Featured
മെല്‍ബണില്‍ പറക്കും തളികകളെ കണ്ടെത്തി!
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, പറക്കും തളികകള്‍ കണ്ടെന്ന് പറഞ്ഞു ഇപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പറക്കും തളികകളെ കണ്ടെത്തിയതാണ് പുതിയ വാര്‍ത്ത. FindingUFO എന്ന പേരിലാണ് വ്യക്തി പരമായ വിവരങ്ങള്‍ പരാമര്‍ശിക്കാത്ത ഒരാള്‍, യൂട്യൂബില്‍ പറക്കും തളികകളുടെ വീഡിയോ പോസ്റ്റ് ചെയ്തത്. നല്ല തിളക്കത്തോടെയുള്ള 3 വസ്തുക്കള്‍ തെളിഞ്ഞ ആകാശത്ത് പറക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ 1.52 മിനിറ്റ് പിന്നിടുമ്പോള്‍ അതിവേഗത്തില്‍ തിളക്കമുള്ള ഒരു വസ്തു ഭൂമിയില്‍ നിന്ന് കുതിക്കുന്നത് കാണാം.
166 total views

പറക്കുംതളികകള്‍ (Unidentified Flying Object -UFO) എന്താണെന്നതിനെ കുറിച്ച് കൃത്യമായ ഉത്തരം ശാസ്ത്രലോകത്തില്‍ നിന്ന് ഇതുവരെ കിട്ടിയിട്ടില്ല. അന്യഗ്രഹ ജീവികള്‍ ഭൂമിയെ സന്ദര്ശിക്കാനുപയോഗിക്കുന്ന വാഹനങ്ങളാണ് പറക്കും തളികകള്‍ എന്ന അതി പുരാതനമായ സങ്കല്പമാണ് ഇപ്പോഴുമുള്ളത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തന്നെ പറക്കും തളികകളെ കണ്ടെത്തിയെന്ന തരത്തിലുള്ള രേഖകള്‍ ഉണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലും പതിനഞ്ചാം നൂറ്റാണ്ടിലും ഇത്തരം തളികകളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. പല കെട്ടുക്കഥകളും പറക്കും തളികകളെ പറ്റി പ്രചരിച്ചിട്ടുണ്ടെങ്കിലും അതില്‍ ദുരൂഹതയുണര്‍ത്തുന്ന ഒരു സംഭവം ഫ്രെഡറിക്ക് എന്ന വ്യോമപരിശീലകന്റെ തിരോധനമാണ്. 1978ല്‍ ഓസ്ട്രേലിയയിലെ ഒരുഎയര്പോട്ടില് തന്റെ വിമാനത്തില്‍ പറന്നു പൊങ്ങിയ ഫ്രെഡറികിനെ പിന്നീടിതുവരെ ആരും കണ്ടിട്ടില്ല. വിമാനം ഉയര്‍ന്ന് കുറച്ചു കഴിഞ്ഞപ്പോള്‍, ഫ്രെഡറിക്ക് എയര്‍പോര്‍ട്ടിലെ കണ്ട്രോള് ടവറിലേക്ക് വിളിച്ച് തന്റെ നേര്‍ക്ക് ഒരു കൂറ്റന്‍ വിചിത്ര വാഹനം പറന്നു വരുന്നതായി പറഞ്ഞിരുന്നു. എന്നാല്‍ ഇദ്ദേഹം സൂചിപ്പിച്ച വാഹനം ആ സമയത്ത് ഭൂമിയില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയിട്ടില്ല എന്ന് കണ്ട്രോള് ടവറിലുള്ളവര്‍ക്ക് ഉറപ്പായിരുന്നു!
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, പറക്കും തളികകള്‍ കണ്ടെന്ന് പറഞ്ഞു ഇപ്പോഴും വാര്‍ത്തകള്‍ വരാറുണ്ട്. ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പറക്കും തളികകളെ കണ്ടെത്തിയതാണ് പുതിയ വാര്‍ത്ത. FindingUFO എന്ന പേരിലാണ് വ്യക്തി പരമായ വിവരങ്ങള്‍ പരാമര്‍ശിക്കാത്ത ഒരാള്‍, യൂട്യൂബില്‍ പറക്കും തളികകളുടെ വീഡിയോ പോസ്റ്റ് ചെയ്തത്. നല്ല തിളക്കത്തോടെയുള്ള 3 വസ്തുക്കള്‍ തെളിഞ്ഞ ആകാശത്ത് പറക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വീഡിയോ 1.52 മിനിറ്റ് പിന്നിടുമ്പോള്‍ അതിവേഗത്തില്‍ തിളക്കമുള്ള ഒരു വസ്തു ഭൂമിയില്‍ നിന്ന് കുതിക്കുന്നത് കാണാം.
167 total views, 1 views today