Connect with us

Auto

മെഴ്‌സിഡസിന്റെ കോഴി ഡാന്‍സ് വമ്പന്‍ ഹിറ്റ്‌ !

ഗന്നം സ്റ്റൈല്‍ ഒന്നുമല്ലെന്ന് മെഴ്സിഡസിന്റെ കോഴി ഡാന്‍സ് കണ്ടാല്‍ മനസ്സിലാകും. എന്താണീ കോഴി ഡാന്‍സ് എന്ന് കരുതി തല പുണ്ണാക്കേണ്ട. ഇറങ്ങി 4 ദിവസം തികയും മുന്‍പേ 2.2 മില്ല്യന്‍ കാഴ്ചക്കാരെയാണ് ഈ യൂട്യൂബ് വീഡിയോ നേടിയെടുത്തിരിക്കുന്നത്.

 32 total views

Published

on

9

ഗന്നം സ്റ്റൈല്‍ ഒന്നുമല്ലെന്ന് മെഴ്സിഡസിന്റെ കോഴി ഡാന്‍സ് കണ്ടാല്‍ മനസ്സിലാകും. എന്താണീ കോഴി ഡാന്‍സ് എന്ന് കരുതി തല പുണ്ണാക്കേണ്ട. ഇറങ്ങി 4 ദിവസം തികയും മുന്‍പേ 2.2 മില്ല്യന്‍ കാഴ്ചക്കാരെയാണ് ഈ യൂട്യൂബ് വീഡിയോ നേടിയെടുത്തിരിക്കുന്നത്. മാജിക് ബോഡി കണ്‍ട്രോള്‍ എന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ഉണ്ടാക്കിയത് എന്നൊക്കെ വലിയ വായില്‍ പറയാമെങ്കിലും കോഴിയെ കയ്യിലെടുത്തു പാട്ടിനനുസരിച്ച് ഇളക്കുന്നതാണ് ഈ കോഴി ഡാന്‍സ്. സംഭവം ആളുകള്‍ ഏറ്റെടുത്തതായാണ് വെബ്‌ ലോകത്തെ പുതിയ ട്രെന്‍ഡ് കണ്ടാല്‍ മനസ്സിലാവുക.

പരസ്യത്തില്‍ അഭിനയിച്ച മോഡല്‍ ഹോളിവുഡ് താരമോ ഏതെങ്കിലും ഫുട്ബോള്‍ താരമോ ഒന്നുമല്ല, മറിച്ച് വെറുമൊരു പിടക്കോഴിയാണ് ഇതിലെ താരം. മാത്രമല്ല പരസ്യത്തിലുടനീളം കോഴികളല്ലാതെ ഒരു മനുഷ്യന്‍ പോലും മുഖം കാണിക്കുന്നുമില്ല. കാര്‍ വിപണിയിലവതരിപ്പിക്കുന്ന വ്യത്യസ്തത പരസ്യത്തിലും മെഴ്‌സിഡസ് കാണിച്ചിരിക്കുന്നു.

ഒരാള്‍ ഒരു കോഴിയെ കയ്യിലെടുത്ത് ഡയാനാ റോസിന്റെ ‘അപ്‌സൈഡ് ഡൗണ്‍’ എന്ന പാട്ടിനനുസരിച്ച് പലവിധത്തില്‍ കോഴിയെ ചലിപ്പിക്കുന്നു. എന്നാല്‍ എന്തൊക്കെ കുലുക്കമുണ്ടായിട്ടും യാതൊരു അനക്കവുമില്ലാതെ കോഴി തലയുയര്‍ത്തി പിടിച്ചിരിക്കുന്നു. ഇതാണ് പരസ്യം.

ഇങ്ങനെ അനങ്ങാതെ തലയുയര്‍ത്തി പിടിച്ചിരിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് മാജിക് ബോഡി കണ്‍ട്രോള്‍ സിസ്റ്റം എന്നാണ് മെഴ്സിഡസ് നമ്മോടു ഈ പരസ്യത്തിലൂടെ പറഞ്ഞു വരുന്നത്. എല്ലാ കാറുകളിലും സസപെന്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തക്കുന്നത് റോഡിലെ കുഴിയില്‍ ചാടിക്കഴിഞ്ഞു മാത്രമാണ്. എന്നാല്‍ ഈ പുതിയ സിസ്റ്റം വഴി കാറിന് കുഴി മുന്‍കൂട്ടി തിരച്ചറിഞ്ഞ് അതിനനുസരിച്ച് സസ്‌പെന്‍ഷന്‍ ഒരുക്കാന്‍ കഴിയും എന്നാണ് മെഴ്സിഡസ് പറയുന്നത്

ഇതെങ്ങിനെ എന്നറിയേണ്ടേ? ഇതിനായി വിന്‍ഡ്ഷീല്‍ഡില്‍ ഒരു ക്യാമറ ഉണ്ട്. ഈ ക്യാമറ മുന്‍പിലുള്ള റോഡിന്റെ അവസ്ഥ മനസ്സിലാക്കി കാറിന്റെ സിസ്റ്റം കണ്‍ട്രോളിലേക്ക് വിവരങ്ങള്‍ കൈമാറുന്നു. തുടര്‍ന്ന് അനുയോജ്യമായ സസ്‌പെന്‍ഷന്‍ ഒരുക്കുന്നു. അങ്ങനെ കുലുക്കമില്ലാത്ത യാത്ര ഒരുങ്ങുന്നു. കോഴി ഡാന്‍സ് കാരണം മെഴ്സിഡസ് തങ്ങള്‍ ഉദ്ദേശിച്ചത് എന്തെന്ന് വളരെ എളുപ്പത്തില്‍ മനസ്സിലാക്കി തരുന്നു.

അല്‍പം ഗോതമ്പും അരിയും കൊടുത്താല്‍ ഉഗ്രന്‍ പരസ്യ മോഡലുകളെ കിട്ടുമെന്ന സത്യമാണ് മെഴ്സിഡസ് ഈ പരസ്യത്തിലൂടെ നമ്മോടു പറയുന്നത്.

 33 total views,  1 views today

Advertisement
Advertisement
Entertainment11 hours ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment13 hours ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education1 day ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment2 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized5 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment6 days ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

അവനിലേക്കുള്ള അവളുടെ യാത്ര, അപ്രതീക്ഷിത വഴിത്തിരിവുകളുടെ ‘തൃഷ്ണ’

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Advertisement