മേജര്‍ രവിക്ക് ചുട്ട മറുപടിയുമായി ഫേസ്ബുക്കില്‍ യുവാവ്; ഇനിയൊരിക്കലും അദ്ദേഹത്തിന്റെ സിനിമകള്‍ കാണില്ലെന്ന് !

249

997075_742501959137215_4743112701597678730_n

ഹിന്ദുത്വ വികാരം ഉള്‍ക്കൊണ്ടാണ് താന്‍ 5 സിനിമകള്‍ എടുത്തതെന്നും ഇനിയും അങ്ങിനെയേ എടുക്കുകയുള്ളൂ എന്നും പറഞ്ഞു കൊണ്ട് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോകഹിന്ദു കോണ്‍ഗ്രസിന്റെ രണ്ടാം ദിവസം നടന്ന ഹിന്ദുമാധ്യമ സമ്മേളനത്തില്‍ വെടി പൊട്ടിച്ച മേജര്‍ രവിക്ക് ചുട്ട മറുപടിയുമായി യുവാവ് ഫേസ്ബുക്കിലൂടെ രംഗത്ത് വന്നത് വൈറലായി മാറുന്നു.

റിപ്പോര്‍ട്ടര്‍ ചാനലില്‍ സിറ്റിസണ്‍ റിപ്പോര്‍ട്ടര്‍ ആയി രംഗത്ത് വന്ന നിധീഷ് വൃന്ദാവനം എന്ന യുവാവാണ് ഇനി ഒരിക്കലും സ്വയം പ്രഖാപിത രാജ്യ സ്‌നേഹിയായ മേജര്‍ രവിയുടെ സിനിമ കാണുകയോ പ്രചരിപ്പിക്കുകയോ പിന്തുണക്കുകയോയില്ലെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നു പ്രഖ്യാപിച്ചത്. തന്നെ ഞാന്‍ വെറുക്കുന്നു, നിങ്ങളെ പോലുള്ളവരാണ് ഇന്ത്യന്‍ ആര്‍മിയുടെ ശാപമെന്നും രവിക്കെതിരെ നിധീഷ് ആഞ്ഞടിക്കുന്നു.

രാജ്യ സേഹം എന്നാല്‍ ഹിന്ദുക്കളെ മാത്രം പ്രീണിപ്പിക്കല്‍ അല്ലെന്നും എല്ലാ ഇന്ത്യാക്കാരേയും ഒരേ പോലെ കാണാനും ഇന്ത്യയിലെ സെക്യുലറിസം കാത്തു സുക്ഷിക്കാനും ഒപ്പം ഇന്ത്യ എന്ന രാജ്യത്തെ എല്ലാ ജനങ്ങളെയും സ്വന്തം സഹോദരി സഹോദരന്മാരായി കാണാനുമാണ്, അല്ലാതെ അതിനുള്ളില്‍ വേര്‍തിരുവ് ഉണ്ടാക്കുന്നതല്ല രാജ്യ സ്‌നേഹമെന്ന് മനസ്സിലാക്കിയാല്‍ നല്ലതെന്നു രവിക്ക് നിധീഷ് താക്കീത് നല്‍കുന്നു

താങ്കള്‍ എല്ലാം ഇന്ത്യന്‍ ആര്‍മിയില്‍ നിന്നും പോയത് ഭാഗ്യമെന്നും ഒപ്പം താങ്കള്‍ ഇതുംകൂടി പറഞ്ഞു പഠിക്കുന്നത് നല്ലതായിരിക്കുമെന്നും പറഞ്ഞുകൊണ്ട് പട്ടാളക്കാരനായിരുന്ന താങ്കള്‍ ഇത് ഒരു വട്ടമെങ്കിലും നേരെ ചൊവേ വായിച്ചിരുനെങ്കില്‍ ഈ വാക്ക് പറയില്ലായിരുന്നെന്ന് പറഞ്ഞുകൊണ്ട് ഇന്ത്യയുടെ പ്രതിജ്ഞ എഴുതി നിധീഷ് തന്റെ വിപ്ലവ കുറിപ്പ് അവസാനിപ്പിക്കുന്നു.

നിധീഷിന്റെ വിപ്ലവ കുറിപ്പ് ഇവിടെ കാണാം

997075 742501959137215 4743112701597678730 n