Smart Phone
മൈക്രോമാക്സ് കാന്‍വാസ് നൈട്രോ
ഒരു സ്മാര്‍ട്ട് ഫോണിനായി 12000 രൂപ മുടക്കാന്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നാണ് മൈക്രോമാക്സ് കാന്‍വാസ് നൈട്രോ.
147 total views

ഒരു സ്മാര്‍ട്ട് ഫോണിനായി 12000 രൂപ മുടക്കാന്‍ തയ്യാറുണ്ടെങ്കില്‍ അവര്‍ക്ക് വാങ്ങാവുന്ന ഏറ്റവും മികച്ച ഫോണുകളില്‍ ഒന്നാണ് മൈക്രോമാക്സ് കാന്‍വാസ് നൈട്രോ.
720 x 1280 പിക്സല്‍ റെസലൂഷന്‍ ഉള്ള 5 ഇഞ്ച് IPS ഡിസ്പ്ലേ തന്നെയാണ് ഈ ഫോണിന്റെ പ്രധാന ആകര്‍ഷണം. മാത്രമല്ല ലെതെര്‍ പോലെയുള്ള ബാക്ക് കവര്‍ ഫോണിനു ഒരു പ്രീമിയം ലുക്ക് നല്‍കുന്നുണ്ട്. LED ഫ്ലാഷ് ഉള്ള 13 മെഗാ പിക്സല്‍ ഓട്ടോ ഫോക്കസ് മെയിന്‍ ക്യാമറയില്‍ ഉപയോഗിച്ചിരിക്കുന്നത് സോണിയുടെ IMX 135 CMOS Sensor ആണ്. കൂടുതല്‍ മിഴിവുള്ള ചിത്രങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. സെല്‍ഫി ഒട്ടും മോശം ആകാതിരിക്കാന്‍ വേണ്ടി 5 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്.
മിക്കവാറും എല്ലാ മൈക്രോമാക്സ് ഫോണുകളേയും പോലെ ഇതും ഡ്യുവല്‍ സിം 3G ഫോണ്‍ ആണ്. ആന്‍ഡ്രോയിഡ് 4.4.2 കിറ്റ് കാറ്റ് വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിനു കരുത്തു പകരുന്നത് 1.7 ജിഗ ഹെര്‍ട്സ് ഒക്ട കോര്‍ പ്രോസസ്സര്‍ ആണ്. റാം 2 GB ആണ്. 8 GB ഇന്റെര്ണല് മെമ്മറി, മെമ്മറി കാര്‍ഡ് ഉപയോഗിച്ച് അത് 32 GB വരെ വര്‍ധിപ്പിക്കാനും സാധിക്കും. 2500 mAh ബാറ്ററി ഉപയോഗിക്കുന്നതിനാല്‍ പെട്ടെന്ന് തന്നെ ബാറ്ററി തീര്‍ന്നു പോകും എന്ന് പേടിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി സൈറ്റ് സന്ദര്‍ശിക്കാം..
148 total views, 1 views today