മൈക്രോസോഫ്റ്റിന്റെ രഹസ്യം ഗൂഗിള്‍ പുറത്തുവിട്ടു : ഗൂഗിള്‍-മൈക്രോസോഫ്റ്റ്‌ വാക്പോര്‍.!

143

1022_Microsoft-798x310

മൈക്രോസോഫ്റ്റ്‌ വിന്‍ഡോസ്‌8.1 ണില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട ഒരു ഗുരുതരമായ “ബഗ്” ഗൂഗിള്‍ പുറത്തു വിട്ടതില്‍ മൈക്രോസോഫ്റ്റിനു കടുത്ത അതൃപ്തി.

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഈ ബഗ് മൈക്രോസോഫ്റ്റ്‌ ക്ലിയര്‍ ചെയ്യാന്‍ ഇരിക്കെയാണ് കഴിഞ്ഞ ദിവസം ഗൂഗിള്‍ ബഗ് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഇതിനു ഗൂഗിള്‍ നല്‍കുന്ന വിശദീകാരണം ഇങ്ങനെയാണ്. “ഞങ്ങളുടെ പ്രോജക്റ്റ് സീറോ എന്ന പദ്ധതി പ്രകാരം, ഒരു ബഗ് എവിടെയെങ്കിലും റിപ്പോര്‍ട്ട്‌ ചെയ്യാപെട്ടാല്‍ 90 ദിവസത്തിനകം അതു പരസ്യപ്പെടുത്തണമെന്നാണ്”. പക്ഷെ ഈ നിയമത്തില്‍ നിന്നും അല്‍പ്പം വിട്ടു ചിന്തിക്കാന്‍ മൈക്രോസോഫ്റ്റ് ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു അതിന്റെ ഭാഗമായി ഈ വിവരം രഹസ്യമായി വയ്ക്കാനും ഉടനടി ബഗ് ക്ലിയര്‍ ചെയ്യാനുമുള്ള നടപടി മൈക്രോസോഫ്റ്റ് ആരംഭിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 13നാണ് ഈ ബഗ് ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപെടുന്നത്.

ഈ വിഷയത്തില്‍ മൈക്രോസോഫ്റ്റ്‌ – ഗൂഗിള്‍ പോര്‍ തുടങ്ങി കഴിഞ്ഞു. ഇന്റര്‍നെറ്റ്‌ ലോകത്തെ പ്രമുഖര്‍ പരസ്പരം ചെളി വാരിഎറിയുന്ന കാഴ്ചകള്‍ പകര്‍ത്താന്‍ മാധ്യമങ്ങളും തയ്യാറായി കഴിഞ്ഞു.