മൈക്രോസോഫ്റ്റിനും ഗൂഗിളിനും വെല്ലുവിളി ഉയര്‍ത്തി ചൈനയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം..

232

China-Windows-8

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ മാക് ഒഎസ് എക്‌സ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ചൈന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിക്കുന്നു. ഷിന്‍ഹ്വ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആദ്യം ഡെസ്‌ക് ടോപ്പിലേക്കും ക്രമേണ മൊബൈലുകളിലേക്കും എത്തിക്കാനുദ്ദേശിച്ച് ചൈന രൂപപ്പെടുത്തുന്ന ഒ.എസ് 2014 ഒക്ടോബറോടെ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒ.എസ് രൂപപ്പെടുത്താന്‍ നിയോഗിച്ച ചൈനീസ് എഞ്ചിനിയറിങ് അക്കാദമിയുടെ തലവന്‍ നി ഗ്വനാന്‍ ആണ് ചൈനയുടെ ഒ.എസ് ഒക്ടോബറില്‍ എത്തുമെന്നറിയിച്ചിരിക്കുന്നത്.

നിലവില്‍ ചില ചൈനീസ് ഒഎസുകളുണ്ടെങ്കിലും അവയ്ക്ക് അത്ര സ്വാധീനമില്ല. പുതിയ ഒഎസിന്റെ സഹായത്തോടെ, രണ്ടുവര്‍ഷത്തിനകം വിദേശ ഡെസ്‌ക്‌ടോപ്പ് ഒഎസുകളുടെ ഉപയോഗം രാജ്യത്ത് പരിമിതപ്പെടുത്താന്‍ കഴിയുമെന്ന് നി പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നുവര്‍ഷത്തിനകം മൊബൈല്‍ ഒഎസ് രംഗത്തും മാറ്റംവരുത്താനാകും.