മൈസൂരിലെ മുല്ലപ്പൂവ്

Deepa David

മൈസൂർ മല്ലിഗെ പതിനഞ്ചുവര്ഷം മുന്പ് വിവാദമായ ഒരു ബ്ലൂഫിലിമാണ്. ഇത് അതിന്റെ ചരിത്രം തേടിപ്പോയ ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയാണ്‌. ജാസ്മിന്‍ ഓഫ് മൈസൂര്‍ (മൈസൂരിലെ മുല്ലപ്പൂവ്) എന്ന പേരില്‍ ഭാരത്‌ മൂര്‍ത്തി എന്ന സംവിധായകന്‍ ആണ് ഈ ഷോര്‍ട്ട്ഫിലിം എടുത്തത്‌. അതിനകം തന്നെ ഒരു കള്‍ട്ട് സ്റ്റാറ്റസ് കൈവരിച്ച ഈ വീഡിയോ എങ്ങനെ ഇന്ത്യന്‍ പൊതു ബോധത്തെയും സൈബര്‍ ലോകത്തിന്റെ വിവിധ വശങ്ങളെയും സ്വാധീനിച്ചു എന്നാണ് അത്പറയുന്നത്

2001ല്‍ കീറിപറിഞ്ഞ കൊച്ചു പുസ്തകവും VCRകാസറ്റുകളും യുവാക്കളുടെ ഇടയില്‍ നിന്നും പതിയെ അവസാനിക്കുകയായിരുന്നു . മമ്മൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അജന്തയില്‍ ആദിപാപം കണ്ട പിള്ളേരുടെ തലമുറ.ഉയര്‍ന്നുവന്നു. ലൈംഗികത എന്ന വാക്ക് നമുക്ക് ഇന്ന് മലയാളത്തിന്റെ പ്രമുഖ മാസികകളില്‍ കാണാം. എന്നാല്‍ അന്ന് കാര്യങ്ങള്‍ കുറേ കൂടി ബുദ്ധിമുട്ടായിരുന്നു.

മൈസൂരിലെ എന്ജിനീയറിംഗ് വിദ്യാര്‍ഥികള്‍ പ്രഥ്വിയും ചേതനയും അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഷൂട്ട്‌ ചെയ്ത മെമ്മറികാര്‍ഡിലെ വീഡിയോ സി ഡി യിലേക്ക് പകര്‍ത്താന്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശ്രമിച്ചതില്‍ നിന്നും ആണ് ഇതിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. വിക്കിപീടിയ പറയുന്നത് അനുസരിച് ഇവരുടെ സുഹൃത്ത് ആ വീഡിയോ ഇന്റര്‍നെറ്റില്‍ ഇട്ടു, അത് വളരെ പെട്ടന്ന്തന്നെ പ്രസിദ്ധമായി. ഇട്ട സുഹൃത്തിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അടിച്ചു അവശനാക്കി പോലീസില്‍ ഏല്പിച്ചു. ഇത് ഒരു കഥ. ആദ്യം കുറച്ചുകാലം കൂര്‍ഗിലെ സുന്ദരി എന്നായിരുന്നു ഇതിന്റെ പേര്. പിന്നീടാണ് മൈസൂർ മല്ലിഗെ എന്നായത്.

ഇത് ഒരു പ്രസിദ്ധ അമേരിക്കന്‍ പോണ്‍ വീഡിയോ ആണെന്നും,വിവാഹത്തിന് അനുവദിക്കാതിരുന്ന മാതാപിതാക്കളെ അനുയയിപ്പിക്കാന്‍ വേണ്ടി എടുത്തത്‌ ആയിരുന്നു എന്ന് ഒക്കെ പല കഥകളും ഇതിനെക്കുറിച്ച്‌ നമ്മുടെ സൈബര്‍ ഫോറങ്ങളില്‍ ഒഴുകി നടന്നിരുന്നു. അമേരിക്കന്‍ ആണെന്ന കഥയുടെ കാരണംഇതിനും പ്രശസ്ത മോഡല്‍ ആയ പാരിസ് ഹില്‍ടന്റെ ഒരു വീഡിയോയ്ക്കും തമ്മില്‍ ഉണ്ടായിരുന്ന അവഗണിക്കാന്‍ ആകാത്ത സാമ്യതകള്‍ ആണ്. ഇതിലെ കാമുകന്‍ അമേരിക്കന്‍ വേരുകള്‍ ഉള്ള ആളാണ്‌ എന്നും പറയപ്പെടുന്നു

