Featured
മൈക്രോസോഫ്റ്റ് സ്നാപ്ഡീലില് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നു
ഇന്ത്യയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ആമസോണിന് ശേഷം സ്നാപ്ഡീലുമായും കൂട്ടുകൂടി മൈക്രോസോഫ്റ്റ്.
86 total views, 1 views today

ഐ.റ്റി. ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യന്‍ ഓണ്‍ലൈന്‍ കമ്പനിയായ സ്നാപ്ഡീലിലൂടെ പുതിയ വില്‍പ്പനസാധ്യതകള്‍ അന്വേഷിക്കുന്നു. മൈക്രോസോഫ്റ്റിന്റെ വിവിധ ബ്രാന്‍ഡുകളിലെ ഉല്പന്നങ്ങള് ഇനി സ്നാപ്ഡീലിലൂടെ വാങ്ങുവാന്‍ സാധിക്കും. മൈക്രോസോഫ്റ്റിന്റെ ഗെയ്മിംഗ് കണ്‍സോളുകള്‍ ആയ എക്സ്ബോക്സ് വണ്‍, എക്സ്ബോക്സ് 360 എന്നിവയുടെ വില്‍പ്പനയ്ക്ക് നേരത്തെ തന്നെ ആമസോണുമായി സഹകരണം ഉള്ളതിനാല്‍ അവ രണ്ടും സ്നാപ്പ്ഡീലില്‍ ലഭ്യമാവുകയില്ല.
microsoft.snapdeal.com എന്ന പേജില്‍ ആണ് ഈ സേവനം ലഭ്യമാകുന്നത്. മൈക്രോസോഫ്റ്റിന്റെ ഫോണുകള്‍, ടാബുകള്‍, പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, സോഫ്റ്റ്വെയറുകള് എന്നിങ്ങനെ വിവിധ ഉല്പന്നങ്ങള് ഈ സൈറ്റില്‍ ലഭ്യമാണ്. ഇതിനുമുന്‍പ് ആമസോണുമായി സഹകരിച്ചും മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചിരുന്നു. ആദ്യം മൈക്രോസോഫ്റ്റിന്റെ പാര്‍ട്ട്നര്‍മാരുടെ സൈറ്റുകളില്‍ കൂടി മാത്രമേ മൈക്രോസോഫ്റ്റ് ഉല്പന്നങ്ങള് ലഭ്യമായിരുന്നുള്ളൂ. ഇന്ത്യന്‍ വിപണിയില്‍ മത്സരം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉല്പന്നങ്ങള് വിട്ടഴിക്കുവാനും പുതിയ വിപണനമേഖലകള്‍ കണ്ടെത്തുവാനും മൈക്രോസോഫ്റ്റ് കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് സാരം.
87 total views, 2 views today