Malayalam Cinema
മൈലാഞ്ചി മൊഞ്ചുള്ള വീട് മലബാറിലെ മുസ്ലീങ്ങളെ കളിയാക്കുന്ന സിനിമയെന്ന് ആരോപണം.
ഒരു മതക്കാരെയും, വിഭാഗക്കാരെയും കളിയാക്കാന്‍ ഉള്ള സിനിമയല്ല ജയറാം നായകനായി തിയറ്ററുകളില്‍ എത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട്
118 total views, 1 views today

ഒരു മതക്കാരെയും, വിഭാഗക്കാരെയും കളിയാക്കാന്‍ ഉള്ള സിനിമയല്ല ജയറാം നായകനായി തിയറ്ററുകളില്‍ എത്തിയ മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രം എന്ന് പറഞ്ഞു തന്നെ നമ്മുക്ക് തുടങ്ങാം…
ഉദയ്കൃഷ്ണ- സിബി കെ തോമസ് അണിയിച്ചു ഒരുക്കിയ ഈ ചിത്രത്തില്‍ മുസ്ലീങ്ങളെ പറ്റി തന്നെയാണ് പറയുന്നത്. അവരുടെ ജീവിതവും സംസ്ക്കാരവും ഒക്കെ തന്നെയാണ് ഈ ചിത്രത്തില്‍ പറയുന്നത് എങ്കിലും ഇത് അവരെ കളിയാക്കുന്ന ഒരു ചിത്രമല്ല. നവാഗതനായ ബെന്നി ജോസഫ് സംവിധാനം ചെയ്ത ഈ സിനിമയില്‍ മുസ്ലിങ്ങളും അവരുടെ മത – സാംസ്കാരിക ചിഹ്നങ്ങളും വില്ലന്മാരാക്കുന്നുവെന്നാണ് ആരോപണം ഉയരുന്നത്. മുന്‍പും ഇന്ത്യന്‍ സിനിമയില്‍ ഈ വിഷയം പല തവണ ചര്‍ച്ച ചെയ്യാപ്പെട്ടിട്ടുണ്ട്.
ഇതാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്…
മലബാറിലെ പേരും പെരുമയും നിറഞ്ഞ തറവാടാണ് പറങ്കിയത്ത്. സോയാ സാഹിബാണ് (മധുവിന്റെഫാന്സി ഡ്രസ് വേഷം ) കാരണവര്‍. ജനസമ്മതനും പ്രമാണിയുമാണദ്ദേഹം. മക്കളും മരുമക്കളും പേരക്കുട്ടികളുമായി പത്തുനാല്പതോളം പേര് ഈ കുടുംബത്തിലുണ്ട്. കണ്ണൂര്‍ ഭാഗത്ത് ഇപ്പോഴും കൂട്ടുകുടുംബവും , തറവാടും ഒക്കെയുണ്ടെന്ന് എനിക്ക് വന്ന ചില വിവാഹാലോചനകളില് നിന്ന് വ്യകതിപരമായി മനസ്സിലാക്കിയിട്ടുണ്ട് . സിദ്ധീഖ് അവതരിപ്പിക്കുന്ന കാസിം ആണ് ചിത്രത്തിലെ പ്രമുഖ കഥാപാത്രം . കോളേജില്‍ അധ്യാപകനായിരുന്ന ആയുര്‍വേദ ഡോക്ടറെ മകള്‍ വിവാഹം ചെയ്ത് പോകുന്നതോട് കൂടി ക്രൂരനും , കുടിലതയുള്ളവനുമാകുന്നു കാസിം . ചില യാദ്രിശ്ചിക കാരണങ്ങളാല്‍ ജയിലില്‍ പോയി ഏഴു വര്‍ഷ തടവ് അനുഭവിച്ചു തിരിച്ചുവരുന്ന കാസിം ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെടുന്നു , പക്ഷേ ശരീരം തളര്‍ന്നു പോകുന്നു . മകള്‍ ഇറങ്ങിപ്പോയ അന്യജാതിക്കാരന് ഡോക്ടറെ (ജയറാം ) ആസിഫ് അലിയുടെ കഥാപാത്രം ശ്രമകരമായി കാസിം ഭായിയെ ചികിത്സിക്കാന്‍ മമ്മൂട്ടി എന്ന് പേരുമാറ്റി ആള്‍മാറാട്ടം നടത്തി തിരിച്ചു കൊണ്ടുവരുന്നു . കുടുംബത്തിലെ എല്ലാവരുടെയും ഇഷ്ട്ടം പിടിച്ചു പറ്റുന്ന ഡോക്ടര്‍ ഇടപെട്ടു കാസിം ഭായിയുടെ മകളെ (കനിഹ)അറിയുക പോലുമില്ലെന്ന നാട്യത്തില്‍ അവരെ തിരിച്ചു കൊണ്ടുവരാന്‍ നടത്തുന്ന ശ്രമം വിജയം കാണുന്നു .
മട്ടന്‍ ബിരിയാണിയും , നെയ്ച്ചോറും കഴിച്ചുകൊണ്ടെയിരിക്കുന്ന ,വേലക്കാരനെ വിശ്വസിച്ചു ഫ്ലാറ്റ് വാങ്ങാന്‍ കോടികള്‍പോലും മടിയില്ലാതെ ഏല്‍പ്പിക്കുന്ന, ഒരു പെണ്ണ് ഒരു ഹിന്ദുവിന്റെ കൂടെ ഒളിച്ചോടിപ്പോയി എന്നാ കാരണത്താല്‍, വീടിന്റെ ഗേറ്റില്‍ അന്യമതക്കാര്‍ക്ക് പ്രവേശനമില്ല എന്ന് ബോര്‍ഡ് വയ്ക്കുന്ന , പ്രത്യേകിച്ച് ഒരു പണിയുമില്ലാത്ത, വിഡ്ഢികളായ സ്ത്രീ പുരുഷന്മാര് താമസിക്കുന്ന ഒരു തറവാടാണ് സിബിയുടെയും , ഉദയകൃഷ്ണന്റെയും സങ്കല്‍പ്പത്തിലെ മലബാറിലെ ഒരു മുസ്ലിം വീട് . ഇത് കേവലം ഒരു ‘ഭാവന’ മാത്രമാണ് എന്ന് കരുതി നമുക്ക് വിവാദങ്ങളില്‍ നിന്നും അകന്നു നില്ക്കാം.
സായ്കുമാര് അവതരിപ്പിക്കുന്ന കാസിമിന്റെ കുടുംബ സുഹൃത്തും , “നല്ലവനുമായ ” പണിക്കരേ കുറച്ചു ഹിന്ദു വര്ഗ്ഗീയവാദികളെയൊക്കെ ഒരറ്റത്ത് നിര്‍ത്തി സിനിമയിലെ “ജാതിയും മതവുമൊക്കെ ” നന്നായി കൊഴുപ്പിക്കുന്നുണ്ട് കഥാകൃത്തുക്കള്‍ .
എങ്കിലും, ഇതൊന്നും മുസ്ലീങ്ങളെ കളിയാക്കുന്നതല്ല, മറിച്ച് തിരകഥകൃത്തുക്കള്‍ പറഞ്ഞ ചില കളികള്‍ മാത്രമാണ് എന്ന് പറഞ്ഞു കൊണ്ട് വിവാദങ്ങളില്‍ നിന്നും നമുക്ക് അകന്നു നില്ക്കാം…
119 total views, 2 views today