിസ്റ്റുകളെപ്പോലെ പെരുമാറുന്നതില്‍ വേദനിക്കുന്ന മെയില്‍ ഷോവെനിസ്റ്റ് മാലാഖമാര്‍ക്ക് ചെറുപ്പത്തില്‍ അവരുടെ കയ്യിലുള്ള ചൂലുകൊണ്ട് തങ്ങളുടെ പുരുഷത്വത്തില്‍ ‘പടക്കോ, പടക്കോ ‘ എന്ന് പ്രഹരം കിട്ടിയിരിക്കാനുള്ള സാധ്യത നല്ലവണ്ണം ഉണ്ട്. നല്ല വേദനയും കാണും. പാവങ്ങള്‍ !!

 62 total views,  1 views today

Advertisementഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Advertisement
Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment12 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment12 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment12 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment16 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment16 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment16 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment16 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment16 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment16 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment16 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment16 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment10 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment19 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment21 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment7 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement