“മൊത്തം പുക, ഒന്നും കാണാന്‍ പറ്റരുത്” : ഒരു കേരള “കോണ്‍ഗ്രസ്സ്” കഥ..!

  0
  291

  new

  ചതിക്കാത്ത ചന്തുവെന്ന ചിത്രത്തില്‍ സലിം കുമാര്‍ പറയുന്ന ഒരു അടിപ്പൊളി ഡയലോഗ് ഉണ്ട്..”മാക്സിമം പുക അടിച്ചു കയറ്റി കൊള്ളണം. സ്റ്റേജ്ജില്‍  നടക്കുന്നത് ഒന്നും കാണാന്‍ സാധിക്കരുത് എന്ന്…അതു തന്നെയാണ് ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയ രംഗത്ത് നടന്നു കൊണ്ടിരിക്കുന്നത്. മാണി ഉടക്കി, പിസി വെടക്കായി നില്‍ക്കുന്നു..ഇനി എന്തു ചെയ്യും എന്നറിയാതെ അന്തം വിട്ടു നില്‍ക്കുന്ന നമ്മുടെ പാവം മുഖ്യനും.

  ഏറ്റവും പുതിയത്…

  മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയില്‍ പിസി ജോര്‍ജ്ജ് അല്‍പം ഒതുങ്ങാന്‍ തീരുമാനിച്ചു. തത്കാലം കേരള കോണ്‍ഗ്രസ് എമ്മിലും യുഡിഎഫിലും തുടരം. ചീഫ് വിപ്പ് സ്ഥാനത്തില്‍ യുഡിഎഫിന്റെ അന്തിമ തീരുമാനം വരുംവരെ തുടരും.

  ചാണ്ടി ബുദ്ധി

  പതിവ് രീതി തന്നെയാണ് ഉമ്മന്‍ ചാണ്ടി, ജോര്‍ജ്ജ് വിഷയത്തിലും ഉപയോഗിക്കുന്നത്. പ്രശ്‌ന പരിഹാരം പരമാവധി നീട്ടിക്കൊണ്ടുപോവുക. അതിനിടയില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടത്തുക. ജോര്‍ജ്ജിനേയും മാണിയേയും അടുത്ത തിരഞ്ഞെടുപ്പ് വരെയെങ്കിലും ഒപ്പം നിര്‍ത്തുക.

  പിസി പറയുന്നത്…

  കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നത് അബദ്ധമായിപ്പോയെന്നാണ് പിസി ജോര്‍ജ്ജ് ഇപ്പോള്‍ പറയുന്നത്. തന്നെ സര്‍ക്കാര്‍ ചീഫ് വിപ്പ് ആക്കിയത് കെഎം മാണിയല്ല. യുഡിഎഫ് ആണ്. ആരുടേയും ഭീഷണിയ്ക്ക് വഴങ്ങി രാജിവക്കില്ലെന്നാണ് അതിനിടെ ജോര്‍ജ്ജ് പറഞ്ഞത്. ബാര്‍ കോഴയില്‍ സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ രാജിവക്കുന്ന കാര്യം ആദ്യം തന്നോട് പറഞ്ഞത് കെഎം മാണിയാണ്. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ എംഎല്‍എ സ്ഥാനം രാജിവക്കില്ല. അതിന് പൂഞ്ഞാറിലെ ജനങ്ങള്‍ പറയണം.

  കേരള കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണിയേക്കാള്‍ സ്വാധീനം തനിക്കാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് വിളിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കെഎം മാണിക്കും കുടുംബത്തിനും മാത്രമേ തന്നോട് പ്രശ്‌നമുള്ളൂ. പഴയ ജോസഫ് ഗ്രൂപ്പിന് തന്നോട് ഒരു പ്രശ്‌നവും ഇല്ല.