Share The Article

face-book-1

ഫേസ്ബുക്ക് ആ കടുപ്പമേറിയ തീരുമാനം എടുത്ത് കഴിഞ്ഞു. ഇനി മുതല്‍ മൈക്രോസോഫ്റ്റിന്റെ ബിംഗ് സെര്‍ച്ച് എന്‍ജിന്റെ റിസള്‍ട്ടുകള്‍ ഫേസ്ബുക്കില്‍ ഉണ്ടാവില്ല.!

വെബ് സെര്‍ച്ച് ടെക്‌നോളജിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുന്നതിന്റെ ഭാഗമായി ഫേസ്ബുക്ക് സെര്‍ച്ച് ഓഫറിംഗുകള്‍ പരിഷ്‌കരിക്കുകയും പുതിയൊരു സെര്‍ച്ചിംഗ് ടൂള്‍ അവതരിപ്പിക്കുകയും ചെയ്ത ശേഷം ബിംഗിനെ മൊത്തത്തില്‍ ഒഴിവാക്കാന്‍ എഫ്ബി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ ഒരു കാര്യം സെര്‍ച്ച് ചെയ്താല്‍ ബിംഗില്‍ നിന്നുളള ലിങ്കുകള്‍ കൂടി അതില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. പുതിയ പരിഷ്‌കാരപ്രകാരം അതില്ലാതാക്കും.

ഓരോ ദിവസവും ഫേസ്ബുക്കില്‍ ഒരു ബില്യണ്‍ സെര്‍ച്ച് സംബന്ധമായ അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും അതിനനുസൃതമായ മാറ്റങ്ങള്‍ ഫേസ്ബുക്കില്‍ വരുത്തേണ്ട കാലമായെന്നും സുക്കര്‍ബര്‍ഗ് ജൂലൈയില്‍ വെളിപ്പെടുത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഇപ്പോള്‍ എഫ്ബിയില്‍ ഉണ്ടായിരിക്കുന്നത്.