ഇത് പൊതുജനങ്ങളില്‍ എത്തിയപ്പോള്‍ അവര്‍ അത് ആഘോഷത്തോടെ ഏറ്റെടുത്തു. പൊതുജനം എന്ന് പറയുമ്പോള്‍ വോട്ടു ചെയ്യുന്ന എല്ലാ ജനങ്ങളും എന്ന് ആരും ധരിചെക്കരുത്. ബ്ലൂഫിലിം കാണാന്‍ താല്പര്യമുള്ള പൊതുജനം എന്ന് കരുതിയാല്‍ മതി . പിന്നീട് വന്ന ഒരു പത്തു വര്‍ഷക്കാലത്തെക് എങ്കിലും ഇന്ത്യന്‍ യുവാക്കളുടെ ലൈംഗിക ജീവിതത്തില്‍ ഇത് ഒരുസജീവ സാന്നിധ്യം ആയി നിലനിന്നു. സി ഡി, പെന്‍ഡ്രൈവ് , ഹാര്‍ഡ് ഡിസ്ക് തുടങ്ങി എല്ലായിടത്തും മൈസൂരിലെ സുന്ദരിക്ക് അഭയം ലഭിച്ചു. ചില വിദേശ സര്‍വകലാശാലകള്‍ യുവാക്കളില്‍ ഇതിന്റെ സ്വാധീനത്തെകുറിച്ച് അക്കാദമിക് താല്പര്യത്തോടെ പഠിക്കാന്‍ ശ്രമിച്ചു.ബ്ലൂഫിലിം കണ്ടു നായികയെ പ്രണയിച്ചവരും കുറവല്ല . ഇന്ത്യ ഒരു പ്രധാന മാര്‍ക്കറ്റ്‌ ആയി കണ്ട വലിയ അശ്ലീല വെബ്സൈറ്റുകള്‍ ഈ നീലച്ചിത്രം അവരുടെ ലൈബ്രറിയുടെ ഭാഗമാക്കാന്‍ മത്സരിച്ചു. എന്തിനു 1991ഇല്‍ ഇതേപേരില്‍ ഇറങ്ങിയ കന്നഡ ചിത്രം പോലും ഇന്ന് ഒര്മിക്കപെടുന്നത് ഈ ബ്ലൂഫിളിമിന്റെ പേരുള്ള ചിത്രം എന്നാണ്.

ബ്ലോഗുകളുടെ സുവര്‍ണ കാലത്ത് മൈസൂർ മല്ലിഗെ പല ബ്ലോഗര്‍മാരുടെയും ഇഷ്ട കീ വേര്‍ഡ് ആയിരുന്നു. ബ്ലോഗ്‌ സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂട്ടുന്നതിനു ഉള്ള എളുപ്പവഴി. ഈ സഹസ്രാബ്ദത്തിലെ ആദ്യകാല സൈബര്‍ സുരക്ഷ ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നത് ഇതിനെ ചുറ്റിപറ്റി ആയിരുന്നു. ഒരു പ്രൊഫെഷണല്‍ ബ്ലൂഫിലിമിനും നേടാന്‍ കഴിയാത്ത സ്വീകാര്യത ഈ അമേച്ചര്‍ വീഡിയോ നേടിയെടുത്തു, ഒരുപക്ഷെ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന തരത്തില്‍ നമ്മുടെ സൈബര്‍ ലോകത്ത് വര്‍ഷങ്ങളോളം നിറഞ്ഞു നിന്നു. ഇതിന്റെ കോപ്പികള്‍ പൂര്‍ണമായോ ഭാഗികമായോ ഉപയോഗിക്കുന്നത് നമ്മുടെ രാജ്യത്തു ക്രിമിനല്‍ കുറ്റം ആനെകിലും ഇത്രയൊക്കെ ആയിട്ടും ഇതിന്റെ പെരില്‍ പിന്നീട് ഒരാള്‍ പോലും അറസ്റ്റ് ചെയ്യപെട്ടിട്ടില്ല .മൈസൂര്‍ പോലീസിന്റെ 2002ലെ കണക്കു പ്രകാരം ഒരു മില്യനില്‍ അധികം കോപ്പികള്‍ ലോകത്ത് ഉണ്ടാകാം. ഈ കണക്കിന് തന്നെ യാതൊരു വസ്തുതാപരമായ പിന്‍ബലവുമില്ല. കാലക്രമത്തില്‍ പുതിയ വിവാദങ്ങള്‍ വന്നപ്പോള്‍ മൈസൂരിലെ മുല്ല്പൂവും ആളുകള്‍ മറന്നു തുടങ്ങി.

