പുരസ്കാരങ്ങളുടെയും വിവാദങ്ങളുടെയും കളിത്തോഴനായിരുന്ന പോപ് സംഗീത ചക്രവര്‍ത്തി മൈക്കിള്‍ ജാക്സന് ആരാധകരോടും ഈ ലോകത്തോടും എന്നേയ്ക്കുമായി വിട പറഞ്ഞിട്ട് ഇന്ന് 6 വര്‍ഷങ്ങള്‍. എന്നാല്‍, പ്രിയപ്പെട്ട എം.ജെ., താങ്കളുടെ ശരീരം ഇനി ഈ ലോകത്ത് ഉണ്ടാവില്ലായിരിക്കാം. താങ്കളുടെ സംഗീതം എന്നും ഞങ്ങളുടെ സിരകളിലും ചിന്തകളിലും ഹൃദയങ്ങളിലും ഉണ്ടായിരിക്കും എന്നേ ഒരു ആരാധകന് എന്ന നിലയില്‍ എനിക്ക് പറയുവാനുള്ളൂ.
മൈക്കിള്‍ ജാക്സന് ഈണം നല്കി, പാടി, അഭിനയിച്ച് അനശ്വരമാക്കിയ സൃഷ്ടികളില്‍ ഏറ്റവും മികച്ച അഞ്ച് തിരഞ്ഞെടുക്കുക എന്നത് തന്നെ വളരെ ശ്രമകരമായ ഒരു ജോലിയാണ്. എങ്കിലും ഏറ്റവുമധികം ജനപ്രീതി നേടിയ അഞ്ച് മൈക്കിള്‍ ജാക്സന് പാട്ടുകള്‍ നിങ്ങള്‍ക്ക് വേണ്ടി ഇവിടെ പങ്കുവെയ്ക്കുന്നു.
ബീറ്റ് ഇറ്റ്
ബില്ലി ജീന്‍
ബ്ലാക്ക് ഓര് വൈറ്റ്
മാന്‍ ഇന്‍ ദി മിറര്‍
ത്രില്ലര്‍