മെര്‍ലിന്റെ അതിന്ദ്രീയ ജ്ഞാനങ്ങള്‍.
ആകാശ യാത്രക്കിടയില്‍ നഷ്ടമായവരെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ അലട്ടാന്‍ തുടങ്ങിയത് മെര്ലിന് എന്ന പെണ്കു്ട്ടി എന്റെ സൌഹൃദ ത്തിലേക്ക് കടന്നു വന്നപ്പോഴായിരുന്നു.
ചൊവ്വാഗ്രഹത്തില്‍ കാണപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജീവ ജാലങ്ങള്ക്കി ടയില്‍ തന്റെ തോഴനായ ജോണും അലഞ്ഞു തിരിയുന്നുണ്ടാവാം .മുഖപുസ്തകത്തിലെ തന്റെ പ്രൊഫൈലില്‍ അവള് കുറിച്ചു വെച്ചു.
114 total views, 1 views today

ആകാശ യാത്രക്കിടയില്‍ നഷ്ടമായവരെക്കുറിച്ചുള്ള ചിന്തകള്‍ എന്നെ അലട്ടാന്‍ തുടങ്ങിയത് മെര്ലിന് എന്ന പെണ്കു്ട്ടി എന്റെ സൌഹൃദ ത്തിലേക്ക് കടന്നു വന്നപ്പോഴായിരുന്നു.
ചൊവ്വാഗ്രഹത്തില്‍ കാണപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജീവ ജാലങ്ങള്ക്കി ടയില്‍ തന്റെ തോഴനായ ജോണും അലഞ്ഞു തിരിയുന്നുണ്ടാവാം .മുഖപുസ്തകത്തിലെ തന്റെ പ്രൊഫൈലില്‍ അവള് കുറിച്ചു വെച്ചു.
ലാപ്ടോപിനെ വൈറസ് പ്രവര്ത്താനരഹിതമാക്കിയ അന്നത്തെ വൈകുന്നേരം അവളെന്നെ ഇന്റര്നെുറ്റ് കഫെയിലേക്ക് കൂട്ടികൊണ്ടുപോയി.ജോണ്‍ സഞ്ചരിച്ച ആകാശവാഹനത്തിന്റെ നെറ്റില്‍ നിന്നും ലഭ്യമായ അവസാനദൃശ്യങ്ങള്‍ അവള് ഡൌണ്ലോിഡ് ചെയ്തെടുത്തു എന്റെ മെയിലിലേക്ക് ഷെയര്‍ ചെയ്തു.
അതിനുശേഷമാണ് ആകാശയാത്രകള്ക്കി ടയില്‍ അപ്രത്യക്ഷരായവരെ ക്കുറിച്ച് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയതും.സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും മറ്റു കോടാനുകോടി ഗോളങ്ങളും മാത്രം എന്റെ ചിന്തകളില്‍ ഇടംപിടിച്ചു.
നക്ഷത്രങ്ങള്‍ പരസ്പരം പ്രണയിക്കുന്ന ആകാശങ്ങളില്‍ ഒരു സ്വപ്നാടനക്കാരനെപ്പോലെ ഞാന്‍ വിഹരിച്ചു.എന്റെ തോന്നലുകള്ക്ക്ന ആകാശവ്യാപ്തിയും നക്ഷത്രപ്രതിഫലനങ്ങളും ഇടയ്ക്കിടെ മെര്ലിനന്റെ സന്ദര്ശ്നങ്ങള്ക്ക്ി നല്കാരന്‍ കഴിഞ്ഞു.
നാസയുടെ അത്യാധുനിക ഉപഗ്രഹങ്ങള്ക്കു് കണ്ടുപിടിക്കാനാവാത്ത ജലസോത്രസ്സുകളില്‍ നിന്നും പലപ്പോഴും ഞാന്‍ മുഖം കഴുകുകയും ദാഹം തീര്ക്കു കയും ചെയ്തു.ഗുരുത്വാകര്‍ഷണമില്ലാത്ത ശൂന്യാകാശത്തിന്റെ തരിശു താഴ്വാരങ്ങളില് ഒരു അപ്പൂപ്പന് താടിയെപ്പോലെ ഞാന്‍ ഒഴുകി നടന്നു.
ഏഷ്യയുടെയും അറേബ്യയുടെയും സംസ്കാരം അലിഞ്ഞു ചേര്ന്നെ രക്തമായിരുന്നു മെര്ലിടന്റെ ധമനികളില്‍ ഒഴുകിയിരുന്നത്.കൂടാതെ യൂറോപ്പിന്റെ സംസ്കാരം കൂടി അലിഞ്ഞു ചേര്ന്നെ ജീവന്റെ ഒരു തുടിപ്പ് കൂടി ജോണിന്റെതായി അവളില്‍ വളര്‍ന്നു വരുന്നുണ്ടായിരുന്നു.
അവളുടെ വസ്ത്രധാരണത്തെക്കുറിച്ചു നേരത്തെ എനിക്ക് അത്ഭുതംതോന്നിയിരുന്നു.അറബ്-യൂറോപ്യന്‍ ജീവിത രീതി പിന്തുടരുമ്പോഴും നഗ്നതയുടെ ഒരംശം പോലും പുറത്തേക്ക് പ്രകടിപ്പിക്കാത്ത രീതിയില്‍, എനിക്കവളോട് മതിപ്പായിരുന്നു.
