മൈ നെയിം ഈസ് ഖാന് ആല്‍ക്കമിസ്റ്റിന്റെ കഥാകാരന്റെ അഭിനന്ദനം

320

 

paulo_mynameikhan

 
പാവ്‌ലോ കൊയിലോയെ അറിയില്ലേ? ആല്‍ക്കമിസ്റ്റ് എന്ന വിശ്വവിഖ്യാത കൃതിയുടെ സൃഷ്ടാവ് സാക്ഷാല്‍ പാവ്‌ലോ കൊയിലോ. അദ്ദേഹത്തിന് നമ്മുടെ ബോളിവുഡില്‍ നിന്നുള്ള ഒരു സിനിമയുമായി എന്താണ് ബന്ധം എന്നാണോ? കരണ്‍ ജോഹര്‍ ഷാരൂഖ് ഖാനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രം മൈ നെയിം ഈസ് ഖാന്‍ കണ്ട് ഇഷ്ടപ്പെട്ട ഇദ്ദേഹം തന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ഇട്ട ട്വീറ്റ് ആണ് ഇപ്പോള്‍ എല്ലായിടത്തും പ്രധാന സംസാരവിഷയം.

2010ലാണ് ഷാരൂഖിനെയും കാജോളിനെയും പ്രധാന കഥാപാത്രങ്ങള്‍ ആക്കി കരണ്‍ ജോഹര്‍ ഒരുക്കിയ മൈ നെയിം ഈസ് ഖാന്‍ റിലീസ് ആവുന്നത്. എന്നാല്‍, ബ്രസീലിയന്‍ എഴുത്തുകാരനായ കൊയിലോ ഈ ചിത്രം കാണുന്നത് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആണെന്നതാണ് കൌതുകകരമായ വസ്തുത. എന്നിട്ടും, തന്റെ സന്തോഷം ചിത്രത്തിന്റെ സംവിധായകനുമായി പങ്കുവെയ്ക്കാന്‍ അദ്ദേഹം തയ്യാറായി. ഈ വര്‍ഷം താന്‍ കണ്ട ഏറ്റവും നല്ല ചിത്രം എന്നാണ് പാവ്‌ലോ കൊയിലോ ഇതിനെ തന്റെ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

Advertisements