മൈക് ഓണായിരിക്കുമ്പോള്‍ പണത്തെ കുറിച്ച് സംസാരിക്കുന്നോ വിഡ്ഢീ എന്ന് രാംദേവ് !

167

01

മൈക് ഓണ്‍ ആയിരിക്കുന്ന അവസരത്തില്‍ ബിജെപി നേതാവും രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയുമായ മഹന്ത് ചന്ദ് നാഥും ബാബ രാംദേവും പണമിടപാട് ചര്‍ച്ച ചെയുന്നത് ക്യാമറയില്‍ പതിഞ്ഞു. ഇരുവരും പങ്കെടുത്ത ഒരു വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സംഭവം.

എവിടെ നിന്നോ പണം ലഭിക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് മഹന്ത് ചന്ദ് നാഥ് രാംദേവിനോട് പറയുന്നതാണ് വീഡിയോയിലുള്ളത്. എന്നാല്‍ ഇവിടെ വെച്ച് ചര്‍ച്ച ചെയ്യരുതെന്നും പിന്നെ പറയാമെന്നും രാംദേവ് പറയുന്നതും വീഡിയോയിലുണ്ട്. അവസാനം രാംദേവ് ഒരു ചിരി പാസാക്കുന്നതും വിഡ്ഢി വിളി കേട്ട ജാള്യതയോടെ ബിജെപി സ്ഥാനാര്‍ഥി നോക്കുന്നതും കാണാം.