മേഖ്നക്ക് മുഖ്യമന്ത്രിയുടെ വക തിരിച്ചടി…

    138

    oommen-chandy-meghna-vincent

     

    സീരിയല്‍ താരം മേഘ്‌നാ വിന്‍സെന്റിന് മുഖ്യമന്ത്രിയുടെ തക്കതായ മറുപടി. “തനിക്ക് കേരളത്തിലെ റോഡുകളില്‍കൂടി യാത്ര ചെയ്യുമ്പോള്‍ വാഹനത്തില്‍ ഇരുന്നു മേക്കപ്പ് ചെയ്യാന്‍ കഴിയുന്നില്ല” എന്നായിരുന്നു മേഖ്നയുടെ വിമര്‍ശനം. ബി.ജെ.പി. യുടെ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു മേഖ്ന.

    “സിനിമാ താരങ്ങള്‍ സ്റ്റുഡിയോയില്‍ ഇരുന്ന് മേക്കപ്പ് ചെയ്താല്‍ മതി”എന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചടി. ഇതിനിടയില്‍ മണ്ഡലത്തിലെ കുഴിയുള്ള റോഡുകളില്‍കൂടി  മുഖ്യമന്ത്രി പ്രചരണത്തിന് ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഈ സംഭവത്തിന്‌ എതിരെ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.