അതിന്ദ്രീയജ്ഞാനങ്ങള്‍ മനസ്സിലേക്ക് ആവാഹിച്ചെടുക്കുകയാണെന്ന് തോന്നുന്ന അവളുടെ മൌനത്തിന്റെ പുതിയ ശൈലി കടമെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.വാചാലതയുടെ മഹാഗര്ഭുങ്ങളില് നിന്നും മൌനത്തിനെ മഹാഗര്ത്തകത്തിലേക്ക് പ്രകാശവേഗത്തില്‍ പെട്ടെന്നുള്ള ഒരു കൂപ്പുകുത്തല്‍.
ആകാശം എന്റെ നെറുകയില്‍ തൊട്ടുനിന്നു.ഇരുകൈകളാല്‍ ഞാന്‍ നക്ഷത്രങ്ങളെ ലാളിച്ചു. പൂര്ണ്ണനചന്ദ്രന്റെ പള്ളയില്‍ ഇക്കിളി കൂട്ടി.കണ്ണുകള്‍ പൂട്ടുമ്പോഴും ഒരേ ദിശയിലേക്കു മാത്രം ഏകാഗ്രമായി നോക്കി നില്ക്കു മ്പോഴും മുഖങ്ങളില്ലാത്ത അദൃശ്യജീവനുകള്‍ ചെറു കുമിളകള്‍ പോലെ തത്തിക്കളിച്ചു.
ഈയടുത്ത ദിനങ്ങളിലായി മറ്റൊരത്ഭുതം കൂടി മെര്ലി്ന് എനിക്ക് സമ്മാനിച്ചു.ഒരു മതവിഭാഗക്കാരുടെ പ്രാര്ഥമനാലയങ്ങളുടെ ചിഹ്നങ്ങളായ മിനാരങ്ങള്‍ കെട്ടിയുയര്ത്തുങന്നതിനെതിരെ സമരം നയിച്ചവരുടെ മുന്നിരക്കരനായ ജോണിന്റെ തോഴി മെര്ലിെന് അതേ മതത്തെ ആശ്ലേഷിച്ചിരിക്കുന്നു.
ഒരഭിപ്രായം ആരായുകയോ ഒരു പ്രതികരണം പ്രതീക്ഷിക്കാതെയോ കേവലം ഒരു മുന്നറിയിപ്പ് പോലുമില്ലാതെ നടത്തിയ ചുവടുവെപ്പും,അവളുടെ വസ്ത്രധാരണരീതിയും ചേര്‍ത്തു വായിക്കാന്‍ ഞാന്‍ നിര്‍ബ്ന്ധിതനായി.
അന്തിവെയില്‍ പണ്ടാരമടങ്ങിയ ആകാശത്താഴ്വരകള്‍ കടന്നു ഉല്ക്കികള് പൊഴിഞ്ഞുവീണ പേരറിയാഗ്രഹങ്ങളുടെ പാര്‍ശ്വ ങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍ തേടി ..ജോണിന്റെ സാന്നിധ്യം തേടി ..,അപ്രത്യക്ഷമായ ആകാശവാഹനം തേടി …മെര്ലിണന്റെ അതിന്ദ്രീയജല്പനങ്ങളുടെ വിശ്വാസ്യതയുമായ് ശൂന്യാകാശത്തു ഞാന്‍ അലഞ്ഞു നടന്നു.
ഏതോ ബഹിരാകാശ യാത്രികര്‍ മുമ്പെങ്ങോ അതീവജാഗ്രതയോടെ ഉത്ഖനനം ചെയ്ത ബഹിരാകാശത്തിന്റെ ഉപരിതലങ്ങളിലെ വലിയ സുഷിരങ്ങളില്‍ അടയിരിക്കുന്ന ബഹിരാകാശ പറവകളെ മെര്ലിങന് സ്വപ്നം കണ്ടത് യാദൃശ്ചികം മാത്രമാണെന്ന് ഞാന്‍ അനുമാനിക്കുന്നു.
കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം എന്റെ ദൃഷ്ടികളെ തകര്ക്കാ ന് പര്യാപ്തമായിരുന്നതിനാല്‍ അവ രൂപപ്പെട്ട ഓസോണ്‍ പാളികള്ക്ക്പ്പുറ ത്തേക്ക് സഞ്ചരിക്കാന്‍ എനിക്ക് നിര്വ്വാ ഹമില്ലായിരുന്നു.
എങ്കിലും ആ പ്രകാശവര്ഷലങ്ങളുടെ ഉത്ഭവസ്ഥാനത്ത് ആകാശ യാത്രക്കിടയില്‍ അപ്രത്യക്ഷമായൊരു ആകാശവാഹനവും ഒരു സമൂഹമുണ്ടാവുമെന്നും അവരില്‍ ഒരാള്‍ ജോണായിരിക്കുമെന്നും മെര്ലിഹനെ വിശ്വസിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ എന്റെ സ്വപ്നങ്ങള്‍ക്ക് അന്തിമമായ ഒരു വിരാമം സംഭവിച്ചു.
115 total views, 2 views today
