മെസ്സി അമ്മയ്ക്ക് വിളിച്ചു ; സഹകളിക്കാരന്‍ മെസ്സിയെ കഴിത്തിനു കുത്തി പിടിച്ചെറിഞ്ഞു – വീഡിയോ

258

messi-weligton-afp--644x362

സ്പാനിഷ് ലീഗിലെ മത്സരത്തിനിടയില്‍ മെസ്സി അമ്മയ്ക്ക് വിളിച്ചതിന് സഹകളിക്കാരന്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തെ കഴിത്തിനു കുത്തിപ്പിടിച്ചു. സ്പാനിഷ് ലീഗിലെ ബാഴ്‌സലോണ – മലാഗ മത്സരത്തിനിടെയാണ് സംഭവം. ബ്രസീലുകാരനായ വെലൈറ്റന്‍ ഒളിവേരയാണ് തന്റെ അമ്മയെ അസഭ്യം പറഞ്ഞതിന് മെസ്സിയെ കഴുത്തിന് പിടിച്ചത്.

ഒരു ഘട്ടത്തില്‍ ഗോളിലേക്ക് ഒറ്റക്കു മുന്നേറിയ മെസ്സിയില്‍ നിന്ന് വെലൈറ്റന്‍ പോസ്റ്റിനു മുന്നില്‍വെച്ച് പന്ത് തട്ടിയകറ്റുകയും വീണുകിടന്ന മെസ്സിയുടെ കാലില്‍ അറിയാതെയെന്നവണ്ണം ചവിട്ടുകയും ചെയ്തു. കാലില്‍ ചവിട്ടിയ ശേഷം ഭാവഭേദമില്ലാതെ വെലൈറ്റന്‍ നടന്നുപോയപ്പോള്‍ മെസ്സി പ്രതികരിച്ചത് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റത്തിനിടയാക്കി. ഇതിനു ശേഷമാണ് ബോക്‌സില്‍വെച്ച് വെലൈറ്റന്‍ മെസ്സിയെ കവിളിനു പിടിച്ചു വീഴ്ത്തിയത്.

‘കളിയില്‍ പ്രതിരോധിക്കുക എന്നതാണ് എന്റെ ചുമതല. പ്രതിരോധത്തിനിടെ ഞാന്‍ അറിയാതെ അയാളുടെ (മെസ്സി) മുഖത്തു തട്ടി. അത് മനപ്പൂര്‍വമായിരുന്നില്ല. അപ്പോഴയാള്‍ തുറിച്ചുനോക്കുകയും ‘………യുടെ മകന്‍’ എന്ന് വിളിക്കുകയും ചെയ്തു. അപ്പോഴാണ് ഞാനയാളുടെ മുഖത്ത് പിടിച്ചത്. ഇത്തരം കാര്യങ്ങളെല്ലാം കളിക്കളത്തില്‍ സംഭവിക്കുന്നതാണ്’ ഒരു സ്പാനിഷ് മാധ്യമത്തോട് 35കാരന്‍ പറഞ്ഞു. മാധ്യമങ്ങളുടെ വിമര്‍ശനം താന്‍ കാര്യമാക്കുന്നില്ലെന്നും താരം പറഞ്ഞു.

Advertisements