Mercedes-Benz-CLA-Class-Edition-1-front-three-quarter

മേഴ്‌സിഡസ് ബെന്‍സിന്‍റെ ഏറ്റവും വിലകുറഞ്ഞ സെഡാന്‍ ഇന്ന്  അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 27 മുതല്‍  30 ലക്ഷംവരെ വില  പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുറത്തു വന്ന ഡല്‍ഹിയിലെ വില 31.5 ലക്ഷം രൂപയാണ്.

135 ബി എച്ച് പി ശേഷിയുള്ള 2.2 ലിറ്റര്‍ ഡീസല്‍, 181 ബിഎച്ച്പി ശേഷിയുള്ള 2.0 ടര്‍ബോ പെട്രോള്‍ വേരിയന്റുകളിലാണ് പുറത്തിറങ്ങിയത്. ഏഴ് സ്പീഡ് ഡ്വുവല്‍ ക്‌ളച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്.

നീളമുള്ള ബോണറ്റും കൂപ്പെ മോഡല്‍ റൂഫ് ലൈനും ചെറിയ എക്സ്റ്റന്‍ഷന്‍ പോലെ തോന്നിക്കുന്ന ബൂട്ടുമൊക്കെയായി ആകര്‍ഷകത്വം തോന്നിക്കുന്ന വാഹനമാണിത്. ഇന്ത്യയിലെ റോഡുകള്‍ക്ക് ഏറ്റവും അനുയോജ്യമായ എം എഫ് എ( മോഡുലര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് ആര്‍കിടെക്ട് ) പ്‌ളാറ്റ്‌ഫോമിലാണ് എത്തുന്നത്.

സ്റൈലിംഗ് കൊണ്ട് ആരെയും പിന്നിലാക്കുന്ന ഈ വാഹനത്തിനു വിപണി പിടിച്ചെടുക്കാന്‍ അധികം സമയം ആവശ്യമില്ല എന്ന് തന്നെ പറയാം .

മോഡലിന്റെ ഡല്‍ഹി എക്സ് ഷോറൂം വില

സി എല്‍ എ 200 സി ഡി ഐ സ്റ്റൈല്‍  – 31.5 ലക്ഷം രൂപ
സി എല്‍ എ 200 സി ഡി ഐ സ്പോര്‍ട്ട് – 35.9  ലക്ഷം രൂപ
സി എല്‍ എ 200  പെട്രോള്‍ സ്പോര്‍ട്ട് –  35.0  ലക്ഷം രൂപ

പുതിയ സി എല്‍ എ ക്ലാസ്സിന്റെ ഒട്ടോകാര്‍ ഇന്ത്യ പുറത്തിറക്കിയ വീഡിയോ റിവ്യു കാണാം ..

You May Also Like

100 വര്‍ഷം ആസ്റ്റന്‍ മാര്‍ട്ടിന്‍ ആഘോഷിച്ചത് 1,000 അടി ഉയരത്തില്‍ കാറെത്തിച്ച്

ബ്രിട്ടീഷ്‌ ഓട്ടോ നിര്‍മ്മാതാക്കളായ ആസ്റ്റന്‍ മാര്‍ട്ടിന്‍ തങ്ങളുടെ 100 വര്‍ഷത്തെ പ്രയാണം ആഘോഷിച്ചത് 1,000 അടി ഉയരത്തില്‍ ഹെലിക്കോപ്റ്റര്‍ വഴി കാറെത്തിച്ച്. 1913 ജനുവരി 15 നായിരുന്നു ആസ്റ്റന്‍ മാര്‍ട്ടിന്റെ ജനനം. തങ്ങളുടെ ടോപ്‌ ഫെസ്റ്റിവല്‍ ഒരു ടോപ്‌ സിറ്റിയില്‍ ടോപ്‌ പോയിന്റില്‍ നിന്ന് തന്നെ വേണം എന്നത് ആസ്റ്റന്‍ മാര്‍ട്ടിന്‍ ടീമിന്റെ ആഗ്രഹമായിരുന്നു. അതനനുസരിച്ചാണ് ദുബായിലെ ബുര്‍ജ്‌ അല്‍ അറബ ഹോട്ടല്‍ തന്നെ അവര്‍ തെരഞ്ഞെടുത്തത്. ആസ്റ്റന്‍ മാര്‍ട്ടിന്‍ വാങ്ക്വിഷ് മോഡലാണ് അവര്‍ 1,000 അടി മുകളിലെത്തിച്ചത്.

എയര്‍ബ്രഷില്ലാതെ എങ്ങിനെ കാറില്‍ സ്പ്രേ പെയിന്റ് ചെയ്യാം?

നമ്മുടെ കാറിലോ മറ്റോ വല്ല സ്ക്രാച്ചും ഉണ്ടായാല്‍ നമ്മള്‍ ഉടനെ വല്ല വര്‍ക്ക്‌ഷോപ്പിലോ മറ്റോ പോയി അവിടെ സ്പ്രേ പെയിന്റ് ചെയ്യുവാന്‍ ആണ് ശ്രമിക്കുക. എന്നാല്‍ സ്പ്രേ പെയിന്റ് ചെയ്യുന്ന എയര്‍ബ്രഷ് ഒന്നുമില്ലാതെ നമുക്ക് തന്നെ വളരെ സിമ്പിള്‍ ആയി ഈ കാര്യം നടത്താം. ഊതി പെയിന്റ് അടിക്കുക എന്ന് കേട്ടിട്ടുണ്ടോ? അത് ഇതാണ്.

ഏതു കാറില്‍ കീ വെച്ച് മറന്നാലും വോള്‍വോയില്‍ വെച്ച് മറക്കരുത് [വീഡിയോ]

നമ്മളില്‍ പലര്‍ക്കും പറ്റുന്ന ഒരു സീരിയസ് അമളിയാണ് കാറിനുള്ളില്‍ കീ വെച്ച് മറന്ന് കാര്‍ ലോക്ക് ചെയ്യുക എന്നത്. ഏതെങ്കിലും വിദൂര സ്ഥലങ്ങളില്‍ ആണ് നമ്മള്‍ എങ്കില്‍ പെട്ടത് തന്നെ. എന്നാലും കാറിന്റെ സൈഡ് ഗ്ലാസ്‌ പൊളിച്ച് കീയെടുക്കാം എന്നൊരു ഓപ്ഷന്‍ എല്ലാവരുടെയും മുന്നില്‍ കാണും. അതിത്തിരി പുളിക്കും എന്നാണ് വോള്‍വോ നമ്മോട് പറയുന്നത്.

പെട്രോള്‍ വേണോ അതോ ഡീസല്‍ ?

ഇന്നിറങ്ങുന്ന മിക്കവാറും എല്ലാ വാഹനങ്ങള്‍ക്കും പെട്രോള്‍ ഡീസല്‍ മോഡലുകള്‍ തമ്മില്‍ ഏതാണ്ട് ഒരു ലക്ഷം രൂപയുടെ അന്തരം ഉണ്ട്. ഈയൊരു വസ്തുത കണക്കിലെടുത്താല്‍, ഡീസല്‍ വാഹനം വാങ്ങുന്നതില്‍ ലാഭമുണ്ടോ?