മൈഥിലിക്കും പണികിട്ടുമോ…?

    228

    Mythili-Smiley-Photos-(3)

    പ്രശസ്ത മലയാള സിനിമാതാരമായ മൈഥിലിക്കെതിരെ ശ്രവ്യയുടെ മൊഴി. സ്വര്‍ണ്ണകള്ളക്കടത്ത് മുഖ്യസൂത്രധാരന്‍ ഫായിസിനെ തനിക്ക് പരിചയപ്പെടുത്തിയത് മൈഥിലിയാണെന്നാണ് ശ്രവ്യയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. മൈഥിലിക്കെതിരെയല്ല താന്‍ മൊഴികൊടുത്തതെന്നും, തങ്ങള്‍ക്കിടയില്‍ നല്ല സൌഹൃദം നിലനില്‍ക്കുന്നുണ്ടെന്നും ശ്രവ്യ പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മൈഥിലിക്ക് സി ബി ഐ നോട്ടീസ് ഇന്ന് അയച്ചു.

    ഇതേസമയം മറ്റൊരു നടിയും ഇവരുടെ സുഹൃത്ത് വലയത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സി ബി ഐ അവരെ നിരീക്ഷിച്ചുവരികയാണെന്നും അറിയുന്നു. കഴിഞ്ഞദിവസം കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇതിനെക്കുറിച്ചുണ്ടാവുമെന്ന് ശ്രവ്യതന്നെ വെളിപ്പെടുത്തിയിരുന്നത്, ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
    പണത്തിനും, പ്രശസ്തിക്കുംവേണ്ടി എന്തുംചെയ്യാന്‍ മടിയില്ലാത്ത ഒരു സമൂഹവും, അതിനോത്താശചെയ്യാന്‍ രാഷ്ട്രീയ സാമൂഹിക പ്രമുഖരും, പോലീസും ഉള്ളിടത്തോളംകാലം കേരളം ഇങ്ങനെയൊക്കെതന്നെയായിരിക്കും..തീര്‍ച്ച..