മേഴ്‌സിഡസ് ബെന്‍സ് സി എല്‍ എ ക്ലാസ്സ്‌ സെഡാന് വില 31.5 ലക്ഷം : വീഡിയോ റിവ്യൂ

0
195

Mercedes-Benz-CLA-Class-Edition-1-front-three-quarter

മേഴ്‌സിഡസ് ബെന്‍സിന്‍റെ ഏറ്റവും വിലകുറഞ്ഞ സെഡാന്‍ ഇന്ന്  അവതരിപ്പിക്കുമെന്ന് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 27 മുതല്‍  30 ലക്ഷംവരെ വില  പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുറത്തു വന്ന ഡല്‍ഹിയിലെ വില 31.5 ലക്ഷം രൂപയാണ്.

135 ബി എച്ച് പി ശേഷിയുള്ള 2.2 ലിറ്റര്‍ ഡീസല്‍, 181 ബിഎച്ച്പി ശേഷിയുള്ള 2.0 ടര്‍ബോ പെട്രോള്‍ വേരിയന്റുകളിലാണ് പുറത്തിറങ്ങിയത്. ഏഴ് സ്പീഡ് ഡ്വുവല്‍ ക്‌ളച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇതിലുള്ളത്.

നീളമുള്ള ബോണറ്റും കൂപ്പെ മോഡല്‍ റൂഫ് ലൈനും ചെറിയ എക്സ്റ്റന്‍ഷന്‍ പോലെ തോന്നിക്കുന്ന ബൂട്ടുമൊക്കെയായി ആകര്‍ഷകത്വം തോന്നിക്കുന്ന വാഹനമാണിത്. ഇന്ത്യയിലെ റോഡുകള്‍ക്ക് ഏറ്റവും അനുയോജ്യമായ എം എഫ് എ( മോഡുലര്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് ആര്‍കിടെക്ട് ) പ്‌ളാറ്റ്‌ഫോമിലാണ് എത്തുന്നത്.

സ്റൈലിംഗ് കൊണ്ട് ആരെയും പിന്നിലാക്കുന്ന ഈ വാഹനത്തിനു വിപണി പിടിച്ചെടുക്കാന്‍ അധികം സമയം ആവശ്യമില്ല എന്ന് തന്നെ പറയാം .

മോഡലിന്റെ ഡല്‍ഹി എക്സ് ഷോറൂം വില

സി എല്‍ എ 200 സി ഡി ഐ സ്റ്റൈല്‍  – 31.5 ലക്ഷം രൂപ
സി എല്‍ എ 200 സി ഡി ഐ സ്പോര്‍ട്ട് – 35.9  ലക്ഷം രൂപ
സി എല്‍ എ 200  പെട്രോള്‍ സ്പോര്‍ട്ട് –  35.0  ലക്ഷം രൂപ

പുതിയ സി എല്‍ എ ക്ലാസ്സിന്റെ ഒട്ടോകാര്‍ ഇന്ത്യ പുറത്തിറക്കിയ വീഡിയോ റിവ്യു കാണാം ..

Advertisements