പ്രഥ്വിയും ചേതനയും വിവാഹിതാരായി കാനഡയില്‍ ജീവിക്കുന്നു എന്ന് കരുതുന്നു. നിങ്ങള്‍ക്ക് ഒരു ഹാപ്പി എന്ടിംഗ് ആണ് താല്പര്യംഎങ്കില്‍ ഇവിടെ വെച്ച് വായന അവസാനിപ്പിക്കാം. അല്ലെങ്കില്‍ തുടരാം പ്രഥ്വിയുടെയും ചേതനയുടെയും കഥ എങ്ങനെ മുന്നോട്ടു പോയി എന്ന് കൃത്യമായി അറിയുനവര്‍ അവരുടെ സ്വകാര്യത മുന്‍നിര്‍ത്തി, അത് വെളിപ്പെടുത്തുന്നില്ല.

പെണ്‍കുട്ടി ആത്മഹത്യ ചെയ്തു, പെണ്‍കുട്ടിയും കുടുംബവും ആത്മഹത്യ ചെയ്തു. പെണ്‍കുട്ടിയും കാമുകനും ആത്മഹത്യ ചെയ്തു, അവര്‍ വിവാഹിതരായി അമേരിക്കയിലോ , കാനഡയിലോ താമസിക്കുന്നു, ഇടക്കാലത്ത്അഭിപ്രായവ്യത്യസം ഉണ്ടായി ബന്ധം വേര്‍പിരിഞ്ഞു. ഇപ്പോള്‍ പ്രഥ്വി അമേരിക്കയിലും ചേതന ബംഗ്ലൂരുംതാമസിക്കുന്നു . എന്നിങ്ങനെ ഒരുകൂട്ടം അവസാനങ്ങളില്‍ ഒന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ വിടുകയാണ്. അല്ലെങ്കില്‍ നെറ്റില്‍ നോക്കി കുറെകൂടി കൃത്യമായ വിവരം നേടിയെടുക്കാം. അതെങ്ങിനെ ആയാലും ഒരുപാട് ചര്‍ച്ചകള്‍ക്ക് തുടക്കം ഇട്ട, ഒരു തലമുറയെ ത്രസിപ്പിച്ച, നമ്മുടെ ആദ്യ കാല സൈബര്‍ ലോകത്തെ ഏറ്റവും പ്രധാന വിവാദത്തിന്റെ ചരിത്രം നിങ്ങള്‍ക്ക് ഭരത് മൂര്‍ത്തിയുടെ ഷോര്‍ട്ട് ഫിലിമില്‍ കാണാം.

രാജാക്കന്മാരുടെയും നീതിമാന്‍മാരുടെയും, സമൂഹ മന്യതയുടെയും ഭൂമികകളില്‍ കൂടിയാവണ൦ ചരിത്രം സഞ്ചരിക്കേണ്ടത് എന്ന് വാശിപിടിക്കാന്‍ കഴിയില്ല എന്നുംചതിയും വഞ്ചനയുംതെറ്റും കുറ്റങ്ങളും സെക്സും വയലന്‍സും എല്ലാം അതിന്റെ ഭാഗംആണെന് മറക്കാതിരിക്കാം.

Leave a Reply
You May Also Like

ആർക്കും വേണ്ടാത്ത ‘കൊത്ത്’ പ്രമേയങ്ങളും അപ്ഡേറ്റ് ആകാതെ പതറിനിൽക്കുന്ന സിബിമലയിലും

Latheef Mehafil കൊത്തിനെ കുറിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. സിബി മലയിൽ തന്നെ പല അഭിമുഖങ്ങളിലായി പ്രകടിപ്പിച്ച…

ചാവേറിന് സമ്മിശ്രാഭിപ്രായം

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ തിയേറ്ററുകളിൽ റിലീസ് ചെയ്തു.കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ,…

കല കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി

Nishadh Bala കല കലാകാരനെ അതിശയിക്കുന്നതിന് ഒരു ഉദാഹരണമായിരിക്കും ഭരതന്റെ വൈശാലി എന്ന ചിത്രം. ഭരതന്റെ…

‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു ഗാനത്തിന് ഓസ്‍കര്‍

എ ആർ റഹ്‌മാന്‌ ശേഷം വീണ്ടും ഇന്ത്യ ഓസ്‍കറില്‍ മുത്തമിട്ടു. ആർ ആർ ആർ എന്ന…