മെസ്സി മുണ്ട് ഉടുത്ത് കേരളം മൊത്തം നടന്നു കണ്ടു..!!!

336

10478946_10152520592087999_6584649855661067503_n

ലോകകപ്പ് ഫുട്‌ബോള്‍ പൂരം അവസാനിച്ചിട്ടു ദിവസങ്ങള്‍ പിന്നിടുന്നെയുള്ളു. ലോകം മുഴുവന്‍ ഒരു ആഘോഷമാക്കി മാറ്റിയ ഈ ലോകക്കപ്പ് നമ്മള്‍ മലയാളികളും ശരിക്കും ആഘോഷിച്ചു. ബ്രസീലിനു മുതല്‍ ഹോണ്ടുറാസിനു വരെ ഇവിടെ ഫാന്‍സ് ഉണ്ടായി. ഈ ഫാന്‍സുകള്‍ മെസ്സിയെയും നെയ്മറേയും ഒക്കെ പല കൊലങ്ങളിലാക്കി എടുത്തു, ആ കോലങ്ങള്‍ ഒന്ന് കണ്ടു നോക്ക്…

മുണ്ട് എന്ത് എന്നുപ്പോലും അറിയാത്ത മെസ്സിയെ ഇവര്‍ നല്ല ബെസ്റ്റ് ‘മുണ്ടാനാക്കി’ മാറ്റി. മുണ്ട് മടക്കി കുത്തിയും അഴിച്ചിട്ടും ഒക്കെ മെസ്സി കേരളത്തിന്റെ തെരുവുകളില്‍ നെഞ്ചു വിരിച്ചു നിന്നു. ലാലേട്ടനെ വരെ തോല്‍പ്പിക്കുന്ന സ്‌റ്റൈല്‍ മെസ്സിക്ക് ഈ ഫാന്‍സുകാര്‍ ഉണ്ടാക്കി കൊടുത്തു. നെയ്മറേയും വെറുതെ വിട്ടില്ല, അദ്ദേഹത്തെയും ഇവര്‍ മുണ്ടുടുപ്പിച്ചു. നെയ്മര്‍ കേരളത്തില്‍ അധികം മുണ്ട് ഉടുത്ത് നടന്നിലെങ്കിലും മെസ്സി കേരളം മൊത്തം ഈ മുണ്ടും ഉടുത്ത് നടന്നും ഇരുന്നും കിടന്നും ഒക്കെ കണ്ടു..!!!

എവിടെ ചെന്നാലും മെസ്സിമയം..!!! മെസ്സി ഇല്ലാത്തിടത്ത് ഒരു മെസ്സി ടി ഷര്‍ട്ട് എങ്കിലും കാണും, ഈശ്വര, മെസ്സി എങ്ങാനും ഇന്ത്യയില്‍ ജനിച്ചിരുനെങ്കില്‍ സച്ചിന് വീട്ടില്‍ ഇരിക്കേണ്ട അവസ്ഥ വന്നേനെ..പിന്നെ എന്ത് സച്ചിന്‍ ??? ഏത് ദൈവം ???

 

Advertisements