ഫോര്‍മാല്‍ഡിഹൈഡ് എന്ന രാസവസ്തു മനുഷ്യ ശരീരത്തില്‍ കാന്‍സര്‍ രോഗബാധയ്ക്ക് കാരണമാകുന്നു എന്ന സത്യം നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ? ഇതേ ഫോര്‍മാല്‍ഡിഹൈഡ് നിങ്ങള്‍ ദിനേന ഉപയോഗിക്കുന്നു എന്ന സത്യവും നിങ്ങളില്‍ എത്ര പേര്‍ക്കറിയാം ? നെയില്‍ പോളിഷിലും ഹെയര്‍ ജെല്ലിലും ഷാമ്പൂകളിലും ലോഷനുകളിലും ഇതേ ഫോര്‍മാല്‍ഡിഹൈഡ് ധാരാളമായി ഉപയോഗിക്കാറുണ്ട്.
അത് പോലെ തന്നെ ട്രൈക്ലോസാന് എന്ന വസ്തു മനുഷ്യ ശരീരത്തിലെ ഹോര്‍മോണ്‍ വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്ന സത്യം ആര്‍ക്കൊക്കെ അറിയാം? ഇതേ ട്രൈക്ലോസാന് ആണ് സോപ്പുകളിലും ഡിയോഡറന്റുകളിലും ടൂത്ത്പേസ്റ്റിലും ഉപയോഗിക്കുന്നത് എന്നതും ആര്‍ക്കൊക്കെ അറിയാം ?