മൈക്രോസോഫ്റ്റ്ന്‍റെ പുതിയ സ്മാര്‍ട്ട് ഫോണ്‍ യുനൈറ്റഡ് 3 വിപണിയില്‍

0
208

micro
മൈക്രോസോഫ്റ്റിന്റെ യുണൈറ്റ് 3 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ള ഈ ഫോണിന് 6999 രൂപയാണ് വില. പത്ത് ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യുമെന്നതാണ് യുണൈറ്റ് 3യുടെ ഏറ്റവും വലിയ പ്രത്യേകത. 4.5 അഞ്ച് ഡിസപ്ലേ സ്‌ക്രീനാണ് ഈ ഡ്യുവല്‍ സിം ഫോണിനുള്ളത്. 1.3 ജിഗാ ഹെട്‌സ് ക്വോഡ് കോര്‍ പ്രൊസസര്‍, ഒരു ജിബി റാം, എട്ട് ജിബി ഇന്റേണല്‍ മെമ്മറി എന്നിവയ്ക്ക് പുറമേ എല്‍ഇഡി ഫ്‌ളാഷോടു കൂടി എട്ട് മെഗാ പിക്‌സല്‍ ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും മുന്നില്‍ രണ്ട് മെഗാ പിക്‌സല്‍ ക്യാമറയും ഈ ഫോണിന്റെ മികവുകളാണ്.

Advertisements